'ആലപ്പുഴയെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാക്കും' -കെ.സി വേണുഗോപാല്‍ (യു.ഡി.എഫ്‌.)

തീരദേശ റെയില്‍പാത, തീരദേശ റോഡ്‌ എന്നിവയുടെ വികസനത്തിന്‌ മുന്തിയ പരിഗണന നല്‍കും. റെയില്‍പാത ഇരട്ടിപ്പിക്കലും തീരദേശ റോഡിന്റെ വികസനവും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിലൂടെ ആലപ്പുഴയിലെ ഗതാഗത രംഗത്ത്‌ മുന്നേറ്റമുണ്ടാക്കും.
പരമ്പരാഗത വ്യവസായങ്ങളെ തകര്‍ച്ചയില്‍ നിന്ന്‌ മോചിപ്പിക്കാന്‍ പരിശ്രമിക്കും. കയര്‍, മത്സ്യത്തൊഴിലാളി മേഖല, കാര്‍ഷിക മേഖല എന്നിവയുടെ പുനരുദ്ധാരണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കും. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വലിയ പ്രതിസന്ധികളിലൂടെയാണ്‌ ഇപ്പോള്‍ കടന്നുപോകുന്നത്‌. അവരുടെ ദുരിതങ്ങള്‍ അകറ്റാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തും.

കേന്ദ്ര ഊര്‍ജസഹമന്ത്രിയായിരിക്കെ ഞാന്‍ കൊണ്ടുവന്ന പള്ളിപ്പുറത്തെ നാഷണല്‍ പവര്‍ ട്രെയിനിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അത്‌ എത്രയും വേഗം പൂര്‍ത്തിയാക്കും.

ടൂറിസം രംഗത്ത്‌ കുതിക്കണം

വിനോദ സഞ്ചാര രംഗത്ത്‌ ആലപ്പുഴയെ മുന്‍പന്തിയിലെത്തിക്കാനുള്ള പരിശ്രമങ്ങള്‍ ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന കാലയളവില്‍ നടത്തിയിട്ടുണ്ട്‌. ഒട്ടേറെ ചെയ്യാനായി. ഇനിയും ചെയ്‌ത് തീര്‍ക്കാനുമുണ്ട്‌. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ആലപ്പുഴയെ വിനോദസഞ്ചാരമേഖലയിലെ ഏറ്റവും വലിയ ഡെസ്‌റ്റിനേഷനാക്കി മാറ്റും. അതിനായുള്ള നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചതാണ്‌. സമയബന്ധിതമായി പൂര്‍ത്തിയാക്കും.

'ലക്ഷ്യം ടൂറിസത്തിലൂടെ ആലപ്പുഴയുടെ വികസനം' എ.എം. ആരിഫ്‌ (എല്‍.ഡി.എഫ്‌.)

കഴിഞ്ഞ അഞ്ചു വര്‍ഷം എം.പി എന്ന നിലയില്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനായെന്ന ചാരിതാര്‍ഥ്യമുണ്ട്‌. ടൂറിസത്തില്‍ അധിഷ്‌ഠിതമായേ ആലപ്പുഴയുടെ വികസനം സാധ്യമാകുകയുള്ളു. അന്ധകാരനഴി വികസന പദ്ധതിയാണ്‌ ഏറെ ആഗ്രഹിച്ചിട്ടും നടപ്പാക്കാനാകാതെ പോയത്‌. മനോഹരമായ പ്ലാന്‍ അടക്കം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍, തീരസംരക്ഷണ നിയമത്തിലെ വ്യവസ്‌ഥകള്‍ വിലങ്ങു തടിയായി. അവയൊക്കെ നീക്കി പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന്‌ ആഗ്രഹിക്കുന്നു.
അര്‍ത്തുങ്കല്‍, വലിയഴീക്കല്‍, ചെറിയഴീക്കല്‍ ബീച്ചുകളുടെ വികസനത്തിനും തീരസംരക്ഷണ നിയമത്തിലെ ചില വ്യവസ്‌ഥകള്‍ തടസമായിട്ടുണ്ട്‌. അവയ്‌ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിട്ടുണ്ട്‌. ചെറിയഴീക്കല്‍ ഐ.ആര്‍.ഇയുടെ സഹായത്തോടെ പ്രത്യേക പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടിരുന്നു.
മണ്ഡലത്തിലെ 16 ഗ്രാമപഞ്ചായത്തുകളെ ടൂറിസം ഡെസ്‌റ്റിനേഷനുകളായി തെരഞ്ഞെടുത്തിരുന്നു. ഒരു പഞ്ചായത്തില്‍ ഒരു ഡെസ്‌റ്റിഷേനഷന്‍ എന്ന തരത്തില്‍ കുട്ടികളുടെ പാര്‍ക്കും മുതിര്‍ന്നവരുടെ വിശ്രമകേന്ദ്രവും ഉള്‍പ്പടെ സജ്‌ജീകരിച്ച്‌ ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അത്‌ പൂര്‍ത്തിയാക്കണം.
മെഡിക്കല്‍ കോളജ്‌ നവീകരണത്തിനു ശ്രദ്ധ ചെലുത്തും
വീണ്ടും ജയിച്ചാല്‍ ഏറ്റവും ആദ്യം ചെയ്യുന്നത്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയുടെ നവീകരണമായിരിക്കും. എം.പി ഫണ്ടിനൊപ്പം ഒരു സ്‌ഥാപനം വാഗ്‌ദാനം ചെയ്‌തിട്ടുള്ള സി.എസ്‌.ആര്‍. ഫണ്ട്‌ കൂടി വിനിയോഗിച്ച്‌ ജനങ്ങള്‍ക്ക്‌ ഏറെ ഗുണകരമാകുന്ന വികസന പദ്ധതി മനസിലുണ്ട്‌. അത്‌ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ആലപ്പുഴ ബീച്ച്‌ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കും. മുസിരിസ്‌ പദ്ധതിയുടെ ഭാഗമായുള്ള കടല്‍പ്പാലം നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ നീങ്ങിയിട്ടുണ്ട്‌. സംസ്‌ഥാന സര്‍ക്കാര്‍ വഴിയാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. കടല്‍പാലം രണ്ട്‌ വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ മാരിടൈം മ്യൂസിയം നിര്‍മിക്കും.

'എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക മുഖ്യം' ശോഭാ സുരേന്ദ്രന്‍(എന്‍.ഡി.എ.)

- കുടിവെള്ളക്ഷാമം ആലപ്പുഴക്കാരെ വലയ്‌ക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ്‌. ജല്‍ജീവന്‍ പദ്ധതിയിലൂടെ മോദി സര്‍ക്കാര്‍ 170018 വീടുകളില്‍ ഇത്‌ വരെ പൈപ്പ്‌ വഴി കുടിവെള്ളം എത്തിച്ചിട്ടുണ്ട്‌. എം.പിയായാല്‍ മുന്‍ഗണന 300 ദിവസത്തിനുള്ളില്‍ മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്നതിനായിരിക്കും
മോദി സര്‍ക്കാര്‍ ആലപ്പുഴയില്‍ 9874 കുടുംബങ്ങള്‍ക്ക്‌ വീട്‌ നല്‍കി. കഴിവും കാര്യപ്രാപ്‌തിയുമുള്ള ഒരു എം.പി ആലപ്പുഴയ്‌ക്ക് ഉണ്ടായിരുന്നെങ്കില്‍ ഇതിന്റെ പത്തിരട്ടി വീടുകള്‍ നമുക്ക്‌ ഇവിടെ കൊണ്ടുവരാന്‍ കഴിയുമായിരുന്നു. അതുകൊണ്ട്‌ തന്നെ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി ആവാസ്‌ യോജനയിലൂടെ വെള്ളം കയറാത്ത വീട്‌ നല്‍കും
വ്യവസായത്തിന്റെ ശവപ്പറമ്പാക്കി ആലപ്പുഴയെ മാറ്റിയവരാണ്‌ കോണ്‍ഗ്രസും സി.പി.എമ്മും. കയര്‍ മേഖലയെ പൂര്‍ണമായി തകര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ കയര്‍ ബോര്‍ഡുമായി ചേര്‍ന്ന്‌ നിന്ന്‌ കൊണ്ട്‌ കയര്‍ തൊഴിലാളികളിലേക്ക്‌ നേരിട്ട്‌ ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതിക്കും ആലപ്പുഴയില്‍ കയറിനായി വ്യവസായ പാര്‍ക്കുകള്‍ കൊണ്ടുവരാനും മുന്‍കൈ എടുക്കും. ഒപ്പം, 10000 സ്‌ത്രീകള്‍ക്ക്‌ തൊഴില്‍ നല്‍കുന്ന വസ്‌ത്രനിര്‍മാണ യൂണിറ്റുകളുള്ള ഒരു അപ്പാരല്‍ പാര്‍ക്ക്‌ 150 കോടി ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റില്‍ ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ എനിക്ക്‌ കഴിയും.

