സഖ്യകക്ഷികള്‍ കൈയൊഴിഞ്ഞു;ബാഷര്‍ അല്‍ അസദ്‌ 'അപ്രത്യക്ഷനായി'

സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്‌ 13 വര്‍ഷം പഴക്കമുണ്ട്‌. യു.എസും സഖ്യകക്ഷികളും എതിര്‍ പക്ഷത്തായിട്ടും ബാഷര്‍ അല്‍ അസദ്‌ പിടിച്ചുനിന്നു. റഷ്യ, ഇറാന്‍, ഹിസ്‌ബുള്ള, ഹൂതികള്‍ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്‌.
റഷ്യയുടെ ശ്രദ്ധ യുക്രൈന്‍ യുദ്ധത്തിലേക്കു മാറി. ഇസ്രയേലുമായുള്ള ഏറ്റുമുട്ടല്‍ ഇറാന്റെയും ഹിസ്‌ബുള്ളയുടെയും ഹൂതികളുടെ കരുത്ത്‌ ചോര്‍ത്തി. അതോടെ ബാഷര്‍ അല്‍ അസദിന്റെ വീഴ്‌ച ഉറപ്പായി.
ഒരു രാജ്യമായി സിറിയ ഇനി നിലനില്‍ക്കുമോയെന്നാണ്‌ ഇനി അറിയേണ്ടത്‌.
2016 നു ശേഷം പോരാട്ടത്തില്‍ തിരിച്ചടിയേറ്റ പ്രതിപക്ഷം കൂടുതല്‍ കരുത്തോടെ അധികാരത്തിലെത്തുകയാണ്‌. അവര്‍ ഇനി ഒരുമിച്ചു നില്‍ക്കുമോയെന്നാണ്‌ അറിയേണ്ടത്‌.
2011 ലാണു സിറിയന്‍ പ്രതിപക്ഷം പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരേ രംഗത്തിറങ്ങിയത്‌. ആദ്യം സമാധാന മാര്‍ഗത്തിലായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ സായുധ കലാപമായി. പാശ്‌ചാത്യ രാജ്യങ്ങള്‍ പിന്തുണയ്‌ക്കാന്‍ എത്തിയതോടെ ആയുധങ്ങള്‍ പ്രവഹിച്ചു. പക്ഷേ, റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ പ്രക്ഷോഭം ബാഷര്‍ അല്‍ അസദ്‌ അടിച്ചമര്‍ത്തി. എങ്കിലും ചില മേഖലകള്‍ സായുധ........

© Mangalam