തദ്ദേശ സ്‌ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ |
തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്രവിജയമാണ് യു.ഡി.എഫിനുണ്ടായിട്ടുള്ളത്. ജില്ലാ-ബേ്ലാക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വ്യക്‌തമായ മുന്‍കൈ യു.ഡി.എഫ് നേടിക്കഴിഞ്ഞു.
ചുമതലയേല്‍ക്കാന്‍ പോകുന്ന പുതിയ ഭരണസമിതികള്‍ നിരവധി വെല്ലുവിളികളാണു നേരിടാന്‍ പോകുന്നത്. പദ്ധതിപ്രവര്‍ത്തനങ്ങളാകെ കുത്തഴിഞ്ഞ നിലയിലാണ്. സാമ്പത്തിക അച്ചടക്കം ഇല്ലാതെയാണ് പല ഭരണസമിതികളും പ്രവര്‍ത്തിച്ചുവന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിവിഹിതവും കേന്ദ്രം നല്‍കിയ വിഹിതവും യഥാവസരം നല്‍കാതിരുന്നതുമൂലം പഞ്ചായത്ത് സംവിധാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
വികേന്ദ്രീകൃത ആസൂത്രണം നടപ്പായ ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ പദ്ധതി ചെലവാണ് 2025-26 കാലത്ത് ഉണ്ടാകാന്‍ പോകുന്നത്. ബജറ്റില്‍ മാറ്റിവച്ചിട്ടുള്ള 8952 കോടിയില്‍ ആകെ ചെലവ് 2591 കോടി മാത്രം. 30.66 ശതമാനം. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെ ശക്‌തിപ്പെടുത്തുമെന്ന് പുരമുകളില്‍ കയറിനിന്നു വിളിച്ചുകൂവുന്ന സി.പി.എം രണ്ടാം പിണറായിസര്‍ക്കാരിന്റെ കാലത്ത് അവയെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുന്ന കാഴ്‌ചയാണു നാം കാണുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തദ്ദേശസ്‌ഥാപനങ്ങള്‍ക്ക് ഗഡുവായിട്ടാണു പദ്ധതിപ്പണം നല്‍കിക്കൊണ്ടിരുന്നത്. ഒന്നാം ഗഡു ഏപ്രിലില്‍, തുടര്‍ന്ന് ഒക്‌ടോബറിലും ജനുവരിയിലും രണ്ടുമൂന്നും ഗഡുക്കള്‍. എന്നുമാത്രമല്ല, സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്‌തത മൂലമോ മറ്റു കാരണങ്ങളാലോ........