തിരശീല കത്തുമ്പോള്‍ വെളിച്ചപ്പാടും പൂജാരിയും ഖുറേഷിയും

സിനിമയും മതവും രാഷ്‌ട്രീയവും തമ്മിലുള്ള ബന്ധം സിനിമയോളം തന്നെ പഴക്കമുള്ളതാണ്‌. ചലച്ചിത്ര സൈദ്ധാന്തികനായ ആന്‍ഡ്രേ ബാസിന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ, 'സിനിമ എപ്പോഴും ദൈവത്തില്‍ താല്‍പ്പര്യമുള്ളതാണ്‌'....
'എമ്പുരാന്‍' സിനിമ മുന്നോട്ട്‌ വയ്‌ക്കുന്ന രാഷ്‌ട്രീയം എന്താണ്‌, ഇതാണ്‌ പ്രധാന ചോദ്യമായി അവശേഷിക്കുന്നത്‌. നാട്ടിലെ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളെയെല്ലാംതന്നെ എമ്പുരാനിലും അതിന്റെ ആദ്യ ഭാഗമായ ലൂസിഫറിലും വിമര്‍ശിക്കുമ്പോള്‍, എമ്പുരാനിലെ ചില സീനുകളും ചില കഥാപാത്രങ്ങളും ചിലര്‍ക്ക്‌ പൊള്ളുന്നത്‌ എന്തുകൊണ്ട്‌ ?. ചിലരുടെ രാഷ്‌ട്രീയത്തിന്‌ മാത്രം അത്‌ ദഹിക്കാത്തത്‌ എന്തുകൊണ്ട്‌ ?. സിനിമയെ സിനിമയായി മാത്രം കാണാതെ അതിലെ സീനുകളെ ഇഴ കീറി ഇക്കൂട്ടര്‍ പരിശോധിക്കുന്നത്‌ എന്തുകൊണ്ട്‌ ?. ചോദ്യങ്ങള്‍ നിരവധിയാണ്‌. ഒരു എമ്പുരാനില്‍ ഒതുങ്ങുന്നതല്ല സിനിമയിലെ മതവും രാഷ്‌ട്രീയവും. സിനിമയുടെ ഉത്ഭവം തൊട്ട്‌ ഇന്ന്‌ വരെ ഇറങ്ങിയ സിനിമകളില്‍ ബഹു ഭൂരിപക്ഷവും ഇതിവൃത്തമായത്‌ മതവും രാഷ്‌ട്രീയവുംതന്നെയാണ്‌.

സിനിമ രാഷ്‌ട്രീയത്തില്‍ ഇടപെടാറുണ്ട്‌. സിനിമ മതത്തിലും ഇടപെടാറുണ്ട്‌. മതവും രാഷ്‌ട്രീയവും സിനിമയില്‍ ഒളിച്ചുകടത്താറുമുണ്ട്‌. രാഷ്‌ട്രീയത്തെയും മതത്തെയും പുകഴ്‌ത്തിയും ഇകഴ്‌ത്തിയുമെല്ലാം ആയിരക്കണക്കിന്‌ സിനിമകളാണ്‌ ലോക സിനിമാ രംഗത്ത്‌ പുറത്തിറങ്ങിയത്‌. ഈ ഗണത്തില്‍പ്പെട്ട നൂറു കണക്കിന്‌ സിനിമകള്‍ മലയാളത്തിലും പുറത്തിറങ്ങിയിട്ടുണ്ട്‌. സിനിമ മതങ്ങളിലും അവയിലെ നന്മ തിന്മകളിലൂടെയും സഞ്ചരിക്കാറുണ്ട്‌. സാമൂഹികമായ ഒട്ടുമിക്ക വിഷയങ്ങളിലും സിനിമ ചെന്നെത്താറുണ്ട്‌. അതില്‍ അമ്പലവും ചര്‍ച്ചും പള്ളിയും പാര്‍ട്ടി നേതാക്കളും പാര്‍ട്ടി ഓഫീസുകളും കടന്നുവന്നിട്ടുണ്ട്‌. എന്നാല്‍ ഇവയൊന്നും സിനിമയെ ഇന്നുവരെ നിയന്ത്രിച്ചിട്ടില്ല. അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്‌ദമാകുവാനും അവഗണിക്കപ്പെട്ടവന്റെ പരിദേവനങ്ങള്‍ക്കു നിറച്ചാര്‍ത്തു പകരാനും സിനിമയോളം സാധ്യതയുള്ള കല വേറെയില്ല. ഒരു........

© Mangalam