ശ്രേഷ്‌ഠ നിയോഗം നവവെളിച്ചമാകട്ടെ

മലങ്കര യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക പദവിയിലേക്കു ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലിത്ത ഇന്ന്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായാല്‍ ബെയ്‌റൂട്ടിലെ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ വച്ച്‌ ഉയര്‍ത്തപ്പെടുകയാണ്‌.
കുടുംബപാരമ്പര്യത്തില്‍, പരിശുദ്ധ ചാത്തുരുത്തിയില്‍ ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസ്‌ കൊച്ചു തിരുമേനിയുടെ (പരുമല) നാലാം തലമുറക്കാരനാണ്‌ അദ്ദേഹം. പതിമൂന്നാം വയസില്‍ പുരോഹിതനായ അദ്ദേഹം വൈദികവേലയുടെ അഞ്ചു ദശാബ്‌ദം പിന്നിട്ടാണിപ്പോള്‍ കാതോലിക്ക പദവിയിലെത്തുന്നത്‌.
ഇന്ത്യയിലെ യാക്കോബായ സമൂഹം മാത്രമല്ല, എല്ലാ ജനവിഭാഗവും അദ്ദേഹത്തെ ആദരിക്കുന്നു;സ്‌ഥാനാരോഹണത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. മതരംഗത്ത്‌ മാത്രമല്ല, സാമൂഹിക, സാംസ്‌കാരിക മേഖലയിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലമതിക്കാനാവില്ല. ഒരു മതത്തിന്റെ ആചാര്യനായിരിക്കുമ്പോഴും എല്ലാവിഭാഗം ജനത്തേയും ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിയുന്നു. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയുടെ പിന്‍ഗാമിയായാണു ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് (യാക്കോബായ) സഭയുടെ കാതോലിക്കയായി ഉയര്‍ത്തപ്പെടുന്നത്‌.
നിരവധി വിദ്യാലയങ്ങളും........

© Mangalam