പത്തുവര്‍ഷംകൊണ്ട്‌ ഒന്നരഡിഗ്രി താപനില വര്‍ധന സ്‌ഥിരതനേടാം

മാനവരാശിക്കു പിടിതരാത്തവണ്ണം ആഗോള താപനം സര്‍വസീമകളും മറികടന്നു മുന്നേറുന്ന ഒരു കാലത്തിലാണ്‌ നാമിന്ന്‌ കഴിയുന്നത്‌. കഴിഞ്ഞ 120 വര്‍ഷത്തില്‍ ഉപകരണംകൊണ്ട്‌ തിട്ടപ്പെടുത്തിയ താപനിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ ആഗോള താപനനിരക്ക്‌ ഒന്നര ഡിഗ്രിസെല്‍ഷ്യസ്‌ എന്ന പരിധി കടന്നിരിക്കുന്നു എന്നു കാണാം. ആ ഞെട്ടിക്കുന്ന ആഗോള കാലാവസ്‌ഥ ദുരന്തം സംഭവിച്ചത്‌ കഴിഞ്ഞവര്‍ഷമായിരുന്നു.
ഇത്തരത്തില്‍ ഒന്നര ഡിഗ്രി താപനില വര്‍ധന സ്‌ഥിരത കൈവരിക്കണമെങ്കില്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരുമായിരിക്കും. പക്ഷേ, അതിന്‌ അധികകാലം വേണ്ടിവരുമെന്ന്‌ പറയാനും കഴിയില്ല. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെപ്പോലെ അതിതീവ്ര ആഗോള താപനമുണ്ടാകണമെന്നില്ല. പക്ഷേ, അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ആഗോള താപന നിരക്ക്‌ ഒന്നര ഡിഗ്രിയെന്ന പരിധി കടന്ന്‌ സ്‌ഥിരത കൈവരിക്കുമെന്നു കരുതേണ്ടിവരും. അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കും. 2030ല്‍ ഒന്നര ഡിഗ്രി പരിധി കടക്കുമെന്ന്‌ പ്രതീക്ഷിച്ചിരിക്കേയാണ്‌ 2024ല്‍ അത്‌ പൊടുന്നനേ മറികടന്ന്‌ ഏവരേയും അമ്പരപ്പിച്ചത്‌.
താപനിലയിലെ ഓരോ ഡിഗ്രി വര്‍ധനയും വ്യാവസായിക രാജ്യങ്ങള്‍ കൂടുതല്‍ ഉല്‍പാദനത്തിനായി ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതു മൂലമാണെന്ന്‌ മനസിലാക്കാം. അന്തരീക്ഷത്തിലേക്ക്‌ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ കണക്ക്‌ നോക്കിയാല്‍ അക്കാര്യം മനസിലാകും. വ്യാവസായിക വിപ്‌ളവത്തിനുശേഷം 1860കള്‍ക്കുശേഷം പുറന്തള്ളപ്പെട്ട........

© Mangalam