1991-ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായി ആരാധനാലയങ്ങളില്‍ അവകാശവാദമുന്നയിച്ചുള്ള പുതിയ കേസുകളൊന്നും കോടതികള്‍ സ്വീകരിക്കരുതെന്ന ചീഫ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ് ഹിന്ദുത്വ ശക്‌തികള്‍ക്കേറ്റ തിരിച്ചടിയാണ്. മുസ്ലിം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ട് നിലവില്‍ പതിനൊന്നോളം സ്യൂട്ട് ഹര്‍ജികള്‍ ആണ് വിവിധ കോടതികളുടെ പരിഗണനയില്‍ ഉള്ളത്. ഇൗ സ്യൂട്ട് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുത് എന്നാണ് സുപ്രീം കോടതി നിര്‍ദേശം. മഥുര, ഗ്യാന്‍വാപി, സംഭാല്‍ തുടങ്ങി വിവിധ മുസ്ലിം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവോ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവോടെ കോടതികള്‍ക്ക് സാധ്യമാകില്ല. ആരാധാനലയങ്ങളുടെ സ്വഭാവം സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എന്തായിരുന്നുവോ അതില്‍നിന്ന് മാറ്റം പാടില്ലെന്ന പാര്‍ലമെന്റ് പാസാക്കിയ നിയമം നിലനില്‍ക്കെയാണ് തര്‍ക്കങ്ങളില്‍ കീഴ്‌ക്കോടതികളുടെ ഇടപെടലുകള്‍ ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്.
പ്രസക്‌തമായ ആരാധനാലയ നിയമം
1991-ല്‍ പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് ആരാധനാലയ നിയമം കൊണ്ടുവന്നത്. രാജ്യത്തുടനീളം വര്‍ധിച്ചുവരുന്ന ക്ഷേത്ര-മസ്‌ജിദ് തര്‍ക്കങ്ങള്‍ക്ക് മറുപടിയായാണ് ഇൗ നിയമം പാസാക്കിയത്. 'തര്‍ക്കമുള്ള എല്ലാ മത ആരാധനാലയങ്ങളുടെയും പദവി 1947 ഓഗസ്‌റ്റ് 15-ലെ കൈവശാവകാശം പോലെ നിലനിര്‍ത്തുമെന്നും ഇന്ത്യയിലെ ഒരു കോടതിയിലും അവയുടെ പദവി മാറ്റുന്നത് സംബന്ധിച്ച് വ്യവഹാരം നടത്തില്ലെന്നും' നിയമം വ്യവസ്‌ഥ ചെയ്യുന്നു. ഏതെങ്കിലും ആരാധനാലയം ഭാഗികമായാലും പൂര്‍ണമായാലും ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് നിയമം വിലക്കുന്നു. കൂടാതെ അത്തരം മതപരമായ സ്‌ഥലത്തെ മാറ്റാനോ നീക്കം ചെയ്യാനോ ആവശ്യപ്പെടുന്ന ഏതൊരു ഹര്‍ജിയും പ്രഥമദൃഷ്‌ട്യാ തള്ളിക്കളയുന്നതിനും വ്യവസ്‌ഥ ചെയ്യുന്നു. ഇൗ നിയമം ലംഘിച്ചാല്‍ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ ലഭിക്കാം. ഇൗ നിയമം........