സാമ്പത്തിക ഞെരുക്കം രൂക്ഷമായ സംസ്‌ഥാനത്തു വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കഴിയുന്ന ജനങ്ങളെ സംബന്ധിച്ചു വൈദ്യുതി ചാര്‍ജ് വര്‍ധന കൂടി വന്നതോടെ ആഘാതം കനത്തതായി. വൈദ്യുതി ബോര്‍ഡിന്റെ പിടിപ്പുകേടിനു ജനങ്ങള്‍ പിഴ നല്‍കേണ്ട സാഹചര്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇത്തരം സര്‍ക്കാര്‍ കൊള്ളകളോടു പ്രതികരിക്കാന്‍ പോലും കഴിയാതെ ജനങ്ങള്‍ തളര്‍ന്നമട്ടാണ്. വരുമാനം വര്‍ധിക്കുകയോ കിട്ടാനുള്ള ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കപ്പെടുകയോ ചെയ്യുന്ന ജനങ്ങളുടെ കീശയില്‍ കൈയിട്ടുവാരുന്ന സര്‍ക്കാര്‍ സമീപനം ഒരാള്‍ക്കും അംഗീകരിക്കാനാവില്ല.
സര്‍ക്കാരിന്റെ ഷോക്കില്‍ അധികഭാരം എത്രയാകുമെന്ന ആശങ്കയിലാണ് ഓരോ കുടുംബവും. നടപ്പു സാമ്പത്തിക വര്‍ഷം വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ വര്‍ധിക്കും. 2025 26 ല്‍ 12 പൈസയുടെ വര്‍ധനയും ഉറപ്പാക്കി കഴിഞ്ഞു. പുതിയ നിരക്ക് പ്രകാരം 100 യൂണിറ്റ് വൈദ്യുതി ശരാശരി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 18 രൂപയുടെ വര്‍ധന ഉണ്ടാകും. ഈയൊരു കണക്കുപ്രകാരം 100 യൂണിറ്റ് വരെ........