ഉന്നത വിദ്യാഭ്യാസരംഗത്തെ 'പുതിയ ഇന്ത്യ': വികസനമോ കേന്ദ്രീകരണമോ?

ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സമഗ്രമായ അഴിച്ചുപണി ലക്ഷ്യമിട്ട്‌ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച 'വികസിത്‌ ഭാരത്‌ ശിക്ഷാ അധിഷ്‌ഠാന്‍ (വി.ബി.എസ്‌.എ.) ബില്ല്‌, 2025' ഇപ്പോള്‍ രാജ്യമെങ്ങും ചൂടേറിയ ചര്‍ച്ചകള്‍ക്ക്‌ തിരികൊളുത്തിയിരിക്കുകയാണ്‌. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഒരു പരിഷ്‌കരണ നീക്കം എന്ന നിലയില്‍ ബില്ലിന്‌ അനുകൂലമായും പ്രതികൂലമായും ശക്‌തമായ വാദങ്ങള്‍ ഉയരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്‍ (യു.ജി.സി), ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ. ), നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍.സി.ടി.ഇ.) തുടങ്ങിയ സ്‌ഥാപനങ്ങളെ ഏകീകരിച്ച്‌ ഒറ്റ നിയന്ത്രണ സംവിധാനം കൊണ്ടുവരാനുള്ള ഈ നീക്കം ഒരു വഴിത്തിരിവാകുമോ, അതോ ദൂരവ്യാപകമായ ദോഷഫലങ്ങളുണ്ടാക്കുമോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌.
ഏകീകരണം:
ലക്ഷ്യം 'ലളിതം, കര്‍ക്കശം'

നിലവിലുള്ള നിയന്ത്രണ സംവിധാനങ്ങള്‍ അമിതവും സങ്കീര്‍ണവുമാണ്‌ എന്ന കാഴ്‌ചപ്പാടില്‍ നിന്നാണ്‌ ഈ ബില്ല്‌ രൂപം കൊണ്ടിട്ടുള്ളത്‌. ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി), 2020 വിഭാവനം ചെയ്യുന്ന 'ലളിതവും എന്നാല്‍ കര്‍ശനവുമായ' നിയന്ത്രണ ചട്ടക്കൂട്‌ സ്‌ഥാപിക്കുക എന്നതാണ്‌ ബില്ലിന്റെ പ്രഖ്യാപിത ലക്ഷ്യം.
യു.ജി.സി, എ.ഐ.സി.ടി.ഇ., എന്‍.സി.ടി.ഇ. എന്നിവയെല്ലാം ചേര്‍ന്ന്‌ മൂന്നോ അതിലധികമോ തലങ്ങളിലുള്ള അംഗീകാരങ്ങള്‍, പരിശോധനകള്‍, കംപ്ലയന്‍സ്‌ ആവശ്യകതകള്‍ എന്നിവ സ്‌ഥാപനങ്ങള്‍ക്ക്‌........

© Mangalam