ഒരു സെക്കന്‍ഡിന്റെ വില

പഴയകാല ഘടികാരങ്ങളില്‍ ഇടയ്‌ക്കിടെ സമയം ശരിയാക്കുന്നത്‌ പതിവായിരുന്നു. സെക്കന്‍ഡുകളല്ല മിനിറ്റുകള്‍... ചിലപ്പോള്‍ ആഴ്‌ചയില്‍ ഒരിക്കല്‍. മറ്റുചിലപ്പോള്‍ മാസത്തിലൊരിക്കല്‍... എത്ര ശ്രദ്ധിച്ചാലും അക്കാലത്തെ ക്ലോക്കുകളില്‍ സമയം തെറ്റും. കാലം മാറിയപ്പോള്‍ കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും സ്‌മാര്‍ട്ട്‌ വാച്ചുകളിലുമൊന്നും സമയം ക്രമീകരിക്കേണ്ട ആവശ്യം കുറഞ്ഞു. അവ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സമയം സ്വയം ക്രമീകരിച്ചു.
പക്ഷേ, ഇന്റര്‍നെറ്റില്‍ മണിക്കൂറുകളോളം ചെലവിടുന്നവര്‍ ഒരു സെക്കന്‍ഡിന്റെ പ്രധാന്യം ആലോചിക്കാറുണ്ടോ? ഒരു സെക്കന്‍ഡ്‌ മാറിയാല്‍ പ്രോഗ്രാമുകള്‍ക്കു പിഴയ്‌ക്കും. പ്രോഗ്രാമര്‍മാര്‍ അതിലേറെ സമ്മര്‍ദത്തിലാകും.

ഭൂമിയുടെ ഭ്രമണവേഗത്തില്‍ മാറ്റം വരിക സ്വാഭാവികമാണ്‌. പഴയകാല ക്ലോക്കുകളില്‍ സമയം ശരിയാക്കുന്നതുപോലെ ഭൂമിയുടെ ഭ്രമണവേഗത്തിന്‌ അനുസരിച്ച്‌ സമയം കൃത്യമാക്കണമെന്ന തോന്നല്‍ ശാസ്‌ത്രജ്‌ഞര്‍ക്കും ഉണ്ടായി. പ്രത്യേകിച്ച്‌ ആറ്റോമിക്‌ ക്ലോക്കുകളുടെ സമയം. അങ്ങനെയാണ്‌ 1972 ആറ്റോമിക്‌ ക്ലോക്കുകളില്‍ ലീപ്‌ സെക്കന്‍ഡ്‌(അധിക നിമിഷം) ചേര്‍ക്കാന്‍ തുടങ്ങിയത്‌. അന്നു മുതല്‍ ഇതുവരെ 27 അധിക സെക്കന്‍ഡുകള്‍ സമയത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്‌. (ലീപ്‌ ഇയര്‍/അധിവര്‍ഷം പിന്നിട്ട്‌ ശീലിച്ച നമുക്ക്‌ ചിലപ്പോള്‍ ഒരു ലീപ്‌ സെക്കന്‍ഡ്‌ വലിയ കാര്യമായി തോന്നണമെന്നില്ല. ഫെബ്രുവരി മാസത്തില്‍ ഒരു ദിവസം കൂടി ചേര്‍ത്താണ്‌ അധിവര്‍ഷം യാഥാര്‍ഥ്യമാക്കുന്നത്‌. അതുപോലെ തന്നെയാണു സമയത്തില്‍ ഒരു സെക്കന്‍ഡ്‌ കൂട്ടിച്ചേര്‍ക്കുക). ജൂണ്‍ 30, അല്ലെങ്കില്‍ ഡിസംബര്‍ 31 നാണ്‌ ഒരു സെക്കന്‍ഡ്‌ കൂടി ചേര്‍ക്കുന്നത്‌. 1972 ല്‍ ഒരു സെക്കന്‍ഡ്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌ ജൂണിലാണ്‌. അതേ വര്‍ഷം ഡിസംബര്‍ 31 നും കിട്ടി ഒരു സെക്കന്‍ഡ്‌ കൂടി. 1973 മുതല്‍ 1979 വരെ ഡിസംബര്‍ 31 നൊപ്പം ഒരു സെക്കന്‍ഡ്‌ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2016 ഡിസംബര്‍ 16 നാണ്‌ അവസാനമായി അധിക നിമിഷം കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌.
ഓരോ തവണയും സമയം കൃത്യമാക്കാന്‍ ഒരു സെക്കന്‍ഡ്‌ കൂട്ടിചേര്‍ത്തപ്പോള്‍ പ്രതിസന്ധികളുണ്ടായി. പല കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളും തകര്‍ന്നു.

സമയപ്രശ്‌നത്തിനുള്ള പരിഹാരം

സമയക്കണക്കില്‍ ഇനി മുന്നോട്ടുപോകണമെങ്കില്‍ യു.ടി.സിയെ അറിയണം. ഗ്രീനിച്ച്‌ സമയത്തെ അടിസ്‌ഥാനമാക്കി 1880ല്‍ ഏര്‍പ്പെടുത്തിയ സമയഗണനാസമ്പ്രദായമാണ്‌ രാജ്യാന്തര സമയക്രമം(കോര്‍ഡിനേറ്റഡ്‌ യൂണിവേഴ്‌സല്‍ ടൈം- യു.ടി.സി) സൂര്യന്റെ ഉദയാസ്‌തമനങ്ങളെ ആസ്‌പദമാക്കി ഓരോ........

© Mangalam