ഇന്നു പൂര്‍ണ സൂര്യഗ്രഹണം, ഇന്ത്യയില്‍ ദൃശ്യമാകില്ല. ഇന്ത്യന്‍ സമയം രാത്രി 11.51 നാണു സൂര്യഗ്രഹണം. വടക്കേ അമേരിക്കയില്‍ ഗ്രഹണം ദൃശ്യമാകും. അവിടെ നാലു മിനിറ്റ്‌ സമ്പൂര്‍ണ സൂര്യഗ്രഹണമുണ്ടാകും. ആ നാലു മിനിറ്റുകള്‍ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ ശാസ്‌ത്ര പരീക്ഷണങ്ങള്‍ക്കുള്ള സമയമാണ്‌. നമ്മുടെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള സമയം.
ദൂരദര്‍ശനികളില്‍കൂടി മാത്രമല്ല നിരീക്ഷണം, മൃഗശാലകളില്‍ വരെ ഗവേഷകരെത്തും. അപ്രതീക്ഷിതിമായി എത്തുന്ന ഇരുട്ടിനെ നമ്മുടെ സഹജീവികള്‍ എങ്ങനെ നേരിടുമെന്നറിയാന്‍. വിലപ്പെട്ട നാലു മിനിറ്റുകള്‍ക്ക്‌ കാലാവസ്‌ഥാ ഭീഷണിയുമുണ്ട്‌. ഒരു സൗരജ്വാലയോ ചെറിയ മേഘങ്ങളോ പോലും ഗവേഷകരുടെ പദ്ധതികളെ അട്ടിമറിക്കും.

മൃഗശാലയിലേക്ക്‌

നോര്‍ത്ത്‌ കരോലിന സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ആദം ഹാര്‍ട്ട്‌സ്റ്റോണ്‍റോസ്‌ ഇന്നു ഗവേഷണത്തിനായി ടെക്‌സസിലെ ഫോര്‍ട്ട്‌വര്‍ത്ത്‌ മൃഗശാലയിലെത്തും.
ഗൊറില്ലകള്‍, ജിറാഫുകള്‍, ഗലാപ്പഗോസ്‌ ആമകള്‍ വരെയുള്ളവയെ അദ്ദേഹം നിരീക്ഷിക്കും. ഗ്രഹണസമയത്ത്‌ മൃഗങ്ങളിലെ വിചിത്രമായ പെരുമാറ്റങ്ങള്‍ അദ്ദേഹം നിരീക്ഷിക്കും. 2017ലെ ഗ്രഹണ സമയത്ത്‌ മൃഗങ്ങള്‍ വിചിത്രമായി പെരുമാറിയിരുന്നു. പെട്ടെന്നുള്ള ഇരുട്ടിനോട്‌ ഭീതിയോടെയാണു മൃഗങ്ങള്‍ പെരുമാറിയത്‌.
'കഴിഞ്ഞ തവണ ഫ്‌ലമിംഗോകളുടെ പെരുമാറ്റം ശ്രദ്ധേയമായി. സന്ധ്യയെത്തിയപോലെ അവ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ചേര്‍ത്തു. നേരിയ പ്രകാശമുള്ള സമയത്ത്‌ അവ ആശങ്കയോടെ ആകാശത്തേക്കു നോക്കി' - അദ്ദേഹം പറഞ്ഞു.
ഗൊറില്ലകള്‍ ഉറങ്ങുന്ന സ്‌ഥലത്തേക്ക്‌ നീങ്ങുകയും അവരുടെ ഉറക്ക ദിനചര്യകള്‍ ആരംഭിക്കുകയും ചെയ്‌തു.
ടാനി ഫ്രോഗ്മൗത്ത്‌ എന്നറിയപ്പെടുന്ന ഒരു രാത്രികാല പക്ഷി രാത്രിയിലെന്നപോലെ പറന്നുതുടങ്ങി. പിന്നെ ഭക്ഷണം തെരയാന്‍ തുടങ്ങി. സൂര്യന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്‌ അവയ്‌ക്ക് ഞെട്ടലായി. ഗ്രഹണ സമയത്ത്‌ വളര്‍ത്തുമൃഗങ്ങള്‍, വന്യമൃഗങ്ങള്‍ എന്നിവ അസാധാരണമായി പെരുമാറുന്നത്‌ കണ്ടാല്‍ തങ്ങളെ അറിയിക്കണമെന്നു ആദം ഹാര്‍ട്ട്‌സ്റ്റോണ്‍റോസ്‌ അഭ്യര്‍ഥിച്ചു.

