കാട്ടാനപ്പേടിയില്‍ എത്രനാള്‍?

കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും അനാഥമാക്കപ്പെടുന്ന കുടുംബങ്ങളും വര്‍ധിക്കുന്നതല്ലാതെ അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തില്‍ കാര്യക്ഷമതയോടെയുള്ള ഇടപെടല്‍ ഉണ്ടാകുന്നേയില്ല. കോതമംഗലത്തു യുവാവിനെ ആന ചവിട്ടിക്കൊന്ന സംഭവം ഒരിക്കല്‍ക്കൂടി കനത്ത പ്രതിഷേധത്തിനു കാരണമായി. ജില്ലാ കലക്‌ടറെത്തി കൈകൂപ്പി അപേക്ഷിക്കുകയും സുരക്ഷ ഒരുക്കുന്ന കാര്യങ്ങളില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്ന്‌ അറിയിക്കുകയും ചെയ്‌തതിനുശേഷവാണ്‌ സംഭവസ്‌ഥലത്തുനിന്നു മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചത്‌. ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിലാണ്‌ കലക്‌ടര്‍ എന്‍.എസ്‌.കെ. ഉമേഷിനു കൈകൂപ്പി നില്‍ക്കേണ്ടിവന്നതെങ്കില്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്കു മുന്നില്‍ വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന സംസ്‌ഥാനത്തെ ജനങ്ങളാകെ ഇതേനില്‍പ്പു തുടങ്ങിയിട്ടു കാലങ്ങളായി.
സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയാത്തതിന്റെ ഫലമാണ്‌ ഉരുളന്‍തണ്ണി വലിയ ക്‌ണാച്ചേരിയില്‍ കോടിയാട്ട്‌ വര്‍ഗീസിന്റെ മകന്‍........

© Mangalam