അതേ, കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല |
മധ്യവേനലവധിയായി ഓര്‍മ്മകള്‍
ചിത്രശാല തുറക്കുകയായി
മുത്തുകളില്‍ ചവിട്ടി മുള്ളുകളില്‍ ചവിട്ടി
നഗ്നമായ കാലടികള്‍ മനസിന്‍ കാലടികള്‍
- വയലാര്‍ രാമവര്‍മ്മ
പത്തനംതിട്ട ജില്ലാ കലക്‌ടര്‍ എസ്. പ്രേംകൃഷ്‌ണന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റ് ഈയൊരു മധ്യവേനലവധിക്കാലത്ത് ഓര്‍മ്മകളുടെ ചിത്രശാല തുറക്കാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നതായി. പണ്ടത്തെ അവധിക്കാലത്തു ഞങ്ങള്‍ കുട്ടികള്‍ അങ്ങനെയൊക്കെയായിരുന്നു എന്നു പറഞ്ഞുതുടങ്ങുന്നവരെയും കമ്പ്യൂട്ടറിലും മൊബൈലിലും കുത്തിയിരിക്കുന്ന പുതിയ തലമുറയെയും ഒരുപോലെ സ്വാധീനിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 'കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല' എന്ന തലക്കെട്ടിലാണ് അദ്ദേഹം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. തൊണ്ണൂറുകളില്‍ കുട്ടികളായിരുന്നവരില്‍ കൊയ്‌ത്തു കഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിക്കാത്തവരായി ആരുണ്ടാകും? ക്രിക്കറ്റ് മാത്രമല്ല, ഫുട്‌ബോളും വോളിബോളും അടക്കം വലുതും ചെറുതുമായ കളികള്‍ കണ്ടത്തിലടക്കം കളിച്ചുവളര്‍ന്നവര്‍ക്കു പറയാനുള്ളത് സൗഹൃദക്കൂട്ടായ്‌മയുടെ നൂറായിരം മധുരിക്കും കഥകളാകും.
ഇന്നത്തെ കുട്ടികളില്‍........