പ്ലാസ്‌മയുടെ വിസ്‌മയ കാഴ്‌ച

വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ ഇരുട്ട്‌ വീഴുമ്പോള്‍, നൂറ്റാണ്ടുകളായി ആളുകള്‍ പഠിക്കാന്‍ ശ്രമിക്കുന്ന സൂര്യന്റെ ഒരു ഭാഗം വെളിപ്പെടും. സൂര്യന്റെ അന്തരീക്ഷം അല്ലെങ്കില്‍ കൊറോണ.
സൂര്യന്റെ നിഗൂഢമായ ആ ഭാഗം കാന്തീകൃത പ്ലാസ്‌മയാല്‍ നിര്‍മിതമാണ്‌. ഇവിടെ ലക്ഷക്കണക്കിനു ഡിഗ്രി സെല്‍ഷ്യസാണു താപനില. പൂര്‍ണ സൂര്യഗ്രഹണം സൂര്യന്റെ കൊറോണയെക്കുറിച്ച്‌ പഠിക്കാനുള്ള അപൂര്‍വ അവസരമാണ്‌.
സാധാരണയായി സൂര്യന്റെ തിളക്കം കൊറോണക്കാഴ്‌ചകള്‍ അസാധ്യമാക്കും. പക്ഷേ, ഇന്ന്‌ ടെക്‌സസിലെ ഡാളസിലെ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ കൊറോണയിലേക്ക്‌ ഉപകരണങ്ങള്‍ കേന്ദ്രീകരിക്കാനും ചിത്രങ്ങള്‍ എടുക്കാനും കഴിയും.
വെയില്‍സിലെ അബെറിസ്‌റ്റ്വിത്ത്‌ സര്‍വകലാശാലയിലെയും നാസയിലെയും ശാസ്‌ത്രജ്‌ഞര്‍ സൂര്യന്റെ ഉപരിതലത്തില്‍നിന്ന്‌ പുറപ്പെടുന്ന പ്ലാസ്‌മയായ സൗരക്കാറ്റിനെക്കുറിച്ച്‌ ഡേറ്റ പ്രതീക്ഷിക്കുന്നു. സൂര്യന്റെ ഉപരിതലത്തേക്കാള്‍ കൊറോണയില്‍ ചൂടുകൂടാനുള്ള കാരണവും അവര്‍ക്കറിയേണ്ടതുണ്ട്‌.
വലിയ പ്ലാസ്‌മ മേഘങ്ങള്‍ സൂര്യന്റെ അന്തരീക്ഷത്തില്‍നിന്ന്‌ ബഹിരാകാശത്തേക്ക്‌ പരക്കുമ്പോള്‍ കൊറോണല്‍ മാസ്‌ ഇജക്ഷന്‍ പോലും അവര്‍ കണ്ടേക്കാം. ഭൂമിയില്‍നിന്നു നാം വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ക്ക്‌ ഇജക്ഷന്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും.
നാല്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള കാഴ്‌ചകള്‍ക്കായി ധാരാളം പണവും സമയവും ചെലവഴിച്ചുവെന്ന്‌ അബെറിസ്‌റ്റ്വിത്ത്‌ സര്‍വകലാശാലയിലെ ഫിസിക്‌സ് പ്രാഫസര്‍ ഹവ്‌ മോര്‍ഗന്‍ പറയുന്നു.
'ഞങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷങ്ങളാണ്‌. വിസ്‌മയക്കാഴ്‌ചകളെ മറയ്‌ക്കാന്‍ മേഘമെത്തിയാല്‍...' അദ്ദേഹത്തിന്‌ ആശങ്കയുണ്ട്‌.

