മഹാരാജാസില്‍ നിന്ന്‌ സ്‌നേഹപൂര്‍വം...

മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത: വിശ്വ മാനവികതയുടെ പ്രവേശന കവാടമാണ്‌ എന്നും മഹാരാജാസ്‌. ലോകത്തിന്റെ വിശാലത നോക്കിക്കാണാന്‍ അറിവിന്റെ വാതായനങ്ങള്‍ തുറന്നുതന്ന കലാലയം. മനുഷ്യരില്‍ അന്തര്‍ലീനമായി വര്‍ത്തിക്കേണ്ട സ്‌നേഹം, കരുണ, ആര്‍ദ്രത, പരസ്‌പരവിശ്വാസം, പങ്കുവയ്‌ക്കല്‍, കുലീനത, മാനവികത തുടങ്ങിയ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ ഈ രാജകീയ കലാലയം വഹിച്ച പങ്കു സമാനതകളില്ലാത്തതാണ്‌. മറ്റു മതങ്ങളോടും മതവിശ്വാസികളോടും രമ്യതയും സഹവര്‍ത്തിത്വവും പുലര്‍ത്താന്‍ എനിക്കു കഴിയുന്നതു മഹാരാജാസ്‌ നല്‍കിയ അമൂല്യമായ ഭാഗ്യമാണ്‌.
ഹൈസ്‌കൂള്‍ കാലത്തുതന്നെ ഞാന്‍ ശെമ്മാശപ്പട്ടം സ്വീകരിച്ചു. പൗരോഹിത്യത്തിന്റെ ആദ്യപടികള്‍ കടക്കുന്ന വ്യഗ്രതയില്‍ സ്‌കൂള്‍ പഠനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതിനാല്‍, എസ്‌.എസ്‌.എല്‍.സിക്കു മാര്‍ക്ക്‌ കുറവായിരുന്നു. അതിനാല്‍ പ്രീഡിഗ്രിക്കു മഹാരാജാസില്‍ ചേര്‍ന്നു പഠിക്കാനായില്ല. എങ്ങനെയും ഡിഗ്രിക്കു മഹാരാജാസില്‍ ചേരണമെന്ന ആഗ്രഹത്തില്‍ പ്രീഡിഗ്രി നന്നായി പഠിച്ചു. ഉയര്‍ന്ന മാര്‍ക്കും കിട്ടി. മഹാരാജാസില്‍ അഡ്‌മിഷനു പ്രയാസമുണ്ടായില്ല. അക്കാലത്ത്‌ ഏതൊരു വിദ്യാര്‍ഥിയുടെയും ആഗ്രഹമായിരുന്നു മഹാരാജാസ്‌.

ടി.ആര്‍. സുരേഷ്‌ ബാബു: 1980-83 കാലഘട്ടം. ബി.എ. ഇക്കണോമിക്‌സ് ക്ലാസില്‍ ആദ്യമായി വന്നത്‌ ഇന്നും ഓര്‍ക്കുന്നു. ബെഞ്ചില്‍ വൈദിക വേഷധാരിയെ കണ്ടപ്പോള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ കൗതുകം. തൂവെള്ള ളോഹ, അരയില്‍ കറുത്ത ബെല്‍റ്റ്‌, തലയില്‍ കറുത്ത തൊപ്പി. ജോസ്‌ വര്‍ഗീസ്‌ പള്ളത്തിട്ടയില്‍ എന്നായിരുന്നു ഫാദറിന്റെ പേര്‌. സൗമ്യന്‍. മുടങ്ങാതെ എല്ലാ ക്ലാസിനും ഉണ്ടാകും. അവധിയുള്ള ശനിയാഴ്‌ച പ്രിപ്പറേഷന്‍ ക്ലാസിലും വരും. നോട്ടുകള്‍ കൈമാറും. ഞങ്ങള്‍ ഒന്നാം ക്ലാസില്‍ ജയിച്ചു. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്‌ക്ക് ഒന്നുവരെയായിരുന്നു ക്ലാസ്‌. നന്നായി പഠിക്കണമെന്നത്‌ അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. നല്ല പക്വതയുള്ള ആളായിരുന്നു. ഞങ്ങളേക്കാള്‍ രണ്ടു വയസ്‌ കൂടുതലുമായിരുന്നു. 'നേര്‍വഴിക്കു നടക്കണം. ചീത്തക്കൂട്ടുകെട്ടില്‍ പോകരുത്‌, ലഹരി ഉപയോഗിക്കരുത്‌. നന്നായി പഠിക്കണം, നല്ല നിലയിലെത്തണം'-എന്നെല്ലാം പറയുമായിരുന്നു. ഞങ്ങള്‍ അഞ്ചു പേരായിരുന്നു അടുത്ത സുഹൃത്തുക്കള്‍. നാലു പേരും നന്നായി പഠിക്കാന്‍ ഇടവന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരായതിനുമെല്ലാം തിരുമേനിയുടെ പ്രേരണ പ്രധാന കാരണമായെന്നു പറയാം. അവരില്‍ രണ്ടു പേര്‍ മരണമടഞ്ഞപ്പോള്‍ കാണാന്‍ അദ്ദേഹം വന്നിരുന്നു.

കെ.സി. ലീലാമ്മ: പരമ ശാന്തന്‍,........

© Mangalam