പാലാ ബസ്സ്റ്റാന്റിലെത്തുമ്പോള്‍ മാണി മാപ്പിളയപ്പൂപ്പന്‍ ചോദിച്ചു 'രാജന്‍ സാറു തെള്ളിയാമറ്റത്തിനായിരിയ്ക്കുമല്ലോ'. അച്ഛന്‍ മറുപടി പറഞ്ഞു 'അതെ'. ദാ കിഴക്കു വശത്തു മങ്കൊമ്പു ബസ്സു റെഡിയാ. മാണി മാപ്പിളയപ്പൂപ്പന്‍ അവരെ ബസ്സിനടുത്തേക്കു നയിച്ചു. റോഡ് ലൈന്‍സ് ബസ്സില്‍ കൊച്ചു സന്ധ്യയേയും കൊണ്ട് അച്ഛനുമമ്മയും കയറുമ്പോള്‍ നല്ല തിരക്ക്. ഡ്രൈവര്‍ ഇരിയ്ക്കുന്നതിനു നേരെ എതിര്‍വശത്ത് ഒരു പെട്ടിയില്‍ പച്ച റെക്‌സിന്‍ സീറ്റ് പിടിപ്പിച്ചിട്ടുണ്ട്. അവിടേയ്ക്കു കൈചൂണ്ടി കണ്ടക്ടര്‍ ഉത്തരവിട്ടു. ആ കുട്ടിയേയും കൊണ്ട് അമ്മ അവിടെയിരിയ്ക്കൂ. അമ്മ അവിടെ ഇരുന്നു. മോള്‍ മടിയിലും. നരച്ച മുടിയും പ്രസന്ന മുഖവുമുള്ള ഡ്രൈവര്‍ മോളെ നോക്കിച്ചിരിച്ചു. മോളും ചിരിച്ചു. ഡ്രൈവര്‍ കുശലം ചോദിച്ചു. 'മോളെങ്ങോട്ടാ?' 'മോള് അപ്പൂപ്പന്റേം അമ്മൂേമ്മടേം അടുത്ത് പോവാ'.ഡ്രൈവര്‍ അമ്മയോട് 'പരമേശ്വരന്‍ പിള്ളേച്ചന്റെ മോളല്ലേ?'
അമ്മ: 'അതെ'.

To advertise here, Contact Us

ഡ്രൈവര്‍ പാലാ ബസ്സ്റ്റാന്‍ഡില്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. മാണിമാപ്പിളയപ്പൂപ്പന്‍ ഉറക്കെ വിളിച്ചു പറഞ്ഞു 'മങ്കൊമ്പു, മങ്കൊമ്പു, മങ്കൊമ്പ്, പനയ്ക്കപ്പാലം, പ്ലാശനാല്‍ കളത്തുക്കടവു, മൂന്നിലവു, മങ്കൊമ്പു' (ബസ്സ്റ്റാന്‍ഡില്‍ വിളിച്ചു ചൊല്ലി ആളെ ബസ്സുകളിലേയ്ക്ക് ആകര്‍ഷിക്കുന്ന പണിയാണദ്ദേഹത്തിന്. പാലായിലെ വീടിന്റെ അയല്‍വാസിയും). ബസ് ഒന്നനങ്ങി സ്പീഡു പിടിച്ച് അല്പം കഴിഞ്ഞപ്പോഴേക്കും കൊച്ചു സന്ധ്യയുടെ അടുത്തിരുന്ന ചട്ടയും മുണ്ടും ധരിച്ച് കാതില്‍ വലിയ തോടയിട്ടാട്ടി, തോളില്‍ കാവി നിറമുള്ള കവിണി ശരിയാക്കിക്കൊണ്ടിരുന്ന സ്ത്രീ വിളിച്ചു പറഞ്ഞു, ആളിറങ്ങണം. കണ്ടക്ടര്‍ അതു കേട്ടു ബെല്ലടിച്ചു. 