'കൈ' ചൂണ്ടി ജനം; തിരുത്തേണ്ടി വരും

ഭരണരംഗത്തുള്ളവരെ തെറ്റുകള്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്ന ജനവിധിയേക്കാള്‍ മൂല്യമുള്ള മറ്റൊന്നും ജനാധിപത്യത്തില്‍ ഇല്ല. തുടര്‍ച്ചയായ മൂന്നാംതവണയും സംസ്‌ഥാനഭരണം ലക്ഷ്യമിട്ടു നീങ്ങുന്ന എല്‍.ഡി.എഫിനെതിരേ 'കൈ' ചൂണ്ടിയിരിക്കുകയാണ്‌ ജനം. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും കാരണങ്ങള്‍ വിശദമായി പരിശോധിച്ച്‌ ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി സര്‍ക്കാരിനു നല്‍കിയ മുന്നറിയിപ്പിന്റെ ബാക്കിപത്രമാകുന്നു.
പത്തുവര്‍ഷത്തോളമായി പുറത്തുനില്‍ക്കുന്ന യു.ഡി.എഫിനെ സംബന്ധിച്ച്‌ ഭരണത്തിലേക്കു തിരിച്ചുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉറപ്പായും ആവേശം പകരും. ഒപ്പം, രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും ആഹ്ലാദിപ്പിച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ എന്‍.ഡി.എയുടെ ചരിത്രവിജയം സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ പുതുചലനങ്ങള്‍ക്കുള്ള സാധ്യതയും തുറന്നിടുന്നു.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനം യു.ഡി.എഫിനൊപ്പം നിന്നു. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ നേടിയതിനൊപ്പം മുനിസിപ്പാലിറ്റി, ബ്ലോക്ക്‌........

© Mangalam