വനം വകുപ്പ്‌ സര്‍ക്കാരാകുമ്പോള്‍

നിര്‍ദിഷ്‌ട കേരള വനംഭേദഗതി ബില്ലിലെ നിര്‍ദേശങ്ങള്‍ വനങ്ങളുടെ പരിപാലനവും സംരക്ഷണവുമെന്ന മൂലനിയമത്തിലെ ഉദ്ദേശലക്ഷ്യങ്ങളില്‍നിന്ന്‌ വ്യതിചലിച്ച്‌ ക്രമസമാധാന പരിപാലന അധികാരങ്ങള്‍ വനംവകുപ്പിന്‌ ഏല്‍പിച്ചു കൊടുക്കുന്നതാണ്‌. ഇത്തരത്തിലുള്ള അധികാരം വനംവകുപ്പിന്‌ ലഭ്യമായാല്‍ ദുരുപയോഗ സാധ്യത വളരെയേറെയാണ്‌. മാത്രവുമല്ല വനസംരക്ഷണം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും മുകളിലാണെന്ന നിയമ പരിപ്രേക്ഷ്യം ഉറപ്പിക്കാന്‍ ഇത്‌ ഇടയാക്കും. അപ്രകാരം സംഭവിച്ചാല്‍ കേരളത്തിലെ വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒന്നര കോടിയോളം വരുന്ന ജനങ്ങളുടെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെ നിഷേധിക്കുന്നതിനും ഭാവിയില്‍ സമാനതകളില്ലാത്ത ഭരണകൂട വേട്ടയാടലുകള്‍ക്ക്‌ അവര്‍ ഇരയാക്കപ്പെടുന്നതിനും ഇടയാകും.
കേരള രൂപീകരണത്തിനു ശേഷം 1961ലെ കേരള വനനിയമം നിര്‍മിക്കപ്പെട്ടു. ബ്രിട്ടീഷ്‌ ഇന്ത്യയിലും മദ്രാസ്‌ പ്ര?വിന്‍സിലും തിരുവിതാംകൂറിലും തിരുകൊച്ചി സംസ്‌ഥാനത്തും പ്രാബല്യത്തിലിരുന്ന വനനിയമങ്ങളും 1961ലെ കേരള വനനിയമവും സൂക്ഷ്‌മമായി പരിശോധിച്ചാല്‍ വകുപ്പുകളിലും വ്യവസ്‌ഥകളിലും നടപടിക്രമങ്ങളിലും കാതലായ വ്യത്യാസങ്ങളില്ലായെന്ന്‌ ബോധ്യമാകും. കൊളോണിയല്‍ ഭരണകാലത്തും രാജവാഴ്‌ചക്കാലത്തും ജനങ്ങളെയും വനവിഭവങ്ങളെയും ചൂഷണം ചെയ്യുന്നതിനായി നിര്‍മിക്കപ്പെട്ട നിയമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ്‌ ദൗര്‍ഭാഗ്യകരമായ വസ്‌തുത.
ഭരണഘടന പ്രകാരം സംസ്‌ഥാന ഗവണ്‍മെന്റ്‌കള്‍ക്ക്‌ മാത്രം നിയമനിര്‍മാണധികാരമുണ്ടായിരുന്ന വനത്തെ സ്‌റ്റേറ്റ്‌ ലിസ്‌റ്റില്‍നിന്ന്‌ കേന്ദ്രസംസ്‌ഥാന ഗവണ്‍മെന്റ്‌കള്‍ക്ക്‌ നിയമ നിര്‍മാണ അധികാരമുള്ള കണ്‍കറന്റ്‌ ലിസ്‌റ്റിലേക്ക്‌ മാറ്റി 1976 ല്‍ ഭരണഘടന ഭേദഗതി ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ 1980 ഒക്‌ടോബര്‍ മാസം 25-ാം തീയതി പ്രാബല്യത്തിലാകുംവിധം 1980ലെ വനസംരക്ഷണ നിയമം കേന്ദ്ര ഗവണ്‍മെന്റ്‌ നടപ്പിലാക്കി. 1980ലെ കേന്ദ്ര വനനിയമത്തിലെ വ്യവസ്‌ഥകളെ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ വനംവകുപ്പ്‌ സംസ്‌ഥാന ഗവണ്‍മെന്റിന്റെ കീഴിലെ ഒരു വകുപ്പ്‌ എന്നതിനപ്പുറത്ത്‌ സമാന്തര സര്‍ക്കാരായി മാറി. ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിലും പൊതുവായ വികസന പദ്ധതികളിലും സംസ്‌ഥാന ഗവണ്‍മെന്റിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായ നിലപാടുകളാണ്‌ വനം വകുപ്പ്‌ സ്വീകരിക്കുന്നത്‌.
കൊളോണിയല്‍ക്കാലം മുതലുള്ള വനനിയമങ്ങളുടെ നടത്തിപ്പിലൂടെ നീതിനിഷേധം നേരിട്ട ആദിവാസികളുടെയും പരമ്പരാഗത വനവാസികളുടെയും........

© Mangalam