യു.എസിന്റെ 'താരിഫ്‌ ദിനം'

യു.എസില്‍നിന്നുള്ള ഇറക്കുമതിക്ക്‌ മറ്റ്‌ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ താരിഫുമായി താരതമ്യപ്പെടുത്തുമ്പോള്‍, താന്‍ പ്രഖ്യാപിച്ച നികുതി താരതമ്യേന 'ദയ' ഉള്ളതാണെന്നാണു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നിലപാട്‌.
ഏപ്രില്‍ രണ്ടിനെ യു.എസ്‌. വ്യാപാരത്തിന്റെ വിമോചന ദിനമായാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്‌. യു.എസ്‌. കയറ്റുമതിയില്‍ മറ്റ്‌ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ താരിഫുകളും വ്യാപാര നയങ്ങളും അവലോകനം ചെയ്യാനുള്ള പദ്ധതികള്‍ ഫെബ്രുവരി 13 ന്‌ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങള്‍ യു.എസ്‌. ഉല്‍പ്പന്നങ്ങള്‍ക്ക്‌ ചുമത്തുന്ന അതേ അളവിലുള്ള താരിഫ്‌ തിരിച്ച്‌ ഏര്‍പ്പെടുത്തുമെന്നാണു ട്രംപ്‌ പറയുന്നത്‌. യു.എസിന്റെ വ്യാപാരക്കമ്മി കുറയ്‌ക്കുക, ആഭ്യന്തര വ്യവസായവും യു.എസ്‌. നിര്‍മ്മാതാക്കളുടെ മത്സരക്ഷമതയും വര്‍ധിപ്പിക്കുക എന്നിവയാണ്‌ ട്രംപിന്റെ പ്രഖ്യാപിത ലക്ഷ്യം. ഭാവിയിലെ നികുതി വെട്ടിക്കുറയ്‌ക്കലിനു ധനസഹായം നല്‍കാന്‍ താരിഫ്‌ ഉപയോഗിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. താരിഫുകള്‍ വ്യാപാര യുദ്ധങ്ങള്‍ക്കു കാരണമാകുമെന്നും ഉപഭോക്‌തൃ വില വര്‍ധിപ്പിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ വ്യാപാരക്കമ്മിയുള്ള രാജ്യമാണ്‌ അമേരിക്ക. 2023 ലെ കണക്കുകള്‍ പ്രകാരം, യു.എസ്‌. ആ വര്‍ഷം കയറ്റുമതി ചെയ്‌തതിനേക്കാള്‍ 1.1 ലക്ഷം കോടി ഡോളര്‍(ഏകദേശം 93.86 ലക്ഷം കോടി രൂപ) മൂല്യമുള്ള വസ്‌തുക്കള്‍ ഇറക്കുമതി ചെയ്‌തു. യു.എസ്‌. വ്യാപാരക്കമ്മി 2019 മുതല്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌, തുടര്‍ച്ചയായി നാല്‌ വര്‍ഷമായി ഒരു ലക്ഷം ഡോളറിലധികം.
2023 ലെ കണക്കുകള്‍ പ്രകാരം യു.കെ(271 ബില്യണ്‍ ഡോളര്‍),........

© Mangalam