ചോദിച്ചുവാങ്ങിയ കൂച്ചുവിലങ്ങ്‌

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളും വെടിക്കെട്ടു സംബന്ധിച്ച എക്‌സ്പ്ലോസീവ്‌ വകുപ്പ്‌ ചട്ടഭേദഗതിയും വിവിധ ഉത്സവ, ആഘോഷങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതി ശക്‌തമായിരിക്കുന്നു. നിയന്ത്രണങ്ങള്‍ നിരോധനത്തിനു തുല്യമായ സാഹചര്യം സൃഷ്‌ടിച്ചിരിക്കുന്നതായാണ്‌ ആക്ഷേപം. നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള ആന എഴുന്നള്ളിപ്പും സുരക്ഷ പാലിക്കാതെയുള്ള വെടിക്കെട്ടും അപകടങ്ങള്‍ വര്‍ധിപ്പിച്ചതോടെയായിരുന്നു വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായത്‌. അതുവരെ നിയമങ്ങളില്‍ വെള്ളംചേര്‍ക്കാന്‍ മടികാട്ടാതിരുന്ന സംഘാടകരെയും ഒത്താശ ചെയ്യാന്‍ മടികാണിക്കാതിരുന്ന പോലീസ്‌ ഉള്‍പ്പെടെയുള്ള നിയമ സംവിധാനങ്ങളെയും അക്ഷരാര്‍ഥത്തില്‍ കൂച്ചുവിലങ്ങിടാന്‍ ഹൈക്കോടതിക്കു കഴിഞ്ഞു. ചോദിച്ചുവാങ്ങിയ ഇൗയൊരു കൂച്ചുവിലങ്ങ്‌ അഴിച്ചില്ലെങ്കില്‍ ഉത്സാവാഘോഷങ്ങള്‍ നടത്താന്‍ പ്രയാസമാകുമെന്നാണ്‌ പ്രതിഷേധിക്കുന്നവരുടെ മുഖ്യവാദം.
എണ്ണമറ്റ വെടിക്കെട്ട്‌ ദുരന്തങ്ങളുടെ ചരിത്രമുണ്ട്‌........

© Mangalam