menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

കെട്ടുകഥകൾ ചരിത്രമാകുമ്പോൾ

10 0
09.07.2026

പു​രു​ഷോ​ത്തം നാ​ഗേ​ഷ് ഓ​ക്ക്, സീ​താ​റാം ഗോ​യ​ൽ എ​ന്നീ ര​ണ്ട് അ​സാ​ധാ​ര​ണ വ്യ​ക്തി​ക​ളു​ടെ ര​ച​ന​ക​ൾ ഞാ​ൻ തെ​ര​ഞ്ഞു​പി​ടി​ച്ച് വാ​യി​ച്ചി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ എ​ഴു​ത്തു​ക​ളി​ലു​ള്ള വി​ശ്വാ​സ​മ​ല്ല, മ​റി​ച്ച് അ​മ്പ​ര​പ്പി​ക്കു​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ അ​പാ​ര ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​രു​ടെ ക​ഴി​വാ​ണ് എ​ന്നെ ആ​ക​ർ​ഷി​ച്ചി​രു​ന്ന​ത്.

ക്രി​സ്തു​മ​ത​വും ഇ​സ് ലാ​മും ഹി​ന്ദു​മ​ത​ത്തി​ൽ നി​ന്ന് ഉ​രു​ത്തി​രി​ഞ്ഞു​ണ്ടാ​യ​താ​ണെ​ന്ന​താ​യി​രു​ന്നു ഓ​ക്കി​ന്റെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ വാ​ദം. ഓ​ക്കി​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ വ​ത്തി​ക്കാ​ൻ, മ​ക്ക​യി​ലെ ക​അ്ബാ​ല​യം, ല​ണ്ട​നി​ലെ വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ബി, എ​ന്തി​നേ​റെ താ​ജ്മ​ഹ​ൽ പോ​ലും ശി​വ​ഭ​ഗ​വാ​ന് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ളാ​യി​രു​ന്നു. മാ​ർ​പ്പാ​പ്പ സ്ഥാ​നം വൈ​ദി​ക പു​രോ​ഹി​ത വ്യ​വ​സ്ഥ​യു​ടെ തു​ട​ർ​ച്ച മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

പി​ന്നീ​ട് താ​ജ്മ​ഹ​ലി​ലൂ​ന്നി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളി​ലും വ്യ​വ​ഹാ​ര​ങ്ങ​ളി​ലും അ​ദ്ദേ​ഹം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. താ​ജ്മ​ഹ​ൽ ‘തേ​ജോ മ​ഹാ​ല​യ’ എ​ന്ന ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ഹി​ന്ദു​ക്ക​ൾ​ക്ക് അ​വി​ടെ ആ​രാ​ധ​ന ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും വാ​ദി​ച്ച് സു​പ്രീം കോ​ട​തി​യെ വ​രെ സ​മീ​പി​ച്ചു.

2000 ജൂ​ലൈ 13-ന് ​ഹ​ർ​ജി ‘‘തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​കം’’ എ​ന്ന് പ​റ​ഞ്ഞ് ത​ള്ളി​യ ര​ണ്ടം​ഗ സു​പ്രീം കോ​ട​തി ബെ​ഞ്ച്, താ​ജ്മ​ഹ​ൽ ഓ​ക്കി​ന്റെ ‘‘ത​ല​ക്ക് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്’’ എ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു വ്യ​ക്തി പ്ര​ത്യേ​ക വി​ഷ​യ​ത്തെ​ക്കു​റി​ച്ച് തി​ക​ഞ്ഞ മു​ൻ​വി​ധി​യോ​ടെ നി​ര​ന്ത​രം ചി​ന്തി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ൽ ഭ്ര​മ​മാ​യി മാ​റു​ന്ന അ​വ​സ്ഥ​യെ കു​റി​ക്കു​ന്ന ‘A bee in his bonnet’ എ​ന്ന പ്ര​യോ​ഗ​മാ​ണ് കോ​ട​തി ന​ട​ത്തി​യ​ത്.

ഓ​ക്കി​ന്റെ ഭാ​വ​ന​ക്ക് അ​തി​രു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. താ​ജ്മ​ഹ​ലി​ന് പു​റ​മെ ചെ​ങ്കോ​ട്ട, ഡ​ൽ​ഹി ജ​മാ മ​സ്ജി​ദ്, കു​തു​ബ് മി​നാ​ർ, ല​ഖ്നോ​യി​ലെ ഇ​മാം ബാ​ര, ഹൈ​ദ​രാ​ബാ​ദി​ലെ ചാ​ർ​മി​നാ​ർ എ​ന്നി​വ​യെ​ല്ലാം ഇ​സ് ലാ​മി​ക സ്മാ​ര​ക​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന് മു​മ്പ് ഹൈ​ന്ദ​വ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​യാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു. അ​റേ​ബ്യ​യു​ടെ വൈ​ദി​ക കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ക​അ്ബ നി​ർ​മി​ച്ച​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട അ​ദ്ദേ​ഹം, ത​ന്റെ സി​ദ്ധാ​ന്തം വി​ശ​ദീ​ക​രി​ക്കാ​ൻ വി​ചി​ത്ര​മാ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ നി​റ​ഞ്ഞ ല​ഘു​ലേ​ഖ​ക​ളു​മി​റ​ക്കി. താ​ജ്മ​ഹ​ൽ നാ​ലാം........

© Madhyamam