'ക്ണീം ക്ണീം. . . ' ഒരു ചരടിന്റെ അറ്റത്താണാ ബെല്ല്. ബസ്സിലെവിടെ നിന്നും ആ ചരടില്‍ പിടിച്ചു കണ്ടക്ടര്‍ക്കു ബെല്ലടിക്കാം. ഒപ്പം ഉറക്കെ വിളിച്ചു പറഞ്ഞു, 'മൂന്നാനി ഇറങ്ങാനുള്ളവരൊക്കെ ഇറങ്ങിക്കോണം'. തന്റെ കാലന്‍ കുടയും കുത്തി ചേടത്തി തന്റെ തോടയാട്ടി, മുറുക്കാന്‍ നിറഞ്ഞ വായ മുറുക്കിപ്പൂട്ടി തലയാട്ടി മോളോടു യാത്ര പറഞ്ഞ് ഇറങ്ങാനുള്ള തത്രപ്പാടിലേയ്ക്കു പ്രവേശിച്ചു. കൊച്ചു സന്ധ്യയ്ക്കു ചേടത്തിയുടെ തോടയാട്ടം നോക്കിയിരിയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ അല്പം നിരാശ പക്ഷേ പുതിയ കൗതുകങ്ങളിലേയ്ക്കു പെട്ടെന്നു ശ്രദ്ധ തിരിഞ്ഞു. ഡ്രൈവര്‍ ഇരിയ്ക്കുന്ന സീറ്റിന് അടുത്തായി നടുവില്‍ ഒരു ഉയര്‍ന്ന പെട്ടിപോലുള്ള ഭാഗമുണ്ട്. പിന്നെ ബസിന്റെ ഗിയര്‍. അതില്‍ പിടിച്ച് ഡ്രൈവര്‍ ആയാസപ്പെടുമ്പോഴാണ് സ്പീഡു കൂടുന്നതും കുറയുന്നതും. കാണാന്‍ നല്ല കൗതുകം. ബോട്ടിലെ യാത്ര പോലെ അല്ല, ബസ്സു യാത്ര വളരെ രസകരമായി കൊച്ചു സന്ധ്യയ്ക്കു തോന്നി.

ഇറങ്ങാനുള്ള തത്രപ്പാടില്‍ താഴെ വീണു ചിതറിയ പൊതിച്ചോറ്, ശ്വാസം മുട്ടുന്നേ എന്ന ഒരു കുട്ടിയുടെ കരച്ചില്‍ അങ്ങനെ അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന കൗതുകങ്ങള്‍ക്കു നടുവില്‍ അതാ ബസ്സ് തെള്ളിയമറ്റത്തെത്തി. അമ്മ ഇറങ്ങാനായി എഴുന്നേറ്റു. കൊച്ചു സന്ധ്യ ഡ്രൈവര്‍ക്കു ടാറ്റാ പറഞ്ഞു. ബസ്സിന്റെ ചവിട്ടുപടി ഇറങ്ങുന്നതിനു മുന്‍പു തന്നെ അപ്പൂപ്പന്‍ മോളെ എടുത്തു കഴിഞ്ഞു. അപ്പൂപ്പന്റെ തോളിലിരുന്നു വീട്ടിലേയ്ക്കു പോകാന്‍ തുടങ്ങുമ്പോഴേയ്ക്കും 'കാര്‍ത്തികച്ചേച്ചി എപ്പഴെത്തി' 'പിള്ളേച്ചന്റെ കൊച്ചുമോളെത്തിയില്ലേ' തുടങ്ങിയ ഒട്ടേറെ കുശലം പറച്ചിലുകള്‍. ഒരു ഒറ്റമുണ്ട് മാത്രമാണു അപ്പൂപ്പന്റെ വേഷം. വീട്ടിലേക്കു പോകാനായുള്ള കുറുക്കുവഴി ഒരു തോടു കടന്നാണ്. തോട്ടിലെത്തുമ്പോള്‍ മോളുടെ ചിറ്റ തോട്ടില്‍ കുളിയ്ക്കാനായി കിടത്തിയിരിയ്ക്കുന്ന ആന ശ്രീകുമാരിയുടെ പുറത്തിരിയ്ക്കയാണ്. മോളു വന്നേ എന്നു പറഞ്ഞ് ചിറ്റ ആനപ്പുറത്തുന്നു ചാടിയിറങ്ങി. 'മോള്‍ക്കും ആനപ്പുറത്തു കയറണം', കൊച്ചു സന്ധ്യ ചിണുങ്ങി അയ്യോ മോളിപ്പം മടുത്തില്ലേ, ഇപ്പോ വീട്ടിലമ്മൂമ്മ നോക്കിയിരിയ്ക്കയല്ലേ, നമുക്കു നാളെ ആനപ്പുറത്തു കയറാം. ചിറ്റ മോളേയും കൂട്ടി മുന്‍പില്‍ ഓടി. കയ്യാലയുടെ കുത്തുകല്ലു കയറാന്‍ ചിറ്റ മോളെ സഹായിച്ചു. അമ്മേ അവരെത്തി, എന്നുറക്കെപ്പറഞ്ഞു കൊണ്ടു ചിറ്റ മുന്‍പില്‍. വീട്ടില്‍ നിന്നിറങ്ങി വരുന്ന അമ്മൂമ്മയെ മോളു കെട്ടിപ്പിടിയ്ക്കുമ്പോഴേയ്ക്കും അമ്മൂമ്മ കുഞ്ഞിനെ വാരി എടുത്തു. വാലാട്ടിക്കൊണ്ട് ടിപ്പു എന്ന പട്ടിയും. വാലുപൊക്കി മ്യാവൂ എന്നു കരഞ്ഞുകൊണ്ട് 'കള്ളിച്ചക്കി' എന്ന പൂച്ചയും. വീടാകെ ആഘോഷമാക്കിക്കൊണ്ട് പറമ്പില്‍ പണിതുകൊണ്ടിരുന്ന പണിക്കാരും ഓടി വന്നു, കുശലം ചോദിയ്ക്കാന്‍. അപ്പോഴേയ്ക്കും അമ്മൂമ്മ ഒരു തോര്‍ത്ത് അമ്മയ്ക്കു കൊടുത്തുകൊണ്ട് തോട്ടിപ്പോയി ഒന്നു മുങ്ങിക്കേറിവാ എന്നു പറഞ്ഞു. രാവിലെ കുളിച്ചതാണല്ലോ എന്നായി മോള്‍. ബസ്സില്‍ കയറി യാത്രചെയ്താല്‍ മുങ്ങിക്കുളിക്കണമെന്ന് അമ്മൂമ്മ. ഏതായാലും അമ്മൂമ്മയുടെ 'തിയറി' കോവിഡ് കാലത്ത് എല്ലാവരും അംഗീകരിച്ചതോര്‍ക്കുന്നു.

ബി. സന്ധ്യ

മുറ്റത്തുകൂടി ഒരു വലിയ കറുത്ത അട്ട ഇഴഞ്ഞുവരുന്നതു കണ്ടു മോളു ചോദിച്ചു. അയ്യോ അതിനെന്തുമാത്രം കാലാ! അമ്മൂമ്മ പറഞ്ഞു, മോളേ അതിനെ തൊടല്ലേ, അത് ഊച്ചും. 'എന്നു വച്ചാല്‍?' 