വയനാട്‌ തുരങ്കപാത നിര്‍മാണം ക്രിമിനല്‍ കുറ്റമാകുന്നത്‌ എന്തുകൊണ്ട്‌?

2024 ജൂലൈ 30, കേരളത്തിന്‌ ഒരിക്കലും മറക്കാനാവാത്ത ദിവസം. അന്നു പുലര്‍ച്ചെ വരെയുള്ള 48 മണിക്കൂറിനുള്ളില്‍ വയനാട്ടിലെ മുണ്ടക്കൈ മേഖലയില്‍ 572 മില്ലിമീറ്റര്‍ മഴ പെയ്‌തതിന്റെ ഫലമായി പുലര്‍ച്ചെ മൂന്ന്‌ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. പുഞ്ചിരിമറ്റം എന്ന ശാന്ത സുന്ദരമായിരുന്ന മലയോരഗ്രാമത്തില്‍നിന്നു വെള്ളത്തിന്റെ തള്ളലില്‍ കുന്നില്‍ ചെരിവുകള്‍ ഇടിഞ്ഞു. പാറക്കെട്ടുകളും മണ്ണും ചെളിയും മരങ്ങളും വീടുകളും കുത്തിയൊലിച്ചു പുതിയ ഒരു പുഴതന്നെ രൂപപ്പെട്ടു. ചൂരല്‍മല, അട്ടമല ഗ്രാമങ്ങളെ പ്രകൃതിക്ഷോഭം തുടച്ചുനീക്കിയപ്പോള്‍ 227 മൃതദേഹങ്ങളും ഇരുനൂറിനടുത്ത്‌ ശരീരഭാഗങ്ങളും ലഭ്യമായതുപ്രകാരം 403 പേരുടെ മരണം സ്‌ഥിരീകരിച്ചു. 150-ലധികം പേരെ കാണാതാവുകയും ചെയ്‌തു. ഉരുള്‍പൊട്ടലിന്റെ വിസ്‌തൃതി കണക്കാക്കിയത്‌ 86,000 ചതുരശ്രമീറ്ററാണ്‌.
ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ബയോളജി, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തുമായി ചേര്‍ന്നു വയനാട്ടില്‍ 2020ല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയെക്കുറിച്ചു സമഗ്ര പഠനം നടത്തുകയുണ്ടായി. ഇനി വേണ്ടത്‌ ജാഗ്രതയാണെന്നു മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ട്‌ ഈ റിപ്പോര്‍ട്ട്‌ 2020 ഡിസംബറില്‍ പ്രസിദ്ധീകരിച്ചു. ഈ റിപ്പോര്‍ട്ടിന്റെ പ്രസാധകക്കുറുപ്പില്‍ പരിഷത്ത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ ഇങ്ങനെ:
നവകേരളത്തിനായുള്ള നിര്‍മാണപ്രവര്‍ത്തന പദ്ധതികള്‍ക്കു രൂപം നല്‍കുമ്പോള്‍ നാല്‌ പ്രധാന ആശയങ്ങളാണു കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ മുന്‍പോട്ട്‌ വയ്‌ക്കാനുള്ളത്‌.
1. വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശോഷിച്ചുവരുന്ന വിഭവങ്ങളുടെ ഉപയോഗത്തില്‍ നീതിയിലും കരുതലിലും അധിഷ്‌ഠിതമായ സാമൂഹിക നിയന്ത്രണം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത.
2. അതീവ പരിസ്‌ഥിതി ലോലമായ കേരളത്തിന്റെ ഭൂഭാഗത്ത്‌ വികസനവും ജീവിതവും ആസൂത്രണം ചെയ്യുമ്പോള്‍ ശാസ്‌ത്രീയ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത.
3. കാലാവസ്‌ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനും അതിജീവിക്കുന്നതിനും കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ നിര്‍മിതി.
4. പാരിസ്‌ഥിതികമായും സാമൂഹികമായും ഉണ്ടായിരുന്ന പുതിയ വെല്ലുവിളികളെ ശാസ്‌ത്രീയമായി മനസിലാക്കുന്നതിനും സാമൂഹിക നീതിയിലധിഷ്‌ഠിതമായി പരിഹാരം കാണുന്നതിനും ജനങ്ങളെ സജ്‌ജരാക്കല്‍.
പഠനഫലങ്ങള്‍ വിശകലനം ചെയ്‌തതിന്റെ അടിസ്‌ഥാനത്തില്‍ വയനാട്‌ ജില്ലയിലെ ഉരുള്‍പൊട്ടലുകള്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകാനുള്ള സാധ്യതയനുസരിച്ചു മൂന്ന്‌ മേഖലകളായി തിരിച്ചിട്ടുണ്ട്‌. അതു പ്രകാരം വയനാടിന്റെ ഭൂ വിസ്‌തീര്‍ണത്തിന്റെ 21 ശതമാനവും (449 ചതുരശ്ര കിലോമീറ്റര്‍) അതിതീവ്രമേഖലയില്‍പെടുമ്പോള്‍ 49 ശതമാനം (1043 ച.കി.) പ്രദേശങ്ങളും മിതസാധ്യതാ........

© Mangalam