അശ്വിന്റെ മടക്കം ഒരു തുടക്കമോ ?

ബ്രിസ്‌ബെയ്‌നിലെ ഗാബ്ബ സ്‌റ്റേഡിയത്തില്‍ മഴ തിമര്‍ത്തുപെയ്‌തുകൊണ്ടേയിരുന്നു. ഇന്ത്യന്‍ ഡ്രസിങ്‌ റൂമിനു പുറത്തു മുന്‍ നായകന്‍ വിരാട്‌ കോലിയുമായി സംസാരിക്കുകയായിരുന്നു രവിചന്ദര്‍ അശ്വിന്‍. വികാരഭരിതരായി ഇരുവരും കെട്ടിപ്പിടിക്കുന്നതും അശ്വിന്‍ കണ്ണുതുടയ്‌ക്കുന്നതും കാണാമായിരുന്നു. അതിനുശേഷമാണു നായകന്‍ രോഹിത്‌ ശര്‍മ്മയ്‌ക്കൊപ്പമെത്തി അശ്വിന്‍ നാടകീയമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്‌. അവിശ്വസനീയ വിജയങ്ങളുടെ ആനന്ദക്കണ്ണീര്‍ പലവട്ടം ഇന്ത്യക്കു സമ്മാനിക്കാന്‍ കഴിഞ്ഞ പ്രതിഭാശാലിയാണ്‌ വിടവാങ്ങല്‍ നടത്തിയത്‌.
ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ താരലേലത്തിലെ ശ്രദ്ധേയ നീക്കങ്ങളിലൊന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌്സ്‌ ടീമിലേക്കുള്ള അശ്വിന്റെ മടക്കം. രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച്‌ അശ്വിന്‍ പൂര്‍ണമായും ചെന്നൈയിലേക്കു മടങ്ങിയിരിക്കുന്നു. ഇൗയൊരു മടക്കം ഐതിഹാസികമായ ഒരു കരിയറിന്റെ ആഘോഷമാണ്‌ കായികപ്രേമികള്‍ക്കു സമ്മാനിക്കുന്നത്‌. ഒപ്പം,........

© Mangalam