'തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ടീം യു.ഡി.എഫിന്റെ വിജയം' |
പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെടുത്തശേഷം യു.ഡി.എഫിനെ എല്ലാം തെരഞ്ഞെടുപ്പുകളിലും വിജയത്തിലേക്കു നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണു തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്തു യു.ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്‌ട്രീയ വനവാസത്തിനു പോകുമെന്നു മാസങ്ങള്‍ക്കു മുമ്പേ വ്യക്‌തമാക്കിയ പ്രതിപക്ഷ നേതാവിന്റെ ആത്മവിശ്വാസം കൂട്ടുന്നതാണു നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു വിശേഷിപ്പിച്ച തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം. എത്ര സമ്മര്‍ദ്ദമുണ്ടായാലും നിലപാടുകളില്‍ വിട്ടുവീഴ്‌ചയില്ലെന്നു പലതവണ തെളിയിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ യു.ഡി.എഫിന്റെ ഉജ്വല വിജയത്തിനുശേഷം 'മംഗള'വുമായി സംസാരിക്കുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യു.ഡി.എഫായിരിക്കുമോ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുക ?
പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാള്‍ അടിത്തറ വിപുലീകരിച്ച് കുറേക്കൂടി ശക്‌തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ചെയ്‌തതിനേക്കാള്‍ വലിയ ജോലിയാണ് വരുന്നത്. മുന്നണിയുടെ അടിത്തറ പല രീതിയില്‍ വിപുലീകരിക്കും. അതില്‍ എല്‍.ഡി.എഫിലെയും എന്‍.ഡി.എയിലെയും ഘടകകക്ഷികളുണ്ടാകും.ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തോടെ എല്ലാം ആയെന്ന് കരുതുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്കെത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യണം.അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.
കേരളാ കോണ്‍ഗ്രസിനെ........