menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ര​ണ്ട് ഹൃ​ദ​യ​ങ്ങ​ളു​ള്ള ഒ​രാ​ളു​ടെ ഉ​പ​മ

50 1
05.01.2026

ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ണി​ക​ൾ​ക്ക് ‘ഇ​ര​ട്ട​ച്ച​ങ്ക​ൻ’ ആ​ണ്​; ര​ണ്ട് ഹൃ​ദ​യ​ങ്ങ​ളു​ള്ള​വ​ൻ. അ​ങ്ങ​നെ​യാ​ണ് അ​നു​യാ​യി വാ​ഴ്ത്ത്. വ​ള​രെ​ച്ചു​രു​ക്കം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​നു​ഷ്യ​ർ​ക്ക് ര​ണ്ട് ഹൃ​ദ​യ​ങ്ങ​ളാ​വാ​മെ​ന്ന് ഹൃ​ദ​യ​ചി​കി​ത്സാ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു​ണ്ട്. ഹൃ​ദ​യം കേ​ടാ​യി എ​ടു​ത്തു​മാ​റ്റു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യാ​ൽ കേ​ടു​ള്ള​ത്​ നി​ല​നി​ർ​ത്തി പു​തി​യ​തൊ​ന്നു വെ​ച്ചു​പി​ടി​പ്പി​ക്കും. ര​ണ്ടും ഒ​രേ​സ​മ​യം പ്ര​വ​ർ​ത്തി​പ്പി​ക്കാ​മെ​ന്നു വി​ദ​ഗ്ധ​ർ. അ​താ​ണ് ഇ​ര​ട്ട​ച്ച​ങ്ക് വ​രാ​നു​ള്ള ഏ​ക​മാ​ർ​ഗം. 2017ൽ ​ഇ​റ്റ​ലി​യി​ൽ 71കാ​ര​ൻ ഇ​ങ്ങ​നെ ഇ​ര​ട്ട​ച്ച​ങ്കു​കൊ​ണ്ട് ഹൃ​ദ​യാ​ഘാ​ത​ത്തെ മ​റി​ക​ട​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. ഹെ​റ്റ​റോ​ട്ടോ​പി​ക് ഹാ​ർ​ട്ട് ട്രാ​ൻ​സ് പ്ലാ​ൻ​റ് (എ​ച്ച്.​എ​ച്ച്.​ടി) എ​ന്ന ഈ ​ശ​സ്ത്ര​ക്രി​യ ഇ​ന്ത്യ​യി​ൽ ചെ​യ്തി​ട്ടു​ള്ള​ത് കോ​യ​മ്പ​ത്തൂ​രി​ൽ ഒ​രു 45കാ​ര​നി​ലാ​ണ്. ര​ണ്ടാം ച​ങ്ക് വെ​ച്ചു​പി​ടി​പ്പി​ച്ചാ​ൽ 25 കൊ​ല്ലം​വ​രെ കു​ഴ​പ്പ​മി​ല്ലാ​തെ ജീ​വി​ക്കാ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. പ​ക്ഷേ, ഹൃ​ദ​യ​മി​ടി​പ്പി​ന് ര​ണ്ട് താ​ള​മാ​യി​രി​ക്കും.

എ​ന്നാ​ൽ, ന​മ്മു​ടെ കേ​സി​ൽ സം​ഗ​തി സാ​ങ്ക​ൽ​പി​ക​മാ​ണ​ല്ലോ. ആ​രാ​ധ​ക​രു​ടെ സ​ങ്ക​ൽ​പം. അ​ങ്ങ​നെ​യു​ള്ള​വ​രു​ടെ കാ​ര്യം ക​ഷ്ട​മാ​ണെ​ന്ന് ക​വി​ക​ൾ പ​റ​യു​ന്നു (സാ​ങ്ക​ൽ​പി​ക കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ മി​ടു​ക്ക് അ​വ​ർ​ക്കാ​ണ​ല്ലോ). ‘മെ​ൻ അ​റ്റ് വ​ർ​ക്ക്’ എ​ന്ന പ്ര​ശ​സ്ത​മാ​യ ആ​സ്ട്രേ​ലി​യ​ൻ പോ​പ്പ് ഗാ​യ​ക​സം​ഘം 1985ൽ ​പു​റ​ത്തി​റ​ക്കി​യ ‘റ്റൂ ​ഹാ​ർ​ട്ട്സ്’ എ​ന്ന ആ​ൽ​ബ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ഗാ​ന​മു​ണ്ട്:

‘‘മാ​ൻ വി​ത്ത് റ്റൂ ​ഹാ​ർ​ട്ട്സ്’’
‘‘ര​ണ്ടു ഹൃ​ദ​യ​ങ്ങ​ളു​ള്ള ഒ​രു​ത്ത​നെ​പ്പോ​ലെ
അ​വ​ർ ര​ണ്ടു​പേ​രും ര​ണ്ടു ലോ​ക​ങ്ങ​ളാ​ണ്
എ​ങ്കി​ലും നി​ങ്ങ​ൾ​ക്ക​റി​യാ​മ​ല്ലോ,
അ​വ​ര​വ​രു​ടെ കാ​ര്യം നോ​ക്കു​ന്നു​ണ്ട്
ര​ണ്ട് ഭാ​ര്യ​മാ​രു​ള്ള ഒ​രു​ത്ത​നെ​പ്പോ​ലെ
അ​വ​ന്റെ ജീ​വി​തം​ത​ന്നെ​യ​പ്പോ​ൾ
ഒ​രു ഒ​ഴി​ക​ഴി​വാ​കു​ന്നു.
അ​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ആ​രു​മ​വ​നോ​ട്
ചോ​ദി​ക്കി​ല്ലെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മ​ല്ലോ...’’ -എ​ന്നാ​ണാ ഗാ​നം തു​ട​ങ്ങു​ന്ന​ത്. ര​ചി​ച്ച​തും സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​തും നി​ർ​മി​ച്ച​തും കോ​ളി​ൻ ഹാ​യ് ആ​ണ്. അ​പ്പോ​ൾ, അ​ങ്ങ​നെ​യൊ​രു സ​ങ്ക​ൽ​പം ആ​ദ്യ​മ​ല്ല. സ​ങ്ക​ൽ​പ​ത്തി​ൽ​പോ​ലും ആ​രാ​ധ​ക​ർ ഉ​ദ്ദേ​ശി​ച്ച ഫ​ലം കി​ട്ടു​ന്നി​ല്ല പി​ണ​റാ​യി വി​ജ​യ​ന്റെ ഇ​ര​ട്ട​ച്ച​ങ്കു​കൊ​ണ്ട്. ഇ​ര​ട്ടി​ശ​ക്തി​യി​ൽ ആ​ഞ്ഞ​ടി​ക്കു​ന്ന വി​പ്ല​വ​ക്ക​രു​ത്തി​ന്‍റെ ക​ട​ഞ്ഞെ​ടു​ത്ത രൂ​പ​മാ​യി​രി​ക്കാം പേ​ര് ചാ​ർ​ത്തി​യ​വ​ർ മ​ന​സ്സി​ൽ ക​ണ്ട​ത്. എ​ന്നാ​ൽ, ആ........

© Madhyamam