റേഡിയോ തരംഗങ്ങള്‍ തടസപ്പെടാം

സൂര്യന്റെ പ്രവര്‍ത്തനം ലോങ്‌ വേവ്‌ റേഡിയോ ഉള്‍പ്പെടെ നമ്മുടെ മിക്കവാറും എല്ലാ ആശയവിനിമയങ്ങളെയും തടസപ്പെടുത്താം.
സൂര്യനില്‍നിന്നുള്ള ഊര്‍ജം അന്തരീക്ഷത്തിന്റെ മുകള്‍തട്ടിലെ അയണോസ്‌ഫിയറിനെ ചാര്‍ജ്‌ ചെയ്യുന്നു, ഇത്‌ ഗ്രഹത്തിന്‌ ചുറ്റും റേഡിയോ പ്രക്ഷേപണം നടത്താന്‍ സഹായിക്കുന്നു. എന്നാല്‍ ചന്ദ്രന്‍ സൂര്യനെ തടയുമ്പോള്‍ അയണോസ്‌ഫിയറിനെ ബാധിക്കുന്നു.
ഗ്രഹണ സമയത്ത്‌ നൂറുകണക്കിന്‌ അമച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ പരീക്ഷണങ്ങളുടെ ഭാഗമാകും. അവര്‍ ലോകമെമ്പാടും സിഗ്നലുകള്‍ അയയ്‌ക്കുകയും ചെയ്യും.
വിമാനങ്ങള്‍, കപ്പലുകള്‍, ജി.പി.എസ്‌. എന്നിവ ഉപയോഗിക്കുന്ന റേഡിയോ ആശയവിനിമയ സംവിധാനങ്ങളെയും സൂര്യഗ്രഹണം എങ്ങനെ ബാധിക്കുമെന്നു ശാസ്‌ത്രജ്‌ഞര്‍ക്ക്‌ അറിയേണ്ടതുണ്ട്‌.

ഗ്രഹണത്തെ പിന്തുടരാന്‍ ജെറ്റുകള്‍

ഭൂമിയില്‍നിന്ന്‌ 50,000 അടി (15,240 മീറ്റര്‍) ഉയരത്തില്‍നിന്ന്‌ ചിത്രങ്ങള്‍ എടുക്കാന്‍ യു.എസ്‌. ബഹിരാകാശ ഏജന്‍സിയായ നാസ ഡബ്ല്യു.ബി 57 ജെറ്റുകള്‍ ഗ്രഹണ പാതയിലൂടെ പറപ്പിക്കും. മേഘങ്ങള്‍ക്ക്‌ മുകളിലൂടെയാകും അവ പറക്കുക. അതിനാല്‍ ഗ്രഹണ ദൃശ്യങ്ങള്‍ കൂടുതല്‍ മികവോടെ പകര്‍ത്താനാകും.
കൊറോണയിലെ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം, സൂര്യനുചുറ്റുമുള്ള പൊടി വലയം പഠിക്കാനും സമീപത്ത്‌ പരിക്രമണം ചെയ്യാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങള്‍ തിരയാനും നാസയ്‌ക്ക് കഴിഞ്ഞേക്കും.
സൂര്യനില്‍നിന്ന്‌ പുറത്തേക്ക്‌ പറക്കുന്ന സൗര വസ്‌തുക്കളുക്കുറിച്ച്‌ കൂടുതലറിയാന്‍ സ്‌പെക്‌ട്രോമീറ്ററുകളും വിമാനത്തിലുണ്ടാകും. വിമാനങ്ങള്‍ മണിക്കൂറില്‍ 740 കിലോമീറ്റര്‍ വേഗതയിലാകും സഞ്ചരിക്കുക. ചന്ദ്രന്റെ നിഴലില്‍ 6 മിനിറ്റും 22 സെക്കന്‍ഡും ചെലവഴിക്കും ഭൂമിയിലെ മനുഷ്യരേക്കാള്‍ ഏകദേശം രണ്ട്‌ മിനിറ്റ്‌ കൂടുതല്‍..

