സി.പി.എമ്മിനെ നയിക്കാന്‍ ചിരിക്കുന്ന ബേബി മുഖം

കമ്യൂണിസ്‌റ്റ് പ്രത്യയശാസ്‌ത്രം കടുത്ത വെല്ലുവിളി നേരിടുന്ന കാലത്ത്‌ ഇന്ത്യയിലെ കമ്യൂണിസത്തെ നയിക്കുക വ്യത്യസ്‌തനായ എം.എ. ബേബി. തുടക്കം മുതല്‍ വ്യത്യസ്‌തമായ രാഷ്‌ട്രീയ ശൈലിയുടെ ഉടമയായിരുന്നു ബേബി.
വൈരുധ്യാതിഷ്‌ഠിത ഭൗതികവാദ സിദ്ധാന്തങ്ങള്‍ ഉച്ചശ്വസവായു പോലെ ഒപ്പം കൊണ്ടു നടക്കുന്ന നേതാവ്‌. മാര്‍ക്‌സിസവും ലെനിനിസവും ഉള്‍ക്കൊണ്ട്‌ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന പാര്‍ട്ടിയുടെ വിശ്വസ്‌തന്‍. താന്‍ വിശ്വസിക്കുന്ന വ്യക്‌തിസ്വാതന്ത്ര്യവും, വിശാല മതേതര ജനാധിപത്യബോധവും വ്യക്‌തിജീവിതത്തില്‍ കൊണ്ടുനടക്കുന്ന എം.എ ബേബി ഇന്ന്‌ ജീവിച്ചിരിക്കുന്ന കമ്യൂണിസ്‌റ്റുകളില്‍ തികച്ചും വ്യത്യസ്‌തനാണ്‌. നഷ്‌ടപ്രതാപത്തിന്റെ കണക്കുകള്‍ പേറുന്ന ഇന്ത്യന്‍ കമ്യൂണിസത്തെ ബേബിയുടെ വാക്കുകളില്‍ 'അവധാനതയോടെ നയിച്ച്‌ ' ഉയര്‍ത്ത്‌ എഴുന്നേല്‍പിലേക്കു എത്തിക്കുകയാണ്‌ അദ്ദേഹത്തിന്റെ ദൗത്യം.
ആ ലക്ഷ്യം അത്ര എളുപ്പമല്ല എന്ന്‌ അദ്ദേഹത്തിന്‌ അറിയാം. വലിയ വെല്ലുവിളിയാണു നായകനായ ബേബിയെ കാത്തിരിക്കുന്നത്‌. അനുഭവങ്ങളുടെ തീച്ചുളയിലൂടെ കടന്നു വന്നിട്ടുള്ള ബേബിക്ക്‌ ഈ വെല്ലുവിളിയെ മറികടക്കാനാകും എന്ന വിശ്വാസമാണു ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്കു നിയോഗിക്കാന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്‌.
ഫിഡല്‍ കാസ്‌ട്രോ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ നേരിട്ട്‌ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യം കിട്ടിയ നേതാവാണു ബേബി. ലോകത്തിലെ മറ്റിടങ്ങളിലുള്ള കമ്യുണിസ്‌റ്റ് പ്രസ്‌ഥാനങ്ങളുമായും നേതാക്കളുമായും അദ്ദേഹത്തിനു ബന്ധമുണ്ട്‌. പാര്‍ട്ടിയിലെ സീനിയോറിറ്റിയും ദേശീയതലത്തിലെ പ്രവര്‍ത്തന പരിചയവും അദ്ദേഹത്തിനു മുതല്‍ക്കൂട്ടാണ്‌. പാര്‍ട്ടിക്കു ഭരണമുള്ള ഏക സംസ്‌ഥാനമായ കേരളത്തിന്റെ പിന്തുണയും ബേബിക്കു കരുത്താകും. എം.എല്‍.എ, മന്ത്രി, എം.പി, പാര്‍ട്ടി സെന്ററിലെ പ്രവര്‍ത്തനം അങ്ങനെ എല്ലാരീതിയിലുമുള്ള പ്രവര്‍ത്തന മികവുള്ള ബേബിക്ക്‌ മുന്നിലുള്ള ദൗത്യത്തെക്കുറിച്ചു വ്യക്‌തമായ ധാരണയുണ്ട്‌.
1954 ഏപ്രില്‍ അഞ്ചിനു കൊല്ലത്താണ്‌ എം.എ. ബേബിയുടെ ജനനം. ജന്മദിന വാര്‍ഷിക പിറ്റേന്നാണു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്‌ഥാനം ലഭിക്കുന്നത്‌. അതു ഇ.എം.എസിനും പ്രകാശ്‌ കാരാട്ടിനും പിന്നാലെ മൂന്നാമത്തെ മലയാളിയായി പാര്‍ട്ടിയുടെ അമരത്തെത്തുന്നത്‌. അദ്ധ്യാപകനായിരുന്ന കുന്നത്ത്‌........

© Mangalam