നക്ഷത്രങ്ങളിലെ തലമുറമാറ്റം

ജീവന്റെ പരിണാമം ചര്‍ച്ചയാക്കിയത്‌ ചാള്‍സ്‌ ഡാര്‍വിനാണ്‌. കോടിക്കണക്കിനു വര്‍ഷംകൊണ്ട്‌ ഭൂമിയിലെ ജീവികള്‍ ആകെ മാറി. ഏതാനും ആയിരം വര്‍ഷങ്ങള്‍ കൊണ്ട്‌ പരിണാമമുണ്ടായ ജീവികളുമുണ്ട്‌. പക്ഷേ, നക്ഷത്ര പരിണാമം നാം അറിയാന്‍ വൈകി. ആകാശത്തെ നക്ഷത്രങ്ങളുടെ തിളക്കത്തില്‍ വ്യത്യാസമുണ്ടെന്ന്‌ ഒറ്റനോട്ടത്തില്‍തന്നെ വ്യക്‌തമാകും. പക്ഷേ, മുന്നില്‍ തെളിയുന്നത്‌ ഏതു തലമുറ നക്ഷത്രമാണ്‌? നഗ്നനേത്രങ്ങള്‍ക്ക്‌ അതു തിരിച്ചറിയാന്‍ കഴിയില്ല. പക്ഷേ, ജെയിംസ്‌ വെബ്‌ ബഹിരാകാശ ദൂരദര്‍ശിനിക്കു തലമുറകളെ തിരിച്ചറിയാനാകും. നക്ഷത്ര പ്രകാശത്തില്‍ പ്രായവും തലമുറയുമൊക്കെ ഒളിച്ചിരിപ്പുണ്ട്‌. ആദ്യതലമുറ നക്ഷത്രങ്ങളില്‍നിന്നു ഏറെ വ്യത്യസ്‌തമാണു പുതുതലമുറയിലേത്‌.

*****************************

സൂര്യന്‍ അടക്കമുള്ള നക്ഷത്രങ്ങളുടെ ഊര്‍ജസ്രോതസ്‌ ഹൈഡ്രജനും ഹീലിയവുമാണ്‌. ആ മൂലകങ്ങളുണ്ടായത്‌ മഹാവിസ്‌ഫോടനത്തിലും. ഏകദേശം 1370 കോടി വര്‍ഷം മുമ്പാണു മഹാവിസ്‌ഫോടനമുണ്ടായതെന്നാണു ശാസ്‌ത്രജ്‌ഞരുടെ നിഗമനം. അന്നു ഹൈഡ്രജന്‍ മാത്രമാണുണ്ടായത്‌. അന്നത്തെ നക്ഷത്രങ്ങളില്‍ ഹൈഡ്രജന്‍ ആറ്റങ്ങള്‍ ചേര്‍ന്നു ഹീലിയം, ലിഥിയം എന്നിവയുമുണ്ടായി. കാര്‍ബണ്‍, നൈട്രജന്‍, ഓക്‌സിജന്‍, സിലിക്കണ്‍, ഇരുമ്പ്‌ തുടങ്ങിയ മറ്റു മൂലകങ്ങള്‍ മഹാവിസ്‌ഫോടനകാലത്ത്‌ സൃഷ്‌ടിക്കപ്പെട്ടില്ല. നക്ഷത്രങ്ങളുടെ കാമ്പില്‍ അണുസംയോജനത്തിലൂടെതാണു പുതിയ മൂലകങ്ങള്‍ രൂപംകൊണ്ടത്‌. നക്ഷത്രലോകത്ത്‌ ഓരോ തലമുറ പിന്നിടുമ്പോഴും അവയില്‍ ഭാരമുള്ള മൂലകങ്ങളുടെ അളവ്‌ കൂടിക്കൊണ്ടിരിക്കും. അവയുടെ സാന്നിധ്യമാണു നക്ഷത്രങ്ങളുടെ തലമുറയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്‌.
സൂര്യന്റെ തലമുറ

നമ്മുടെ സൂര്യന്‍ പോപ്പുലേഷന്‍-1 നക്ഷത്രമാണ്‌. പോപ്പുലേഷന്‍-1 എന്നതിന്റെ പേരില്‍ ആദ്യതലമുറ എന്നു തെറ്റിദ്ധരിക്കരുതേ. കാരണം, നക്ഷത്രലോകത്ത്‌ തലമുറകളെ തീരുമാനിക്കുന്നത്‌ വ്യത്യസ്‌ത രീതിയിലാണ്‌. സൂര്യന്റെ മുമ്പുള്ള തലമുറ........

© Mangalam