ശ്യാം ബെനഗല്‍ എന്ന താരസൃഷ്‌ടാവ്‌

സമാന്തര പാതയിലൂടെ വാണിജ്യസിനിമകളെ കീഴടക്കിയ സംവിധായകന്‍. ബോളിവുഡിനു ശ്യാം ബനഗല്‍ വെറുമൊരു സംവിധായകന്‍ മാത്രമല്ല. ഹിന്ദിയില്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ലക്ഷ്യാധിഷ്‌ഠിത സിനിമ എന്ന ആശയത്തിന്‌ ജന്മം നല്‍കിയത്‌ അദ്ദേഹമായിരുന്നു. സമാന്തര സിനിമയിലൂടെയുള്ള ഒരു സാമൂഹിക പരിഷ്‌കരണം.
1975-79 കാലയളവില്‍ തുടര്‍ച്ചയായി അഞ്ച്‌ ദേശീയ അവാര്‍ഡുകള്‍ (അങ്കുര്‍, നിഷാന്ത്‌, മന്ഥന്‍, ഭൂമിക, ജുനൂന്‍) അദ്ദേഹം സ്വന്തമാക്കി. വാണിജ്യ ചലച്ചിത്ര മേഖലയ്‌ക്കു ലഭിക്കുന്ന ഫിലിംഫെയര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ഒടുവില്‍ ശ്യാം ബാബു സമാന്തര സിനിമയും വാണിജ്യസിനിമയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മുറിച്ചു നീക്കി.
നസറുദ്ദീന്‍ ഷാ, ഓംപുരി, സ്‌മിത പാട്ടീല്‍, ശബാന ആസ്‌മി, അമ്‌റീഷ്‌ പുരി, മനോജ്‌ ബാജേ്‌പയ്‌ തുടങ്ങി നിരവധി അഭിനേതാക്കള്‍ ശ്യാം ബാബുവിനൊപ്പം പ്രവര്‍ത്തിച്ചതിന്‌ ശേഷമാണു രാജ്യശ്രദ്ധ ആകര്‍ഷിച്ചത്‌.
ഒരു ഡോക്യുമെന്ററി ഫിലിം മേക്കറായായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. മനുഷ്യജീവിതത്തെ വസ്‌തുനിഷ്‌ഠമായ ദൂരത്ത്‌ നിന്ന്‌ രേഖപ്പെടുത്തുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്‌.
സര്‍ദാരി ബീഗം, മമ്മോ, സുബൈദ, നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭയുടെ സാക്ഷ്യമാണ്‌. 'മുജീബ്‌: ദ്‌ മേക്കിങ്‌ ഓഫ്‌ എ നേഷന്‍' ആയിരുന്നു അവസാന ചിത്രം. 90-ാം വയസിലും ആ പ്രതിഭയ്‌ക്കു മാറ്റമുണ്ടായില്ലെന്ന സാക്ഷ്യംകൂടിയായിരുന്നു ആ ചിത്രം.
1974 നും 2023 നും ഇടയില്‍ ബെനഗല്‍ 24 സവിശേഷതകള്‍ സംവിധാനം ചെയ്‌തു, അവയില്‍ പലതും ക്ലാസിക്കുകളായി........

© Mangalam