'അതു മോളേ നാറും, കയ്യിലൊക്കെ കറയാകും' ചിറ്റ മോള്‍ക്കായി ഒരത്ഭുതം ഉണ്ടാക്കിയിട്ടുണ്ടെന്നു പറഞ്ഞു മോളെ വടക്കുവശത്തെ കാപ്പിത്തോട്ടത്തിലേയ്ക്കു കൊണ്ടുപോയി. ആഹാ ഒരു മാടം! പനയോലയും മടലും കൊണ്ടു കെട്ടിയുണ്ടാക്കിയ മാടം! മോള്‍തുള്ളിച്ചാടിപ്പോയി. 'ചിറ്റേ നമുക്ക് കഞ്ഞീം കറീം കളിയ്ക്കാം; ' മോളു മാടത്തിനകത്തേയ്ക്കു കയറി. പുറത്തെ കാപ്പിത്തോട്ടത്തില്‍ രീ രീ രീ എന്നു ചീവീടു ചിലയ്ക്കുന്നു. മാടത്തിനകത്ത് എന്തൊരു തണുപ്പ് ! അതിനുള്ളില്‍ കയറി ഇരുന്നതും മോള്‍ അമ്മേ എന്നുറക്കെ വിളിച്ചു. ചിറ്റ വന്നു നോക്കി. അയ്യോ കട്ടുറുമ്പു മോളെ കടിച്ചോ. വലിയ കറുത്ത ഒരുറുമ്പ് മോളുടെ കാലില്‍ പൊള്ളുന്ന വേദന. സാരമില്ലെന്നു പറഞ്ഞു ചിറ്റ ഊതി. വേദന മാറി. ചിറ്റയും മോളും കളി തുടങ്ങി. മരത്തിലിരുന്ന ഒരു ഉപ്പന്‍ കൂഹും കൂഹും എന്നു ചിലച്ചു. ആ ശബ്ദം കിഴക്കേ മലയില്‍ തട്ടി വീണ്ടും കേട്ടു. 'കൂഹും . . . കൂഹും . . . കൂഹും . . . മോളുറക്കെ വിളിച്ചു അപ്പൂപ്പാ . . . അപ്പൂപ്പാ . . . അതും പ്രതിധ്വനിച്ചു 'അപ്പൂ പ്പാ പ്പാ പ്പാ . . . ' കട്ടുപ്പാറയിലെ തങ്കമ്മച്ചേച്ചിയും ഭാസിച്ചേട്ടനും കയറി വന്നു, (അവര്‍ മധ്യവയസ്‌കരായ ദമ്പതികളാണെങ്കിലും ചേട്ടാ ചേച്ചീ എന്നാണു മോളു വിളിയ്ക്കുക) മോളേ ചിറ്റയുമായി കളിയാണോ. വന്നേ മോളെ കാണട്ടെ. മോള്‍ വേഗം കളി നിറുത്തി ഇറങ്ങി വന്നു. അവരെ മോള്‍ക്കറിയാം വലിയ ഇഷ്ടവുമാണ്. ഭാസിച്ചേട്ടന്റെ ചികിത്സയ്ക്കായി ക്യാപ്റ്റനപ്പൂപ്പന്റെ ആശുപത്രിയില്‍ പോകാനായി അവര്‍ ആലപ്പുഴയില്‍ മോളുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. കഥയൊക്കെ പറഞ്ഞ് മോളുമായി അവര്‍ രണ്ടു പേരും വലിയ കൂട്ടാണ്. അവര്‍ മോളെ കൊഞ്ചിച്ചും കളിപ്പിച്ചും കുറേ നേരമിരുന്നിട്ടുപോയി.

