കോണ്‍ഗ്രസിന്റെ നിലപാടും രാഷ്‌ട്രീയ ധാര്‍മികതയും |
ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി കോണ്‍ഗ്രസ് മാതൃക കാട്ടിയിരിക്കുന്നു. ഒരു ജനപ്രതിനിധിയുടെ മാന്യതയ്‌ക്ക് ഒട്ടും ചേരാത്ത വിധം കളങ്കമേറ്റ രാഹുലിനെതിരായ നടപടി രാഷ്‌ട്രീയ ധാര്‍മികതയ്‌ക്കു കരുത്തേകുന്നതായി. കോണ്‍ഗ്രസ് നടപടി മാതൃകാപരമെന്ന് വിലയിരുത്തപ്പെടുമ്പോള്‍ തന്നെ അതിന്റെ പേരില്‍ രാഷ്‌ട്രീയ വിജയം ആഘോഷിക്കുന്ന എല്‍.ഡി.എഫിനെതിരേയും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. സമാന ആരോപണങ്ങള്‍ നേരിടുന്ന ജനപ്രതിനിധികളുടേയും സ്വര്‍ണപ്പാളി കേസില്‍ ജയിലിലടയ്‌ക്കപ്പെട്ട നേതാക്കളുടേയും കാര്യത്തില്‍ സി.പി.എം സ്വീകരിച്ച നടപടി പൊതുജനമധ്യത്തില്‍ കൂടുതല്‍ ശക്‌തമായി ചര്‍ച്ചചെയ്യപ്പെടാന്‍ ഇപ്പോഴത്തെ സാഹചര്യം കാരണമായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൂടുതല്‍ ചൂടേറിയതാകാന്‍ പുതിയ രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ ഇടവരുത്തും.
നിലവില്‍ സസ്‌പെന്‍ഷനിലായ രാഹുലിനെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത്. രാഹുല്‍ എം.എല്‍.എ സ്‌ഥാനം ഒഴിയുന്നതാണ് നല്ലതെന്നുകൂടി കോണ്‍ഗ്രസ് വ്യക്‌തമാക്കിയിരിക്കുന്നു. സ്‌ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ആരോപണങ്ങളുടെ ' പ്രളയ'മാണ് രാഹുല്‍........