മത-ഭാഷ-ഗോത്ര ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കി, അവരുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനായി ഡിസംബര്‍ 18ന് ന്യൂനപക്ഷ അവകാശദിനമായി ആചരിക്കാന്‍ ഐക്യരാഷ്‌ട്ര സംഘടന 1992ല്‍ ആഹ്വാനം ചെയ്‌തു. സംസ്‌കാരം, ചരിത്രം, ഭാഷ, മതം എന്നിവയെക്കുറിച്ചുള്ള വീക്ഷണവും അറിവും പഠനവും വഴി സാമൂഹ്യസമത്വം നടപ്പിലാക്കുന്നതിലൂടെ സമാധാനപൂര്‍ണമായ സമൂഹസൃഷ്‌ടിക്കും സാമൂഹിക പരിപോഷണത്തിനും കരുത്തേകാന്‍ ഇൗ ദിനാചരണം ലക്ഷ്യംവയ്‌ക്കുന്നു.
ഇന്ത്യയുടെ ന്യൂനപക്ഷ പ്രമേയം
ഇൗ വര്‍ഷത്തെ ന്യൂനപക്ഷ അവകാശദിനത്തിന്റെ മുഖ്യപ്രമേയമായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത് 'വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക, അവകാശങ്ങള്‍ സംരക്ഷിക്കുക' എന്നതാണ്. മതസൗഹാര്‍ദം, പരസ്‌പര ബഹുമാനം, ന്യൂനപക്ഷ സമൂഹങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ വളര്‍ത്തിയെടുക്കല്‍ ഇവയെല്ലാം ഉൗന്നിപ്പറഞ്ഞ് ദേശീയ ന്യൂനപക്ഷ കമ്മീഷനാണ് ദിനാചരണത്തിനു നേതൃത്വം ന്‍ല്‍കുന്നത്.
ജനാധിപത്യ ഭരണപ്രക്രിയയില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ പദങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ക്കാണ് പ്രസക്‌തി. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടാനുള്ള സാധ്യതയേറും. ഇതൊഴിവാക്കാനുള്ള സംരക്ഷണകവചമാണ് ഇന്ത്യന്‍ ഭരണഘടന ദീര്‍ഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയാണ് ഭരണഘടനാശില്‍പികളുടെ പ്രതിബദ്ധതയെ നാം തിരിച്ചറിയേണ്ടത്. അതിനാല്‍ത്തന്നെ ന്യൂനപക്ഷപദവി അവകാശത്തേക്കാളുപരി സംരക്ഷണമാണ്. ഇൗ സംരക്ഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വം സൃഷ്‌ടിക്കപ്പെടുമ്പോഴാണ് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകളുടെ സ്വരമുയരുന്നത്.
ഐക്യരാഷ്‌ട്രസംഘടനയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് 1992-ലാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ ഏതെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. മുസ്ലീം, ക്രിസ്‌ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളെ മതന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ചു. പിന്നീട് ജൈനരും ഇക്കൂടെ വന്നു. തുടര്‍ന്നിങ്ങോട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പുകള്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനുകള്‍, ന്യൂനപക്ഷ ക്ഷേമത്തിനായി പ്രധാനമന്ത്രിയുടെ 15 ഇന പദ്ധതികള്‍ (2005) എന്നിവ വന്നു. വിദ്യാര്‍ഥികള്‍ക്കും വിധവകള്‍ക്കും യുവാക്കള്‍ക്കും മാത്രമല്ല........