നാടെങ്ങും പ്രത്യാശയുടെ നക്ഷത്രവെളിച്ചം

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം ഉള്‍ക്കൊണ്ട്‌ ലോകം ഇന്നു ക്രിസ്‌മസ്‌ ആഘോഷത്തിന്റെ നിറവിലാണ്‌. ഒപ്പം, പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആവേശവും പ്രകടമായിക്കഴിഞ്ഞു. സ്‌നേഹവും സാഹോദര്യവും സാര്‍വത്രികമാകട്ടെ എന്ന സന്ദേശം ഉച്ചത്തില്‍ മുഴങ്ങേണ്ടതിന്റെ പ്രാധാന്യം ലോകജനത കൂടുതലായി ഉള്‍ക്കൊള്ളുന്ന ആഘോഷദിനങ്ങളാണ്‌ മുന്നിലുള്ളത്‌. ഒരുഭാഗത്ത്‌ ആഹ്‌ളാദത്തിമര്‍പ്പാണെങ്കില്‍ മറുഭാഗത്ത്‌ ഇനിയും നിലയ്‌ക്കാത്ത വെടിയൊച്ചകളും മരണഗന്ധവും അശാന്തിനിറയ്‌ക്കുന്നു. ഗാസയിലും വെസറ്റ്‌ ബാങ്കിലും ഇസ്രയേലിലും സ്‌ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങള്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. റഷ്യ -യുക്രെയ്‌ന്‍ യുദ്ധം സമാധാനം നഷ്‌ടപ്പെടുത്തിയിട്ടു മാസങ്ങളല്ല, വര്‍ഷങ്ങളായി. സുഡാനിലെ ആഭ്യന്തര യുദ്ധം സൃഷ്‌ടിച്ച അസ്വസ്‌ഥതകളുടെ ആഴം എല്ലാ രാജ്യങ്ങള്‍ക്കും മനസിലാകണമെന്നില്ല. തീവ്രവാദ കലാപം പശ്‌ചിമാഫ്രിക്കയുടെ ദുഃഖമായി തുടരുന്നു. ആഭ്യന്തര........

© Mangalam