സന്ന്യാസദീക്ഷ സ്വീകരിച്ചശേഷമാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി. മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരനും പാര്‍ട്ടി നേതൃനിരയിലേക്കെത്തിയത്‌. ബി.ജെ.പി. സംസ്‌ഥാന ഘടകത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലായിരുന്നു കുമ്മനം ഹൈന്ദവ സംഘടനാ നേതൃസ്‌ഥാനത്ത്‌ നിന്ന്‌ മാറി ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റായത്‌. തുടര്‍ന്ന്‌ മിസോറം ഗവര്‍ണറായി നിയമിക്കപ്പെട്ടെങ്കിലും രാജിവച്ചശേഷം 2019ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ സ്‌ഥാനാര്‍ത്ഥിയുമായി. ഒരേസമയം തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്റെയും സമരപ്രവര്‍ത്തനങ്ങളുടേയും മുന്നണിപോരാളിയായ കുമ്മനം ബി.ജെ.പിയുടെ സാധ്യതകളും സമകാലിക രാഷ്‌ട്രീയവും 'മംഗള'വുമായി ചര്‍ച്ചചെയ്ുന്നു.

? ബിജെ.പി.യുടെ സാധ്യത

= 20 മണ്ഡലങ്ങളിലും എണ്ണയിട്ട യന്ത്രം പോലെയാണ്‌ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം നടന്നത്‌. മണ്ഡലങ്ങളുടെ മുക്കിലും മൂലയിലുമെത്തി സ്‌ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും സാധാരണക്കാരുമായി സംവദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാത്തവര്‍ സംസ്‌ഥാനത്ത്‌ ചുരുക്കമാണെന്നതിനാല്‍ തന്നെ ബി.ജെ.പി. വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍വരണമെന്നാണ്‌ സര്‍വരും ആഗ്രഹിക്കുന്നത്‌. അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്‌ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നു. മുന്‍കാല യു.പി.എ. സര്‍ക്കാരിന്റെ കാലത്തെ കുപ്രസിദ്ധ അഴിമതിക്കേസുകളെ കുറിച്ചുള്ള ഓര്‍മയില്‍ കോണ്‍ഗ്രസിന്‌ ഇനിയൊരു അവസരം നല്‍കരുതെന്ന ചിന്തയിലാണ്‌ ജനങ്ങള്‍. ഇതെല്ലാം ബി.ജെ.പി.യ്‌ക്ക് അനുകൂലവും ഗുണകരവുമായ സാഹചര്യമാണ്‌ ഒരുക്കുന്നത്‌. ഇൗ തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അടിയൊഴുക്ക്‌ പ്രകടമാകുമെന്നും ബി.ജെ.പിക്ക്‌ ആദ്യമായി കേരളത്തില്‍നിന്ന്‌ എം.പിമാര്‍ ഉണ്ടാകുമെന്നുമാണ്‌.

? മറ്റ്‌ തെരഞ്ഞെടുപ്പുകളില്‍നിന്ന്‌ വ്യത്യസ്‌തമായി ഇത്തവണ പുതിയ മുഖങ്ങളെയാണ്‌ കേരളത്തില്‍ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥികളായി അവതരിപ്പിച്ചത്‌. ഇത്‌ എങ്ങനെ പ്രതിഫലിക്കും.

= ഒന്നിനൊന്ന്‌ മികച്ച നേതാക്കളും പ്രവര്‍ത്തകരുമുള്ള പാര്‍ട്ടിയാണ്‌ ബി.ജെ.പി. ഇരുപത്‌ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 20 സ്‌ഥാനാര്‍ത്ഥികളെയാണല്ലോ അവതരിപ്പിക്കേണ്ടത്‌. അതിന്റെയര്‍ത്ഥം തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള ഇൗ 20 പേര്‍ മാത്രമാണ്‌ ബി.ജെ.പി. സംസ്‌ഥാന ഘടകത്തില്‍ യോഗ്യരായവര്‍ എന്നല്ലല്ലോ. തെരഞ്ഞെടുപ്പുകളില്‍ ഓരോ മണ്ഡലത്തിലേയും പ്രത്യേകതകളും രാഷ്‌ട്രീയ സാഹചര്യങ്ങളുമെല്ലാം പരിഗണിച്ചാകും സ്‌ഥാനാര്‍ത്ഥികളെ നിശ്‌ചയിക്കുക.

