മാനവികതയ്‌ക്കും മാനുഷികമൂല്യങ്ങള്‍ക്കും വലിയ സാധ്യതകള്‍ കാണാത്ത, മനസില്‍പ്പോലും പരാജയത്തെ പുല്‍കാത്ത ഒരു തലമുറ നാമറിയാതെ നമുക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്. വീഡിയോ ഗെയിമുകളിലെ വിജയങ്ങളെ മാത്രം പുല്‍കുന്നവരാണ് അവര്‍. പാടത്തെയും പറമ്പിലെയും കളികള്‍ക്കും സൗഹൃദങ്ങള്‍ക്കുമപ്പുറം നാലു ചുമരുകള്‍ക്കുള്ളിലിരുന്ന് കൈവെള്ളയിലൊതുങ്ങുന്ന സ്‌മാര്‍ട്ട്‌ഫോണിലെ ഇഷ്‌ടഗെയിമുകളിലേക്കാണ് അവര്‍ ചുരുങ്ങുന്നത്. ഇന്നിന്റെ പതിവുകാഴ്‌ചകളായി ഇതു മാറിക്കഴിഞ്ഞിട്ടുമുണ്ട്. വണ്ടിയിടിപ്പിച്ചു മുന്നേറിയും വെടിവച്ചു കൊന്നും ഗെയിമുകളില്‍ അവര്‍ നേടുന്ന പോയിന്റുകളിലെ ജയം, അവരുടെ മാനസികനിലയെപ്പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. തോല്‍വിയറിയാത്ത, പോയിന്റുകളുടെ മൂല്യത്തില്‍
ജയത്തെ മാത്രം വിലയിരുത്തുന്ന പുതുതലമുറ ഗെയിമിങ് കൗമാരത്തിന്റെയും യുവതയുടെയും പ്രത്യേകത കൂടിയാണ്. ഇതിനൊരു അപവാദമാണ് 2012 ഡിസംബര്‍ 2 ന് സ്‌പെയിനിലെ ബുള്‍ലാദയില്‍ നടന്ന ക്രോസ്-കണ്‍ട്രി റേസ്. ഇൗ രാജ്യാന്തര ദീര്‍ഘദൂര ഓട്ടമത്സരത്തിന്റെ (3000 മീറ്റര്‍) അവസാന ഘട്ടത്തില്‍ കെനിയയെ പ്രതിനിധീകരിച്ച അത്‌ലറ്റ് ആബേല്‍ മുത്തായ്യും സ്‌പാനിഷ് അത്‌ലറ്റ് ഇവാന്‍ ഫര്‍ണാണ്ടസുമാണ് ആദ്യസ്‌ഥാനങ്ങളിലുണ്ടായിരുന്നത്. ഫിനിഷിങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നതില്‍........