തൊഴിലുറപ്പില്‍ ഉറപ്പു കുറയുന്നു? |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കടുത്ത ആശങ്കയും പ്രതിഷേധവുമാണ് രാജ്യത്തു സൃഷ്‌ടിച്ചിരിക്കുന്നത്. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്നാണു പുതിയ പേര്. രാഷ്‌ട്രപിതാവിന്റെ പേരു വെട്ടിമാറ്റിയതിനു പിന്നില്‍ ബി.ജെ.പിയുടെ രാഷ്‌ട്രീയക്കളി പ്രതിപക്ഷം ആരോപിക്കുന്നു. പുതിയ മാറ്റങ്ങള്‍ പദ്ധതിയെ തകര്‍ക്കുമെന്ന വിലയിരുത്തലുമുണ്ട്.
ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനുള്ള 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണു തൊഴിലുറപ്പ് പദ്ധതി പുനഃക്രമീകരിക്കുന്നതെന്നു കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ അടിസ്‌ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിനു താങ്ങായ പദ്ധതി ഇല്ലാതാക്കാനുള്ള നീക്കത്തില്‍നിന്നു പിന്തിരിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പദ്ധതിയുടെ പേരുമാറ്റാന്‍ തീരുമാനമുണ്ടായതു കഴിഞ്ഞയാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്. 'പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്‌ഗാര്‍ ഗാരന്റി യോജന' എന്ന രീതിയില്‍ പദ്ധതിയുടെ പേര് പരിഷ്‌കരിക്കുമെന്നു സൂചനയുണ്ടായി. എന്നാല്‍, കഴിഞ്ഞ 15 നു ലോക്‌സഭാംഗങ്ങള്‍ക്കു പരിശോധനയ്‌ക്കു നല്‍കിയ ബില്ലിന്റെ പേരില്‍നിന്നു........