അമ്മൂമ്മ വന്നു സന്ധ്യയ്ക്കു മുമ്പു വീട്ടില്‍ പോണം, അമ്പലത്തിലും തൊഴണം, മോളുവാ. 'വീടെ'ന്ന് ഉദ്ദേശിക്കുന്നത് തറവാടാണ്. അവിടെ വലിയപ്പൂപ്പനും വലിയമ്മൂമ്മയും കൂടാതെ അമ്മൂമ്മയുടെ മൂത്ത സഹോദരനായ വലിയമ്മാവനും കുടുംബവുമൊക്കെയുണ്ട്. 'വീട്ടി'ലേയ്ക്കു നടക്കുമ്പോള്‍ അമ്മൂമ്മ പറഞ്ഞു. അവിടന്ന് ചേറു വിളമ്പി വച്ചാല്‍ കഴിക്കില്ല, വേണ്ട, കഴിച്ചതാണ് എന്നൊക്കെ പറയാന്‍ പാടില്ല. അതു നമ്മുടെ വീടാണ്. (തറവാടെന്നു വ്യംഗ്യം) അമ്മ കയ്യില്‍ കരുതിയിരുന്ന പുകയിലപ്പൊതി വലിയമ്മൂമ്മയുടെ മുന്‍പിലേയ്ക്കു വച്ചുകൊണ്ടു തിണ്ണയിലേയ്ക്കു കയറി. വലിയമ്മൂമ്മ മുറുക്കാനിടിച്ചുകൊണ്ടിരിയ്ക്കയാണ്. പല്ലില്ലാത്ത മോണ കാട്ടിച്ചിരിച്ചുകൊണ്ട് വലിയമ്മൂമ്മ മോളെ മടിയില്‍ പിടിച്ചിരുത്തി. വിശേഷങ്ങളൊക്കെ ചോദിച്ചു. വലിയപ്പൂപ്പന്‍ ചൊല്ലിത്തുടങ്ങി ഓം പാര്‍ത്ഥായ പ്രതി ബോധിതാം . . . മോള്‍ അത് ഏറ്റുചൊല്ലി. വലിയപ്പൂപ്പന്‍ അമ്മയെ അഭിനന്ദിച്ചു, 'മോള്‍ക്കു നല്ല ഉച്ചാരണസ്ഫുടതയുണ്ട്'. ചെറുപ്രായത്തിലേ അതുണ്ടെങ്കിലേ നന്നാവൂ. വലിയപ്പൂപ്പന്‍ സിലിണ്ടര്‍ ആകൃതിയിലുള്ള ഒരു പൊതിയില്‍ നിന്ന് നടുക്കു തുളയുള്ള വെളുത്ത ഗ്യാസ് മിഠായി എടുത്ത് കുട്ടികള്‍ക്കെല്ലാവര്‍ക്കും കൊടുത്തു. അതും നുണഞ്ഞു ഞങ്ങള്‍ കളി തുടങ്ങി. അമ്പലത്തില്‍ ശംഖുവിളി കേട്ട് കുട്ടികളെല്ലാവരും അങ്ങോട്ടോടി. ഒരുപാടു കല്‍പ്പടവുകള്‍ കയറിക്കയറി അമ്പലമുറ്റത്ത്. അതിനുള്ളിലെത്തിയാല്‍ കുട്ടികള്‍ നിശ്ശബ്ദരാകണം. ചിരി വന്നാല്‍ വാപൊത്തി ശബ്ദമുണ്ടാക്കാതെ ചിരിയ്ക്കണം. ചരല്‍ മുറ്റത്തു കൂടി ഉണ്ണിക്കണ്ണന്റേയും ശിവന്റേയും ശ്രീകോവിലുകള്‍ ചുറ്റണം. പുറത്ത് അയ്യപ്പന്റെ മുന്‍പിലും കൈകൂപ്പി തൊഴണം. ദീപാരാധന കഴിഞ്ഞു കര്‍പ്പൂരത്തട്ടെടുത്ത് എല്ലാവരുടേയും അടുത്തേയ്ക്കു കൊണ്ടുപോകാന്‍ കുട്ടികള്‍ തമ്മില്‍ ഒരു മത്സരമുണ്ട്. പിന്നെ ടോര്‍ച്ചും തെളിച്ചും വീട്ടിലേയ്ക്ക്.

