പ്രകാശത്തില്‍ ഒളിപ്പിച്ച സൂര്യന്റെ മായക്കാഴ്‌ചകള്‍

ഒരു നിമിഷം സൂര്യനിലേക്കു കണ്ണോടിക്കാമോ... ആ പ്രകാശത്തിന്‌ എത്ര പഴക്കമുണ്ടാകും? സെക്കന്‍ഡില്‍ 2,99,792.458 കിലോമീറ്ററാണു പ്രകാശവേഗം. അതിനാല്‍ ഏതാനും മിനിറ്റുകള്‍... തെറ്റി, ലക്ഷക്കണക്കിനു വര്‍ഷങ്ങളാണു സൂര്യപ്രകാശത്തിന്റെ പ്രായം.സൂര്യന്‍ ഇങ്ങനെയാണ്‌. നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. പ്രകാശവര്‍ഷ(പ്രകാശം ഒരു വര്‍ഷംകൊണ്ട്‌ സഞ്ചരിക്കുന്ന ദൂരം)ത്തിന്റെ അടിസ്‌ഥാനത്തിലാണു മറ്റു നക്ഷത്രങ്ങളിലേക്കുള്ള ദൂരം കണക്കാക്കുന്നത്‌. സൂര്യന്‍ അടക്കമുള്ള നക്ഷത്രങ്ങള്‍ ഇങ്ങനെയാണ്‌. ഒട്ടേറെ രഹസ്യങ്ങള്‍ പ്രകാശത്തിനുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ട്‌.
നമുക്ക്‌ മുന്നില്‍ ഗോളമായി തെളിയുന്ന സൂര്യന്റെ വ്യാസം കണ്ടുപിടിക്കാന്‍ ശ്രമിച്ചാലോ? ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ ലഭിക്കുക 13.91 ലക്ഷം കിലോമീറ്റര്‍ എന്നാകും. ചില ഗവേഷകര്‍ 13.92 ലക്ഷം കിലോമീറ്റര്‍ എന്നും പറയും. പക്ഷേ... ഈ കണക്കുകൂട്ടലുകളൊക്കെ ചില ആശയക്കുഴപ്പത്തിലേക്കു നയിക്കും. സൂര്യന്‍ ഒരു വാതക- പ്ലാസ്‌മ ഭീമനാണ്‌. ഖരം/ദ്രാവക അവസ്‌ഥയില്‍ അതിര്‍ത്തി വ്യക്‌തമാണ്‌. സൂര്യന്റെ അതിര്‍ത്തി എങ്ങനെ കണ്ടുപിടിക്കും? കരയും കടലും ചേര്‍ന്ന ഭൂമിയുടെ വ്യാസം കണ്ടുപിടിച്ചിട്ടുണ്ട്‌. (യഥാക്രമം 12,756 കിലോമീറ്ററും 12,713.6 കിലോ മീറ്ററുമാണു ഭൂമിയുടെ വ്യാസം. ഭൂമിയുടെ ആകൃതിയാണു രണ്ട്‌ വ്യാസങ്ങള്‍ക്കുള്ള കാരണം). പക്ഷേ, അന്തരീക്ഷത്തെക്കൂടി ഉള്‍പ്പെടുത്തി ഭൂമിയുടെ വ്യാസം കണ്ടെത്താന്‍ ശ്രമിച്ചാല്‍...

ചിത്രങ്ങളിലൊക്കെ പൂര്‍ണ വൃത്തമാണു ഭൂമി. ലംബമായും തിരശ്‌ചീനമായും ഭൂമിയുടെ വ്യാസം കണക്കാക്കാന്‍ ശ്രമിച്ചാല്‍ വ്യത്യാസം തെളിഞ്ഞുവരും. ഭൂമിയുടെ ഭ്രമണമാണ്‌ ആ മാറ്റത്തിനു കാരണം. ഭൂമധ്യരേഖയുടെ അടിസ്‌ഥാനത്തില്‍ വ്യാസം കണ്ടെത്തുകയാണെങ്കില്‍ ധ്രുവങ്ങളുടെ അടിസ്‌ഥാനത്തിലുള്ള വ്യാസത്തേക്കാള്‍ 42.4 കിലോമീറ്റര്‍ കൂടുതലുണ്ടാകും. സൂര്യനും സ്വന്തം 'അച്ചുതണ്ടില്‍'........

© Mangalam