മിഴി തുറക്കുന്നു വിഴിഞ്ഞം, കൈയടിക്കുന്നു ലോകം

ഇന്ത്യയുടെ അടിസ്‌ഥാന വികസനത്തിന്‌ നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യവും കേരളത്തോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതലുമാണ്‌ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോഴും വ്യക്‌തമാകുന്നത്‌. കാല്‍ നൂറ്റാണ്ടോളമായി കേരളവും രാജ്യവും ലോകവും വിഴിഞ്ഞം തുറമുഖത്തേക്കുറിച്ചു കേള്‍ക്കുന്നു. പക്ഷേ, സ്വപ്‌നപദ്ധതിയേക്കുറിച്ചു വാചാലരായാല്‍ മാത്രം പോരാ അത്‌ യാഥാര്‍ത്ഥ്യമാക്കുകയാണ്‌ വേണ്ടത്‌ എന്നു കാണിച്ചുതന്നത്‌ മോദി സര്‍ക്കാരാണ്‌.
കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായി, കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ മുഖം നോക്കാതെ, മോദി സര്‍ക്കാര്‍ സംസ്‌ഥാനത്ത്‌ വികസന പെരുമഴയായി മാറുകയാണ്‌. അതിന്റെ തെളിവാണ്‌ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യുന്ന വിഴിഞ്ഞം തുറമുഖം. 2015-ല്‍ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ഒന്നാം മോദി സര്‍ക്കാര്‍ 818 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്‌ ഫണ്ടിങ്ങിന്‌ (വി.ജി.എഫ്‌.) അനുമതി നല്‍കിയതുവഴി കേരളത്തിന്‌ ഒരു കൈ തരികയായിരുന്നു. ഇത്രയും വലിയ പ്രാഥമിക തുക ലഭിച്ച ഏക തുറമുഖപദ്ധതി വിഴിഞ്ഞമാണ്‌. രാജ്യത്തെ ആദ്യത്തെ വി.ജി.എഫ്‌. ലഭിച്ച തുറമുഖമായി ചരിത്രം കുറിച്ചു. 2024-ല്‍ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലയളവില്‍ 524 കോടി രൂപ കൂടി കേന്ദ്രം വി.ജി.എഫ്‌. അനുവദിച്ചു -........

© Mangalam