ഇന്നു പൂര്‍ണ സൂര്യഗ്രഹണം: സൂര്യന്റെ രഹസ്യങ്ങളിലേക്കുള്ള 4 മിനിറ്റ്‌ ജാലകം

ഇന്നു പൂര്‍ണ സൂര്യഗ്രഹണം: സൂര്യന്റെ രഹസ്യങ്ങളിലേക്കുള്ള 4 മിനിറ്റ്‌ ജാലകം

ഇന്നു പൂര്‍ണ സൂര്യഗ്രഹണം, ഇന്ത്യയില്‍ ദൃശ്യമാകില്ല. ഇന്ത്യന്‍ സമയം രാത്രി 11.51 നാണു സൂര്യഗ്രഹണം. വടക്കേ അമേരിക്കയില്‍ ഗ്രഹണം ദൃശ്യമാകും. അവിടെ നാലു മിനിറ്റ്‌ സമ്പൂര്‍ണ സൂര്യഗ്രഹണമുണ്ടാകും. ആ നാലു മിനിറ്റുകള്‍ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ ശാസ്‌ത്ര പരീക്ഷണങ്ങള്‍ക്കുള്ള സമയമാണ്‌. നമ്മുടെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള സമയം.
ദൂരദര്‍ശനികളില്‍കൂടി മാത്രമല്ല നിരീക്ഷണം, മൃഗശാലകളില്‍ വരെ ഗവേഷകരെത്തും. അപ്രതീക്ഷിതിമായി എത്തുന്ന ഇരുട്ടിനെ നമ്മുടെ സഹജീവികള്‍ എങ്ങനെ നേരിടുമെന്നറിയാന്‍. വിലപ്പെട്ട നാലു മിനിറ്റുകള്‍ക്ക്‌ കാലാവസ്‌ഥാ ഭീഷണിയുമുണ്ട്‌. ഒരു സൗരജ്വാലയോ ചെറിയ മേഘങ്ങളോ പോലും ഗവേഷകരുടെ പദ്ധതികളെ അട്ടിമറിക്കും.

മൃഗശാലയിലേക്ക്‌

നോര്‍ത്ത്‌ കരോലിന സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ആദം ഹാര്‍ട്ട്‌സ്റ്റോണ്‍റോസ്‌ ഇന്നു ഗവേഷണത്തിനായി ടെക്‌സസിലെ ഫോര്‍ട്ട്‌വര്‍ത്ത്‌ മൃഗശാലയിലെത്തും.
ഗൊറില്ലകള്‍, ജിറാഫുകള്‍, ഗലാപ്പഗോസ്‌ ആമകള്‍ വരെയുള്ളവയെ അദ്ദേഹം നിരീക്ഷിക്കും. ഗ്രഹണസമയത്ത്‌ മൃഗങ്ങളിലെ വിചിത്രമായ പെരുമാറ്റങ്ങള്‍ അദ്ദേഹം നിരീക്ഷിക്കും. 2017ലെ ഗ്രഹണ സമയത്ത്‌ മൃഗങ്ങള്‍ വിചിത്രമായി പെരുമാറിയിരുന്നു. പെട്ടെന്നുള്ള ഇരുട്ടിനോട്‌ ഭീതിയോടെയാണു മൃഗങ്ങള്‍ പെരുമാറിയത്‌.
'കഴിഞ്ഞ തവണ ഫ്‌ലമിംഗോകളുടെ പെരുമാറ്റം ശ്രദ്ധേയമായി. സന്ധ്യയെത്തിയപോലെ........

© Mangalam