നിയന്ത്രിക്കാനാവാതെ മസ്‌തിഷ്‌ക ജ്വരം |
മരണനിരക്ക് ഏറെയുള്ള അമീബിക് മസ്‌തിഷ്‌ക ജ്വരം സംസ്‌ഥാനത്തിനു കടുത്ത ആശങ്കയായി തുടരുന്നു. രോഗവ്യാപനത്തിനുള്ള കാരണങ്ങള്‍ കണ്ടെത്താനോ ഫലപ്രദമായ പ്രതിരോധത്തിനോ ആരോഗ്യ മേഖലയ്‌ക്കു കഴിയുന്നേയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരുപത്തിയഞ്ചോളം ആളുകളാണ് ഈയൊരു രോഗബാധയേറ്റു മരിച്ചത്. തൊട്ടുമുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് ആകെ മരണത്തില്‍ മൂന്നിരട്ടി വര്‍ധന ഉണ്ടായെന്നു വരുമ്പോള്‍ സംസ്‌ഥാനം അഭിമുഖീകരിക്കുന്നത് എത്ര വലിയ വെല്ലുവിളിയാണെന്നു വ്യക്‌തമാക്കപ്പെടും. തികഞ്ഞ ജാഗ്രതയും കരുതലും വേണ്ട ഈയൊരു സന്ദര്‍ഭത്തിലും രോഗത്തെക്കുറിച്ചു പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്‌ടിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന പരാതിയാണുള്ളത്.
തലച്ചോറു തിന്നുന്ന അമീബകള്‍ കേരളത്തിനു തലവേദനയായത് 2016 മുതലാണ്. ഒന്‍പതു വര്‍ഷത്തിനുശേഷവും രോഗത്തെ വരുതിയിലാക്കാന്‍ സംസ്‌ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നതു........