സുരക്ഷിതമായ ട്രാക്കുകളും മികച്ച ട്രെയിനുകളും 'ഇനി സുരക്ഷിത യാത്ര'

ട്രെയിന്‍ യാത്രയില്‍ എക്കാലത്തേക്കാളും സുരക്ഷിതരാണ്‌ ഇപ്പോള്‍ ഇന്ത്യക്കാര്‍. സുപ്രധാന ഫലങ്ങള്‍ നല്‍കിയ കഴിഞ്ഞ ദശാബ്‌ദക്കാലത്തെ, ദീര്‍ഘവീക്ഷണാത്മകമായ മികച്ച ഉദ്യമങ്ങളാണ്‌ ഇതിനു സഹായകമായത്‌. ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷംകോടി പാസഞ്ചര്‍ കിലോമീറ്ററുകളും (പി.കെ.എം.) ഏകദേശം 685 കോടി യാത്രക്കാരും സഞ്ചരിക്കുന്നു. ഇതില്‍ കൂടുതല്‍ പേരെ റെയില്‍ മാര്‍ഗം വഹിക്കുന്ന മറ്റൊരു രാജ്യവുമില്ല എന്നതിനാല്‍ ഇത്‌ ഏറെ പ്രശംസനീയമാണ്‌. കൂടുതല്‍ വിപുലമായ റെയില്‍ ശൃംഖലയും താരതമ്യപ്പെടുത്താവുന്ന ജനസംഖ്യാ വലിപ്പവും ഉണ്ടായിരുന്നിട്ടും കഷ്‌ടിച്ചു പകുതി യാത്രക്കാരെ മാത്രം (പ്രതിവര്‍ഷം 300 കോടിയോളം) കൊണ്ടുപോകുന്ന നമ്മുടെ അയല്‍രാജ്യമായ ചൈനയുടെ കാര്യം പരിഗണിച്ചാല്‍ പോലും ഇൗ നേട്ടം സമാനതകളില്ലാത്തതാണ്‌.
ട്രെയിന്‍ അപകടങ്ങളുടെ എണ്ണത്തില്‍ കുത്തനെയുണ്ടായ ഇടിവ്‌, സുരക്ഷയിലെ ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകള്‍ക്കു തെളിവാണ്‌. 2000-01ലെ 473ല്‍നിന്ന്‌ 2023-24ല്‍ 40 ആയി ഗുരുതര അപകടങ്ങള്‍ കുറഞ്ഞു. ട്രാക്കുകള്‍ മെച്ചപ്പെടുത്തുന്നതിനും ആളില്ലാ ലെവല്‍ക്രോസിങ്ങുകള്‍ ഒഴിവാക്കുന്നതിനും പാലങ്ങളുടെ കരുത്തു പതിവായി നിരീക്ഷിക്കുന്നതിനും സ്‌റ്റേഷനുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിനുമുള്ള കേന്ദ്രീകൃത ശ്രമങ്ങളിലൂടെയാണ്‌ ഇൗ പുരോഗതി കൈവരിച്ചത്‌.
യാത്രക്കാരുടെ എണ്ണവും ട്രാക്കിന്റെ നീളവും കണക്കിലെടുത്താല്‍ ഇൗ നേട്ടങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാണെന്നു കാണാം. ശരാശരി ഒരു ദിവസം, രണ്ടുകോടിയിലധികം പേര്‍ വിശാലമായ 70,000 റൂട്ട്‌ കിലോമീറ്റര്‍ (ആര്‍.കെ.എം.) ദൈര്‍ഘ്യമുള്ള ശൃംഖലയിലൂടെ സഞ്ചരിക്കുന്നു. തിരക്കേറിയ കാലയളവില്‍ ഇൗ എണ്ണം പ്രതിദിനം മൂന്നു കോടിയിലെത്തുന്നു. അതും മറ്റൊരു ലോക റെക്കോഡാണ്‌! ചൈനയിലെ 0.58%, അമേരിക്കയിലെ 0.09% എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യ ഓരോ ദിവസവും ജനസംഖ്യയുടെ രണ്ടുശതമാനത്തെ സുരക്ഷിതമായി റെയില്‍മാര്‍ഗം കൊണ്ടുപോകുന്നു എന്നാണ്‌ ഇതിനര്‍ഥം.
കുറ്റമറ്റ സുരക്ഷാ റെക്കോഡ്‌ ഉണ്ടായിരുന്നിട്ടും, റെയില്‍വേ അപകടങ്ങള്‍........

© Mangalam