ഗ്രാമീണ അവകാശങ്ങളുടെ നട്ടെല്ലൊടിക്കുന്നതോ? |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം രാജ്യത്തെ ഗ്രാമീണ ദരിദ്രരുടെ കൈകളിലെത്തിയ സാമൂഹിക സുരക്ഷയുടെ ഏറ്റവും വലിയ ഉറപ്പായിരുന്നു. സാമ്പത്തിക അസമത്വങ്ങളുടെ വേലിയേറ്റത്തില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള ഒരു അവകാശ പത്രം. എന്നാല്‍, ആ അവകാശത്തെ കേവലം സര്‍ക്കാര്‍ ഔദാര്യമായി മാറ്റാന്‍ ലക്ഷ്യമിടുന്ന 'വികസിത് ഭാരത്‌ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) അഥവാ വി.ബി.ജി റാം ജി ബില്ല് 2025 കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുമ്പോള്‍, അത് വലിയ ആശങ്കകളാണ് ഉയര്‍ത്തുന്നത്.
മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിലുള്ള രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ ഒരു വശത്ത് നില്‍ക്കട്ടെ. അതിലും ഗൗരവമായ പ്രശ്‌നം, ഈ ബില്ല് തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്‌ഥാന സ്വഭാവത്തില്‍ വരുത്തുന്ന ഘടനാപരമായ മാറ്റങ്ങളാണ്.
അവകാശം ഔദാര്യമാകുമ്പോള്‍
തൊഴിലുറപ്പ് നിയമത്തിന്റെ നെടുംതൂണ്‍, അത് 'ആവശ്യാധിഷ്‌ഠിതം' ആയിരുന്നു എന്നതാണ്. ഗ്രാമീണര്‍ക്ക് ജോലി ആവശ്യപ്പെടാനും, അത് 15 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ നഷ്‌ടപരിഹാരം ലഭിക്കാനുമുള്ള അവകാശം നിയമപരമായി ഉണ്ടായിരുന്നു. എന്നാല്‍, പുതിയ ബില്ലില്‍ ഈ തത്വം അപ്രത്യക്ഷമാവുകയാണ്.
കേന്ദ്രസര്‍ക്കാര്‍ നിശ്‌ചയിക്കുന്ന 'നോര്‍മേറ്റീവ് അലോക്കേഷന്‍' എന്ന പരിധിയിലേക്ക് പദ്ധതിയെ ചുരുക്കുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ മാറ്റം. ബില്‍........