ഉപഭോക്‌തൃ സംരക്ഷണത്തിന്‌ പുതിയ മാനം

മറ്റു പല നിയമങ്ങളില്‍നിന്നും വ്യത്യസ്‌തമായി മനുഷ്യരാശിയുള്ളിടത്തോളം കാലം പ്രസക്‌തി നിലനില്‍ക്കുമെന്ന്‌ തറപ്പിച്ച്‌ പറയാവുന്ന ഒരു നിയമമാണ്‌ 1986 ഡിസംബര്‍ 24ന്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കി രാജ്യത്തുടനീളം നടപ്പാക്കിയ ഉപഭോക്‌തൃ സംരക്ഷണ നിയമം. ഇൗ നിയമം നടപ്പാക്കി 33 വര്‍ഷങ്ങള്‍ക്കു ശേഷം 2019ല്‍ പുതിയ ഉപഭോക്‌തൃ സംരക്ഷണ നിയമം 2019 കൂടുതല്‍ ആനുകൂല്യങ്ങളോടും അധികാരങ്ങളോടും കൂടി പ്രാബല്യത്തില്‍ വരുകയും ചെയ്‌തു. 2020 ജൂലൈയിലായിരുന്നു ഇൗ പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്‌.
ഇൗ നിയമത്തിന്റെ ചുവടു പിടിച്ചാണ്‌ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്ര?ട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ.) നിലവില്‍ വന്നത്‌.
1927 ല്‍ കണ്‍സ്യൂമര്‍ റിസര്‍ച്ച്‌ എന്ന പേരില്‍ സാമ്പത്തിക ശാസ്‌ത്രജ്‌ഞനായ സ്‌റ്റ്യുവര്‍ട്ട്‌ ചെയ്‌സും അമേരിക്കന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അസോസിയേഷനിലെ എഫ്‌.ജെ. ഷ്‌ലിംക്‌ എന്ന എന്‍ജിനീയറും ചേര്‍ന്ന്‌ ആരംഭിച്ച ശ്രമമാണ്‌ 1935ല്‍ കണ്‍സ്യൂമര്‍ യൂണിയന്‍ ഓഫ്‌ യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ എന്ന ആദ്യത്തെ ഉപഭോക്‌തൃ സംഘടനയ്‌ക്ക്‌........

© Mangalam