? ഏറ്റവും സാധ്യത കുറഞ്ഞ മണ്ഡലമായ വയനാട്‌ തന്നെ സംസ്‌ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രന്‌ നല്‍കാന്‍ കാരണം.

= സാധ്യത കൂടിയതെന്നോ കുറഞ്ഞതെന്നോ ഉള്ള വ്യത്യാസമൊന്നും മണ്ഡലങ്ങളുടെ കാര്യത്തില്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളമില്ല. എല്ലാ മണ്ഡലങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയാണ്‌ സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതും പ്രചാരണം സജീവമാക്കിയതും. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം 20 മണ്ഡലങ്ങളിലും വിജയിക്കുകയെന്നതുതന്നെയാണ്‌ ലക്ഷ്യം. ഏതെങ്കിലും മണ്ഡലത്തെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വേര്‍തിരിച്ചിട്ടൊന്നുമില്ല. വയനാട്‌ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ്‌. സിറ്റിങ്‌ സീറ്റില്‍ മത്സരിക്കുന്ന രാഹുലിനെതിരേ ശക്‌തനായ സ്‌ഥാനാര്‍ത്ഥി തന്നെ വേണമെന്ന തീരുമാനത്തിലാണ്‌ സംസ്‌ഥാന പ്രസിഡന്റിനെ തന്നെ നിയോഗിച്ചത്‌.

? മുസ്ലിം സമുദായത്തിനെതിരായ നരേന്ദ്ര മോദിയുടെ വിദേ്വഷ പ്രസംഗം ബാധ്യതയാകുമോ.

= മോദി ഏതെങ്കിലുമൊരു സമുദായത്തിനെതിരേ പുതുതായി ഒന്നും പറഞ്ഞിട്ടില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം ആവര്‍ത്തിക്കുക മാത്രമാണ്‌ ചെയ്‌തത്‌. അത്‌ തെറ്റായ പ്രചാരണമാണെന്നാണ്‌ കോണ്‍ഗ്രസിന്റെ ആരോപണമെങ്കില്‍ മന്‍മോഹന്‍ സിങ്ങാണ്‌ ആദ്യം നിഷേധിക്കേണ്ടത്‌. ഏതെങ്കിലുമൊരു സമുദായത്തിനെതിരേ എന്തെങ്കിലും തരത്തിലുള്ള ആരോപണം മോദി ഉന്നയിച്ചില്ലെന്നിരിക്കെ എങ്ങനെയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നടപടിയെടുക്കുക? മോദിയെന്ന സര്‍നെയിമിനും മോദി പ്രതിനിധീകരിക്കുന്ന സമുദായത്തിനുമെതിരായി പ്രസംഗിച്ചതിന്റെ പേരിലാണ്‌ മുമ്പ്‌ രാഹുലിനെതിരേ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കേസെടുത്തത്‌.

? ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുന്നതിന്റെ ഭാഗാമായാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ അറസ്‌റ്റ് ചെയ്ാത്തതെന്നാണ്‌ രാഹുലിന്റെ ആരോപണം.

= ഏതെങ്കിലുമൊരു വ്യക്‌തിയെ അറസ്‌റ്റ് ചെയ്ണമെന്ന്‌ തീരുമാനിച്ചുറപ്പിച്ചല്ലല്ലോ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അനേ്വഷണം നടത്തുക. കേരളത്തിലും കേന്ദ്ര ഏജന്‍സികള്‍ അനേ്വഷണം നടത്തുന്നുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയമായ കേസുകളും ഇക്കൂട്ടത്തിലുണ്ട്‌. അതൊന്നും പിണറായി വിജയനെ ഏതെങ്കിലും വിധേന ജയിലിലടയ്‌ക്കണമെന്ന തീരുമാനത്തിലുള്ള കേസനേ്വഷണമല്ല. തെളിവുകളും സാഹചര്യവും പിണറായിക്ക്‌ പ്രതികൂലമായാല്‍ അദ്ദേഹം അറസ്‌റ്റിലാകും.

? തൃശൂര്‍ പൂരത്തിലെ പോലീസ്‌ ഇടപെടല്‍ ബി.ജെ.പിക്ക്‌ തെരഞ്ഞെടുപ്പ്‌ ആയുധമായെന്ന്‌ കരുതുന്നുണ്ടോ.

