സംസ്‌ഥാനവും കേന്ദ്രവും ആരെയാണ്‌ വിഡ്‌ഢികളാക്കുന്നത്‌

ദുരന്തങ്ങളുടെ വ്യാപ്‌തി അറിയണമെങ്കില്‍ അത്‌ ഓരോരുത്തരുടെയും ജീവിതത്തിലേക്കു കടന്നുവരണം. അല്ലാത്ത പക്ഷം ചിലര്‍ക്കതു സഹതാപവും സഹാനുഭൂതിയും പ്രകടിപ്പിക്കാനുള്ളതായിരിക്കും. മറ്റു ചിലര്‍ക്കതു മുതലെടുപ്പിനും ചൂഷണത്തിനുമുള്ള വഴികളായിരിക്കും. വയനാട്‌ ദുരന്തഭൂമിയില്‍ സര്‍ക്കാര്‍ എന്തു ചെയ്‌തെന്നു ചോദിച്ചാല്‍ വട്ടപ്പൂജ്യമായിരിക്കും ജനങ്ങള്‍ക്കു മുന്നില്‍ വരച്ചുകാട്ടാനുള്ളത്‌. ജനങ്ങള്‍ കൊടുത്ത പണം പോലും വിനിയോഗിക്കാതെ കൈയും കെട്ടിനിന്നു കേന്ദ്രത്തെ പഴിപറഞ്ഞു സമയം കളയലാണ്‌ സര്‍ക്കാരിന്റെ പണിയെന്നു പറയേണ്ടിവരും.
അതുകൊണ്ടുതന്നെയാണ്‌ കേരള ഹൈക്കോടതി സര്‍ക്കാരിനോട്‌ ഇനിയും മണ്ടന്‍ കളിപ്പിക്കാന്‍ നോക്കരുതെന്നും കുറ്റംപറയുന്നതു നിര്‍ത്തി കൃത്യമായ കണക്കുകള്‍ ഹാജരാക്കൂവെന്നും പറഞ്ഞത്‌. വയനാട്ടിലെ ഇരകള്‍ക്കു വേണ്ടതു കിടക്കാനൊരു വീടും ജീവിതം പച്ചപിടിപ്പിക്കാനുള്ള മാന്യമായ നഷ്‌ടപരിഹാരവുമാണ്‌. അതിനപ്പുറമുള്ള ടൗണ്‍ഷിപ്പോ കൊട്ടാരമോ അവര്‍ ചോദിച്ചിട്ടുമില്ല.
സംസ്‌ഥാന സര്‍ക്കാരാണെങ്കിലും കേന്ദ്ര സര്‍ക്കാരാണെങ്കിലും ആദ്യം നുണ പറച്ചില്‍ അവസാനിപ്പിക്കുകയാണ്‌ വേണ്ടത്‌. വയനാട്‌ ദുരന്ത പശ്‌ചാത്തലത്തില്‍ 145.6 കോടി രൂപ സംസ്‌ഥാനത്തിന്‌ അനുവദിച്ചെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ച്‌ രണ്ടാം ദിവസം കേരള മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പറയുന്നു, വയനാട്‌ ദുരന്തത്തില്‍ കേന്ദ്രം ഒരു രൂപപോലും നല്‍കിയിട്ടില്ലെന്ന്‌. ആദ്യം ഇൗ വിഷയത്തില്‍ സത്യം........

© Mangalam