ബസിലെ 'ജനവിധി' നീതിനിഷേധം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്‌ കുറ്റവിമുക്‌തനാക്കപ്പെട്ടതോടെ കോടതി വിധിക്കെതിരേ ഉയരുന്ന പ്രതിഷേധം സാമൂഹിക മാധ്യമങ്ങളില്‍നിന്നു പൊതുജനമധ്യത്തിലേക്കും വളര്‍ന്നിരിക്കുന്നു. നടനോടുള്ള എതിര്‍പ്പിന്റെ ഭാഗമായി അദ്ദേഹം മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമ കെ.എസ്‌.ആര്‍.ടിസി. ബസില്‍ പ്രദര്‍ശിപ്പിച്ചതു തടഞ്ഞ സംഭവം ഇത്തരത്തില്‍ ഒന്നാണ്‌. ദിലീപിന്റെ സിനിമ കാണാന്‍ താല്‍പ്പര്യമില്ലെന്ന്‌ ഒരു കൂട്ടര്‍ അഭിപ്രായപ്പെടുകയും എതിര്‍വാദവുമായി മറ്റൊരു വിഭാഗം രംഗത്തുവരുകയുമുണ്ടായി. തര്‍ക്കത്തിനൊടുവിലാണ്‌ സിനിമ നിര്‍ത്തിവച്ചത്‌. തങ്ങള്‍ക്ക്‌ എതിര്‍പ്പുള്ളതും ഇഷ്‌ടമില്ലാത്തതും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന വിധത്തിലുള്ള ഇത്തരം പ്രതിഷേധങ്ങള്‍ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല.
വിചാരണക്കോടതി വിധിയില്‍ അതൃപ്‌തിയുണ്ടെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സര്‍ക്കാര്‍തന്നെ വ്യക്‌തമാക്കിയിട്ടുള്ള കേസാണിത്‌. നിലവില്‍ കീഴ്‌ക്കോടതി വിധിയാണ്‌ സമൂഹത്തിനു മുന്നിലുള്ളത്‌. വിധിക്കെതിരേ ഭിന്നാഭിപ്രായമുണ്ടെന്നിരിക്കേ മേല്‍ക്കോടതികളെ........

© Mangalam