മേശവിളക്കും റാന്തലുമൊക്കെ തെളിച്ചു വച്ച് അമ്മൂമ്മ അത്താഴം വിളമ്പി. പ്ലാവില കൊണ്ടു കോട്ടിയുണ്ടാക്കിയ കുമ്പിളിലാണു കഞ്ഞി കോരി കുടിയ്‌ക്കേണ്ടത്. പയറു തോരനും ചമ്മന്തിയും ഒരു കൊച്ചുകിണ്ണത്തില്‍. കഞ്ഞിയാകട്ടെ ഒരു കോപ്പയില്‍. കഞ്ഞിയിലേയ്ക്ക് അല്പം മോരുകറി കൂടി ഒഴിച്ചു തന്നു. അമ്മൂമ്മ പ്ലാവില കൊണ്ടു നന്നായി ഇളക്കിക്കേ കടുമാങ്ങയുടെ ഭരണി തുറക്കുമ്പോള്‍ എന്തൊരു വാസന. അതും ഇത്തിരി കിണ്ണത്തില്‍ വിളമ്പി, അമ്മൂമ്മ. ചൂടു കഞ്ഞി ഊതിയൂതി അപ്പൂപ്പന്‍ ഒരു കോപ്പ കുടിച്ചു കഴിയുമ്പോഴും മോളുടെ കോപ്പയിലെ കഞ്ഞി പകുതിപോലുമായിട്ടില്ല. അപ്പൂപ്പന്‍ പ്ലാവിലക്കുമ്പിള്‍ വാങ്ങി അതില്‍ കഞ്ഞി നിറച്ച് മോളെ കുടിപ്പിച്ചു. അത്താഴം കഴിയുമ്പോഴേയ്ക്കും കടുത്ത ഇരുട്ടാണു പുറത്ത്. ഇടയ്ക്ക് മുറ്റത്തെ മുല്ലയില്‍ മിന്നാമിന്നികള്‍ മിന്നുന്നുണ്ട്. ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍. ചീവീടുകള്‍ അപ്പോഴും കരയുന്നുണ്ട്. ഏതോ രാപ്പക്ഷി നീട്ടിവിളിക്കുന്നു. അതിനിടെ കുറുക്കന്‍ ഓരിയിട്ടു. അതു കേട്ടു മോള്‍ അതനുകരിച്ചു കൂവി. ചിറ്റ ഓടി വന്നു വായ പൊത്തി രാത്രി നമ്മള്‍ ഒച്ചയിടരുത്. ആ കുറുക്കന്‍ മുറ്റത്തേയ്ക്കു വരും, നമ്മളതുപോലെ ഓരിയിട്ടാല്‍. മോള്‍ക്കു നിരാശ തോന്നി. രാത്രിയിലെ ഇരുട്ടിലേയ്ക്കു നോക്കിയിരിയ്ക്കുമ്പോള്‍ ചിറ്റ പായ വിരിച്ചു. വാ മോളേ മോളു ചിറ്റയുടെ കൂടെ കിടന്നാല്‍ മതി. ചിറ്റയുടെ കഥകള്‍ കേട്ട് മോള്‍ ഉറക്കം പിടിച്ചു.

സുഹൃത്തുക്കളായ പ്രീതയ്ക്കും കൃഷ്ണകുമാറിനുമൊപ്പം ബി.സന്ധ്യ

കുടുംബസുഹൃത്തുക്കളായ പ്രീതയ്ക്കും കൃഷ്ണകുമാറിനുമൊപ്പം മുംബൈയിലെ കന്‌ഹേരി ഗുഹകള്‍ അടുത്തിടെ സന്ദര്‍ശിച്ചു. കുറച്ചു നാളായുള്ള ആഗ്രഹമാണ്. മൂന്നാം നൂറ്റാണ്ടിലുണ്ടായ ബുദ്ധവിഹാരമായിരുന്നു കന്‌ഹേരി കുന്നുകള്‍. അഥവാ കൃഷ്ണഗിരി എന്ന 'കറുത്ത കുന്നുകള്‍'. ഒറ്റ ശിലകളില്‍ കൊത്തിയെടുത്ത ഗുഹകളാണ്. ധാതുക്കളുടെ കഷ്ണങ്ങള്‍ കൊണ്ടാണീ ശിലകള്‍ ഉണ്ടായിട്ടുള്ളത്. കൊത്തിയ ശില്പങ്ങള്‍ക്കുള്ളില്‍ വെള്ളം സൂക്ഷിയ്ക്കാനുള്ള സംഭരണികളുണ്ട്. അവയില്‍ നിന്ന് ചെറു കനാലുകളിലൂടെ വെള്ളം ആവശ്യമുള്ളേടത്തേയ്‌ക്കൊഴുക്കി വിടാം. വളരെയധികം പ്രത്യേകതകളുള്ള ഒരു മഴവെള്ള സംഭരണ രീതി. ഒരു വര്‍ഷം വരെ ഇതില്‍ ജലം സംഭരിച്ച് ഉപയോഗിച്ചിരുന്നുവത്രേ. ട്രോംബേ, കല്യാണ്‍, വസായി, താനെ തുടങ്ങി മുബൈയ്ക്കു ചുറ്റുമുള്ള പ്രധാനപ്പെട്ട ചരിത്ര തുറമുഖ നഗരങ്ങളുടെയെല്ലാം അടുത്താണീ പ്രദേശം സ്ഥിതിചെയ്യുന്നത്. ഞങ്ങള്‍ രാവിലെ സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്കിലെത്തി. 