= പൂരം പൊളിക്കാനുള്ള വന്‍ ഗൂഢാലോചനയാണ്‌ നടന്നത്‌. വിശ്വാസപ്രമാണങ്ങളെ തകര്‍ത്ത്‌ ശബരിമലയെ നശിപ്പിക്കാനുള്ള നീക്കമായിരുന്നു മുമ്പ്‌ നടന്നതെങ്കില്‍ മറ്റൊരു തരത്തിലാണ്‌ പൂരം പൊളിക്കാനുള്ള നീക്കം നടന്നത്‌. ഇതൊരു തെരഞ്ഞെടുപ്പ്‌ ആയുധമായല്ല, വിശ്വാസികള്‍ക്കും വിശ്വാസത്തിനും മേലുള്ള കടന്നു കയറ്റമായാണ്‌ ബി.ജെ.പി. നോക്കി കാണുന്നത്‌.
? കെ. സുരേന്ദ്രന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അനില്‍ ആന്റണി സംസ്‌ഥാന പ്രസിഡന്റാകുമോ..?
= അനില്‍ ആന്റണി നിലവില്‍ ദേശീയ സെക്രട്ടറിയാണ്‌. പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവിയാണ്‌ അദ്ദേഹം വഹിക്കുന്നത്‌. പത്തനംതിട്ടയിലെ സ്‌ഥാനാര്‍ത്ഥിയെന്ന നിലയില്‍ കരുത്തുന്ന പ്രകടനം കാഴ്‌ചവച്ചു മുന്നേറുകയാണ്‌. അതേസമയം സംസ്‌ഥാന പ്രസിഡന്റ്‌ ആരാകണമെന്നൊക്കെ നിശ്‌ചയിക്കേണ്ടത്‌ ദേശീയ നേതൃത്വമാണ്‌. ഉചിതമായ സമയങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ ദേശീയ നേതൃത്വം കൈകൊള്ളും.

ജിനേഷ്‌ പൂനത്ത്‌

അടിയൊഴുക്ക്‌ അനുകൂലം

അടിയൊഴുക്ക്‌ അനുകൂലം

സന്ന്യാസദീക്ഷ സ്വീകരിച്ചശേഷമാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി. മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരനും പാര്‍ട്ടി നേതൃനിരയിലേക്കെത്തിയത്‌. ബി.ജെ.പി. സംസ്‌ഥാന ഘടകത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലായിരുന്നു കുമ്മനം ഹൈന്ദവ സംഘടനാ നേതൃസ്‌ഥാനത്ത്‌ നിന്ന്‌ മാറി ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റായത്‌. തുടര്‍ന്ന്‌ മിസോറം ഗവര്‍ണറായി നിയമിക്കപ്പെട്ടെങ്കിലും രാജിവച്ചശേഷം 2019ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ സ്‌ഥാനാര്‍ത്ഥിയുമായി. ഒരേസമയം തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്റെയും സമരപ്രവര്‍ത്തനങ്ങളുടേയും മുന്നണിപോരാളിയായ കുമ്മനം ബി.ജെ.പിയുടെ സാധ്യതകളും സമകാലിക രാഷ്‌ട്രീയവും 'മംഗള'വുമായി ചര്‍ച്ചചെയ്ുന്നു.

? ബിജെ.പി.യുടെ സാധ്യത

= 20 മണ്ഡലങ്ങളിലും എണ്ണയിട്ട യന്ത്രം പോലെയാണ്‌ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം നടന്നത്‌. മണ്ഡലങ്ങളുടെ മുക്കിലും മൂലയിലുമെത്തി സ്‌ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും സാധാരണക്കാരുമായി സംവദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാത്തവര്‍ സംസ്‌ഥാനത്ത്‌ ചുരുക്കമാണെന്നതിനാല്‍ തന്നെ ബി.ജെ.പി. വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍വരണമെന്നാണ്‌ സര്‍വരും ആഗ്രഹിക്കുന്നത്‌. അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്‌ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നു. മുന്‍കാല യു.പി.എ. സര്‍ക്കാരിന്റെ കാലത്തെ കുപ്രസിദ്ധ അഴിമതിക്കേസുകളെ കുറിച്ചുള്ള ഓര്‍മയില്‍ കോണ്‍ഗ്രസിന്‌........

© Mangalam