വിഴിഞ്ഞം വരുന്നു; ചരിത്രം വഴിമാറുന്നു

അഭിമാന പദ്ധതിയുടെ ഔദ്യോഗിക സമര്‍പ്പണത്തിനുള്ള ഒരുക്കത്തിലാണ്‌ കേരളം. പദ്ധതിയുടെ പേരിലുള്ള അവകാശത്തര്‍ക്കങ്ങളൊന്നും അതിന്റെ ആവേശം കെടുത്തുന്നേയില്ല. നാളെ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുന്നതോടെ സമുദ്രാധിഷ്‌ഠിത ചരക്ക്‌ ഗതാഗത രംഗത്ത്‌ ഇന്ത്യയുടെ മുന്നേറ്റമാകും അടയാളപ്പെടുത്തുക. കേരളം രാജ്യത്തിനു നല്‍കുന്ന മഹത്തായ സംഭാവനകളിലൊന്നായി വിഴിഞ്ഞം മാറിക്കഴിഞ്ഞു. വിഴിഞ്ഞം ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതിനൊപ്പം രണ്ടു മുതല്‍ നാലു വരെയുള്ള ഘട്ടങ്ങളുടെ ഉദ്‌ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കപ്പെടും.
രാജ്യത്തിനു മുതല്‍ക്കൂട്ടാകുന്ന വിഴിഞ്ഞം കേരളത്തിനു വികസനത്തിന്റെ വിശാലാകാശമാണ്‌ സമ്മാനിക്കുന്നത്‌. അതുകൊണ്ടുതന്നെ വിഴിഞ്ഞവുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തയും ജനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുകയും പ്രതീക്ഷയോടെ വിലയിരുത്തുകയും ചെയ്യുന്നു. രാജ്യാന്തര........

© Mangalam