എന്‍ജിനീയര്‍മാരും ഡോക്‌ടര്‍മാരും മാത്രം പോര, നാടിനെ രക്ഷിക്കാന്‍ പട്ടാളക്കാരും വേണം

ഞങ്ങള്‍ 1986-ല്‍ കേരളത്തില്‍ വരുമ്പോള്‍ കൂടെ ജോലിചെയ്യുന്ന ഗണ്‍മാനോടോ ൈഡ്രവറോടോ കൂടെയുള്ള മറ്റു ഉദ്യോഗസ്‌ഥരോടോ ഒക്കെ വിശേഷങ്ങള്‍ തിരക്കുന്ന കൂട്ടത്തില്‍ വീട്ടില്‍ ആരൊക്കെയുണ്ട്‌ എന്നു ചോദിച്ചാല്‍ 'ഞങ്ങള്‍ മൂന്ന്‌ നാലാളാണ്‌ വീട്ടില്‍. ഒരാള്‍ ഗള്‍ഫില്‍. ഞാന്‍ ഇവിടെ ജോലി ചെയ്യുന്നു. ഒരാള്‍ പട്ടാളത്തിലാണ്‌, ഒരാള്‍ക്കു കൂലിപ്പണിയാണ്‌' എന്നിങ്ങനെയുള്ള ഉത്തരമായിരുന്നു ലഭിച്ചിരുന്നത്‌. അതായത്‌ മിക്കവാറും വീടുകളില്‍നിന്ന്‌ ഒരാളെങ്കിലും പണ്ട്‌ പട്ടാളത്തില്‍ ഉണ്ടായിരുന്നു. എന്നാലത്‌ ഇന്നു കാണുന്നില്ല.
എന്തുകൊണ്ട്‌ പട്ടാളത്തില്‍ ആരും ചേരുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം ഭാരതത്തില്‍നിന്നുകൊണ്ട്‌ പറയാന്‍ പ്രയാസമാണ്‌. രാജ്യസ്‌നേഹത്തിനപ്പുറം ഒരു സര്‍ക്കാര്‍ ജോലി എന്നുകരുതിയാണ്‌ ഇവിടെയിപ്പോള്‍ ആളുകള്‍ പട്ടാളത്തില്‍ ചേരാന്‍ താല്‍പര്യം കാണിക്കുന്നത്‌. നിര്‍ഭാഗ്യമെന്നുപറയട്ടെ, ജവാന്മാര്‍, ശിപായിമാര്‍ എന്നിങ്ങനെ കരസേനയിലെയും സമാന്തര വിഭാഗങ്ങളിലെയും ഏതു തസ്‌തിക നോക്കിയാലും നിലവില്‍ 20-25 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്‌. കരസേനയില്‍ ചേരാന്‍ ഒരുപാടുപേര്‍ മുന്നോട്ടുവരുന്നുണ്ട്‌, പക്ഷേ, മിക്കവര്‍ക്കും സെലക്ഷന്‍ കിട്ടുന്നില്ല. ഈ വിരോധാഭാസം നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്‌.
ഓരോ ദിവസവും ഏകദേശം മൂന്ന്‌ ഓഫീസര്‍മാര്‍ പട്ടാളത്തില്‍നിന്നു രാജിവയ്‌ക്കാനായി കത്തുനല്‍കുന്നുണ്ട്‌ എന്ന ആശങ്കയുണര്‍ത്തുന്ന കാര്യം പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ അന്നത്തെ പ്രതിരോധമന്ത്രി ലോക്‌സഭയില്‍ പറഞ്ഞതു കൂടി ഇവിടെ ചേര്‍ത്തുവായിക്കണം. എന്നാല്‍, ഇന്ത്യന്‍ കരസേന ഒരു ഉദ്യോഗസ്‌ഥന്റെയും രാജി സ്വീകരിക്കാറില്ല എന്നതു വേറെ കാര്യം!
ഇന്ത്യയില്‍ മുപ്പതുശതമാനം കുട്ടികള്‍ക്കും കരസേനയില്‍ എങ്ങനെ കയറണം എന്നതിനെ സംബന്ധിച്ച്‌ യാതൊരു വിവരവും ഇല്ല. ആകെയുള്ളതില്‍ 14 ശതമാനം അവരുടെ മാതാപിതാക്കള്‍ സേനയില്‍ ആയിരുന്നതുകൊണ്ടുമാത്രവും, 30 ശതമാനം പേര്‍ മറ്റൊരു നിവൃത്തിയില്ലാത്തതുകൊണ്ട്‌ എന്തെങ്കിലുമൊരു ജോലി കിട്ടിയാല്‍മതി എന്ന അടിസ്‌ഥാനത്തിലും പോകുന്നു. ചുരുക്കത്തില്‍, പട്ടാളത്തില്‍ പോകാന്‍ ജനങ്ങള്‍ക്കു നല്ല താല്‍പര്യമുണ്ടെങ്കിലും പരീക്ഷകളെ സംബന്ധിച്ചുള്ള വിരങ്ങളില്‍ അജ്‌ഞരാണ്‌. അതുകൊണ്ടാവാം കൂടുതല്‍ കുട്ടികള്‍ റിക്രൂട്ട്‌മെന്റിന്‌ എത്താത്തത്‌ എന്നുഞാന്‍ സംശയിക്കുന്നു.
മാത്രമല്ല, സേനയിലെ നടപടിക്രമങ്ങള്‍ പലതും കഠിനമായ രീതിയിലാണ്‌. ഇപ്പോഴും അവിടെ നെഗറ്റീവ്‌ മാര്‍ക്ക്‌ രീതി അനുവര്‍ത്തിച്ചുവരുന്നു. എനിക്ക്‌ മനസിലാവാത്ത ഒറ്റ കാര്യമേ ഉള്ളൂ എല്ലാ മേഖലയിലും വേക്കന്‍സി വരുമ്പോള്‍ എന്തിനാണ്‌ ഇത്രയും കഠിനമായ നടപടിക്രമങ്ങള്‍? സര്‍വീസില്‍ കയറിയശേഷം അവരനുഭവിക്കുന്ന മാനസിക സര്‍മ്മര്‍ദങ്ങളും ചെറുതല്ല. '
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കരസേനയില്‍ എത്തുന്നത്‌ ഉത്തര്‍പ്രദേശ്‌, പഞ്ചാബ്‌, ഹരിയാന, മഹാരാഷ്‌ട്ര, തമിഴ്‌നാട്‌, കേരളം എന്നീ സംസ്‌ഥാനങ്ങളില്‍നിന്നാണ്‌. കേരളത്തില്‍ മാത്രം ഇതുവരെ പട്ടാള പെന്‍ഷന്‍ വാങ്ങുന്ന ആളുകള്‍ ഏകദേശം 1,27,920 ആണ്‌. യു.പിയില്‍ 271928, പഞ്ചാബില്‍ 191702........

© Mangalam