ഗാന്ധിമതി ബാലന്‍! എന്തുകൊണ്ട്‌ അങ്ങനെയൊരു പേര്‌ എന്നു പലര്‍ക്കും തോന്നിയിട്ടുണ്ട്‌. എന്നാല്‍ തിരശീലയില്‍ കണ്ടുപഴകിയതു കാരണം ഗാന്ധിമതി പ്ര?ഡക്ഷന്‍സിന്റെയും ബാലന്റെയും പേരുതേടി ആരും പോയില്ല.
ഗാന്ധിമതി എന്നത്‌ ബാലന്റെ മാതാവിന്റെ പേരാണ്‌. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരുകാരനാണു ഗാന്ധിമതി ബാലന്‍. ഇലന്തൂര്‍ കാപ്പില്‍ ടി.പി. പത്മനാഭന്‍ നായരുടെയും ഗാന്ധിമതി അമ്മയുടെയും മകനായ കെ.പി. ബാലകൃഷ്‌ണന്‍ നായരാണ്‌ പിന്നീട്‌ ഗാന്ധിമതി ബാലനായത്‌. ഗാന്ധിയനും ഖാദി പ്രചാരകനുമായിരുന്ന ഖദര്‍ ദാസ്‌ ഗോപാലപിള്ളയുടെ ചെറുമകന്‍ കൂടിയാണ്‌ അദ്ദേഹം.
മഹാത്മാഗാന്ധി ഇലന്തൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഖദര്‍ ദാസ്‌ ഗോപാലപിള്ളയുടെ മകള്‍ക്കു നിര്‍ദ്ദേശിച്ച പേരാണു ഗാന്ധിമതി. അങ്ങനെ മാതാവിനു ഗാന്ധിജി നല്‍കിയ നാമം ബാലന്‍ തന്റെ സ്‌ഥാപനത്തിനുമിട്ട്‌ ദേശസ്‌നേഹം ഊട്ടിയുറപ്പിക്കുക കൂടിയായിരുന്നു.
വേളൂര്‍ കൃഷ്‌ണന്‍കുട്ടിയുടെ പ്രസിദ്ധമായ നോവല്‍ പഞ്ചവടിപ്പാലമെന്ന പേരില്‍ കെ.ജി. ജോര്‍ജ്‌ സിനിമയാക്കിയപ്പോള്‍ അതു നിര്‍മിച്ചത്‌ ബാലനാണ്‌. കോട്ടയം കുമരകത്താണു പഞ്ചവടിപ്പാലത്തിനു സെറ്റിട്ടതെങ്കിലും അതിന്റെ തിരക്കു മുഴുവന്‍ ഇലന്തൂരുകാര്‍ക്കായിരുന്നു. പാലം നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കളെല്ലാം കുമരകത്തെത്തിയത്‌ ഇലന്തൂരില്‍ നിന്നാണ്‌. സിനിമയില്‍ പാലം തകര്‍ന്നുവീഴുന്ന രംഗമുള്ളതിനാല്‍ വലിയ ബലത്തിലല്ല അതു പണിതത്‌. ഇലന്തൂര്‍ കാപ്പില്‍കുന്നത്ത്‌ എന്ന സ്വന്തം പറമ്പിലെ തെങ്ങുകള്‍ വെട്ടിയിട്ടും തികയാതെ വന്നപ്പോള്‍ ബാലന്‍ സമീപസ്‌ഥലങ്ങളില്‍നിന്നും തെങ്ങ്‌ ശേഖരിച്ച്‌ കോട്ടയത്തെത്തിച്ചു. വലിയ തെങ്ങിന്‍തടികള്‍ മീനച്ചിലാറിനു കുറുകെ കുത്തിനാട്ടിയായിരുന്നു നിര്‍മാണം.
പട്ടികയടിച്ച്‌ പ്ലൈവുഡും പൈപ്പും ഉപയോഗിച്ചുണ്ടാക്കിയ പാലം അവസാനരംഗത്ത്‌ പൊളിക്കണമായിരുന്നു. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. പണിയുന്നതിലും പ്രയാസമായിരുന്നു പാലം തകര്‍ക്കാന്‍. എന്നു മാത്രമല്ല, പാലം പൊളിക്കാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ എതിര്‍ത്തു. താല്‍ക്കാലികമായി ഉണ്ടാക്കിയതാണെങ്കിലും രണ്ടു കരക്കാര്‍ക്ക്‌ ആ പാലം ഒരാശ്വാസമായിരുന്നു. പക്ഷേ സിനിമയെടുക്കണമെങ്കില്‍ പാലം പൊളിക്കാതെ പറ്റില്ലല്ലോ. അന്ന്‌ എസ്‌.എഫ്‌.ഐ. സംസ്‌ഥാന പ്രസിഡന്റായിരുന്ന കെ. സുരേഷ്‌ കുറുപ്പ്‌ ഒടുവില്‍ നാട്ടുകാരെ കാര്യം പറഞ്ഞു മനസിലാക്കിയതോടെയാണ്‌ പാലം തകര്‍ന്നുവീഴുന്ന രംഗം ചിത്രീകരിച്ചത്‌. ഇക്കാര്യം ഗാന്ധിമതി ബാലന്‍തന്നെ പറഞ്ഞിട്ടുണ്ട്‌.
രോഗബാധിതനായ ശേഷം സുഹൃത്തിന്റെയും സഹപാഠിയുടെയും സംസ്‌കാരച്ചടങ്ങുകള്‍ക്ക്‌ അടുത്തിടെ ബാലന്‍ നാട്ടിലെത്തിയിരുന്നു. ഇതായിരുന്നു ഇലന്തൂരിലേക്കുള്ള അവസാന വരവ്‌. '

ടി.കെ. സുധീഷ്‌ കുമാര്‍

ബാലകൃഷ്‌ണന്‍ നായര്‍ എങ്ങനെ ഗാന്ധിമതി ബാലനായി?

ബാലകൃഷ്‌ണന്‍ നായര്‍ എങ്ങനെ ഗാന്ധിമതി ബാലനായി?

ഗാന്ധിമതി ബാലന്‍! എന്തുകൊണ്ട്‌ അങ്ങനെയൊരു പേര്‌ എന്നു പലര്‍ക്കും തോന്നിയിട്ടുണ്ട്‌. എന്നാല്‍ തിരശീലയില്‍ കണ്ടുപഴകിയതു കാരണം ഗാന്ധിമതി പ്ര?ഡക്ഷന്‍സിന്റെയും ബാലന്റെയും പേരുതേടി ആരും പോയില്ല.
ഗാന്ധിമതി എന്നത്‌ ബാലന്റെ മാതാവിന്റെ പേരാണ്‌. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരുകാരനാണു ഗാന്ധിമതി ബാലന്‍. ഇലന്തൂര്‍ കാപ്പില്‍ ടി.പി. പത്മനാഭന്‍ നായരുടെയും ഗാന്ധിമതി അമ്മയുടെയും മകനായ കെ.പി. ബാലകൃഷ്‌ണന്‍ നായരാണ്‌ പിന്നീട്‌ ഗാന്ധിമതി ബാലനായത്‌. ഗാന്ധിയനും ഖാദി പ്രചാരകനുമായിരുന്ന ഖദര്‍ ദാസ്‌ ഗോപാലപിള്ളയുടെ ചെറുമകന്‍ കൂടിയാണ്‌ അദ്ദേഹം.
മഹാത്മാഗാന്ധി ഇലന്തൂര്‍........

© Mangalam