സിറിയ: സാധ്യതയില്‍ ജുലാനി മുന്നില്‍

ബാഷര്‍ അല്‍ അസദിനു ശേഷം സിറിയയെ ആരു നയിക്കും എന്ന ചോദ്യത്തിനുള്ള മറുപടിയാണ്‌ അബു മുഹമ്മദ്‌ അല്‍ ജുലാനി. പതിപക്ഷത്തെ വലിയ സംഘടനയായ ഹയാത്‌ തഹ്‌റിര്‍ അല്‍ ഷമാമി(എച്ച്‌.ടി.എസ്‌)യുടെ നേതാവാണ്‌ അദ്ദേഹം. ഡമാസ്‌കസ്‌ പിടിക്കാനുള്ള പോരാട്ടത്തിനു നേതൃത്വം നല്‍കിയതും ജുലാനി തന്നെ.
അല്‍ ക്വയ്‌ദ അനുകൂല സംഘടനയെന്ന നിലയിലെ പ്രതിച്‌ഛായ മാറ്റിയാണു ജുലാനി എച്ച്‌.ടി.എസിനെ നയിക്കാനെത്തിയത്‌. മതേതര പ്രതിച്‌ഛായ സൃഷ്‌ടിക്കാന്‍ അദ്ദേഹം ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നതും യാഥാര്‍ഥ്യം. റഷ്യന്‍ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന്‌ അവകാശപ്പെടുന്ന ഒരു ഫോട്ടോ ഒരാഴ്‌ച മുമ്പ്‌ പ്രചരിച്ചിരുന്നു.
സിറിയയില്‍ ഇസ്ലാമിക്‌ റിപ്പബ്ലിക്ക്‌ സ്‌ഥാപിക്കാനാണു ജുലാനി എച്ച്‌.ടി.എസ്‌ രൂപീകരിച്ചത്‌. സിറിയയുടെ 'വിശ്വസ്‌തനായ പരിപാലകന്‍' എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്‌.
ആദ്യം ഇഡ്‌ലിബ്‌........

© Mangalam