മല്‍സ്യമേഖലയെ പുനരുജ്‌ജീവിപ്പിക്കണം

1. വീടുകളില്‍ കുടിവെള്ളമെത്തിക്കുക എന്നതാണ്‌ മുഖ്യം. ഒപ്പം ഇവിടുത്തെ മല്‍സ്യമേഖലയെ പുനരുജ്‌ജീവിപ്പിക്കണം. മല്‍സ്യമേഖലയ്‌ക്കായി ഒരു പ്രത്യേകം വകുപ്പ്‌ നല്‍കിയത്‌ മോദി സര്‍ക്കാരാണ്‌. വറുതിക്കാലത്ത്‌ മല്‍സ്യ സമ്പദ്‌ യോജനയിലൂടെ ഓരോ മല്‍സ്യ തൊഴിലാളിക്കും 4500 രൂപ വീതം നല്‍കും. നമ്മുടെ മല്‍സ്യസമ്പത്തിന്‌ വില ലഭിക്കാന്‍ കേന്ദ്ര ഫിഷറീസ്‌ മന്ത്രാലയവുമായി പ്രവര്‍ത്തിച്ച്‌ ഫിഷറീസ്‌ എക്‌സ്പോര്‍ട്ടിങ്‌ സെന്ററും കോള്‍ഡ്‌ സ്‌റ്റോറേജ്‌ ഫെസിലിറ്റിയും ആലപ്പുഴയില്‍ വേണം. തോട്ടപ്പള്ളി സ്‌പില്‍ വേ ശാസ്‌ത്രീയമായി നിര്‍മാണം നടത്തണം, പുറക്കാട്‌ മേഖലയില്‍ നമുക്ക്‌ നല്ലൊരു ഹാര്‍ബര്‍ വേണം.

സ്‌ഥാനാര്‍ഥികള്‍ പ്രതികരിക്കുന്നു...ആലപ്പുഴ ലോക്‌സഭാ മണ്ഡലം

സ്‌ഥാനാര്‍ഥികള്‍ പ്രതികരിക്കുന്നു...ആലപ്പുഴ ലോക്‌സഭാ മണ്ഡലം

'ആലപ്പുഴയെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാക്കും' -കെ.സി വേണുഗോപാല്‍ (യു.ഡി.എഫ്‌.)

തീരദേശ റെയില്‍പാത, തീരദേശ റോഡ്‌ എന്നിവയുടെ വികസനത്തിന്‌ മുന്തിയ പരിഗണന നല്‍കും. റെയില്‍പാത ഇരട്ടിപ്പിക്കലും തീരദേശ റോഡിന്റെ വികസനവും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിലൂടെ ആലപ്പുഴയിലെ ഗതാഗത രംഗത്ത്‌ മുന്നേറ്റമുണ്ടാക്കും.
പരമ്പരാഗത വ്യവസായങ്ങളെ തകര്‍ച്ചയില്‍ നിന്ന്‌ മോചിപ്പിക്കാന്‍ പരിശ്രമിക്കും. കയര്‍, മത്സ്യത്തൊഴിലാളി മേഖല, കാര്‍ഷിക മേഖല എന്നിവയുടെ പുനരുദ്ധാരണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കും. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വലിയ പ്രതിസന്ധികളിലൂടെയാണ്‌ ഇപ്പോള്‍ കടന്നുപോകുന്നത്‌. അവരുടെ ദുരിതങ്ങള്‍ അകറ്റാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തും.

കേന്ദ്ര ഊര്‍ജസഹമന്ത്രിയായിരിക്കെ ഞാന്‍ കൊണ്ടുവന്ന പള്ളിപ്പുറത്തെ നാഷണല്‍ പവര്‍ ട്രെയിനിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അത്‌ എത്രയും വേഗം പൂര്‍ത്തിയാക്കും.

ടൂറിസം രംഗത്ത്‌ കുതിക്കണം

വിനോദ സഞ്ചാര രംഗത്ത്‌ ആലപ്പുഴയെ മുന്‍പന്തിയിലെത്തിക്കാനുള്ള പരിശ്രമങ്ങള്‍ ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന കാലയളവില്‍ നടത്തിയിട്ടുണ്ട്‌. ഒട്ടേറെ ചെയ്യാനായി. ഇനിയും ചെയ്‌ത് തീര്‍ക്കാനുമുണ്ട്‌. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ആലപ്പുഴയെ വിനോദസഞ്ചാരമേഖലയിലെ ഏറ്റവും വലിയ ഡെസ്‌റ്റിനേഷനാക്കി മാറ്റും. അതിനായുള്ള നടപടികള്‍ നേരത്തെ........

© Mangalam