104 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുണ്ടീ നാഷണല്‍ പാര്‍ക്കിന്. 150 ചിത്രശലഭ സ്പീഷീസുകളും 1000 സസ്യജാല സ്പീഷീസുകളും 40 സസ്തനികളും 251 പക്ഷി സ്പീഷീസുകളും പലതരം മത്സ്യങ്ങളും ഇതിലുണ്ട്. ദഹിസാര്‍ നദി ഉള്ളിലൂടെ ഒഴുകുന്നു. ഞങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്ത് കന്‍ഹേരി ഗുഹ കാണാനുള്ള ടിക്കറ്റെടുത്തു. ഞങ്ങള്‍ക്ക് നാഷണല്‍ പാര്‍ക്കിലെ മൃഗങ്ങളെ കാണാനുള്ള സഫാരിയിലും മറ്റും പോകേണ്ട, മുഴുവന്‍ സമയവും ഗുഹകള്‍ കാണാനാണു തീരുമാനമെന്നു പറഞ്ഞു. കാട്ടിനുള്ളിലൂടെ റോഡും ബസ്സ് സര്‍വ്വീസുമൊക്കെയുണ്ട്. ഞങ്ങള്‍ക്ക് ദര്‍ശന്‍ എന്നു പേരുള്ള ഒരു ഡ്രൈവറുടെ മാരുതിവാന്‍ ആണു അങ്ങോട്ടേയ്ക്കു പോകാനായി കിട്ടിയത്. ഇടയ്ക്കിടയ്ക്ക് മാന്‍കൂട്ടങ്ങള്‍ റോഡു ക്രോസു ചെയ്യുന്നുണ്ട്. മക്കേക്ക് കുരങ്ങുകളേയും കണ്ടു. ഇളം തണുപ്പുള്ള കാടും മരങ്ങളും ചുറ്റും. ധാരാളം ചെറുപ്പക്കാര്‍ സൈക്കിള്‍ വാടകയ്‌ക്കെടുത്ത് അവയില്‍ കറങ്ങുന്നുണ്ട്.

കാര്‍ അല്പം മുന്‍പോട്ടു പോയപ്പോഴേയ്ക്കും കാണാവുന്ന അകലത്തില്‍ കാട്ടിനുള്ളില്‍ ചില കുടിലുകള്‍ കണ്ടു. അവ ചിത്രപ്പണി ചെയ്തു മനോഹരമാക്കിയിരിയ്ക്കുന്നു. ഇവിടെ കാട്ടിനുള്ളില്‍ ഗോത്ര വര്‍ഗ്ഗവിഭാഗക്കാര്‍ താമസമുണ്ടെന്നും അവരുടെ ഭൂമിയിലാണു നാം സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക് ഉണ്ടാക്കിയിരിയ്ക്കുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഞങ്ങളുടെ സാരഥി ഗോത്രവര്‍ഗ്ഗക്കാരനാണ്, ഇതിനുള്ളിലാണ് താമസം. ദര്‍ശന്‍ വര്‍ളി വിഭാഗത്തില്‍പെടുന്നു. ആ വിഭാഗത്തില്‍പ്പെട്ട അഞ്ഞൂറു കുടുംബങ്ങള്‍ ആ കാട്ടിനുള്ളില്‍ താമസമുണ്ടത്രേ. അവിടെ പേരയ്ക്കയും ചോളവുമൊക്കെ വിറ്റുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയ ചൂണ്ടി ദര്‍ശന്‍ പറഞ്ഞു. 'ദാ അതെന്റെ അമ്മായിയാണ്. സെക്യൂരിറ്റി ജീവനക്കാരും ഞങ്ങളുടെ ആളുകള്‍ തന്നെ. ഈ പാര്‍ക്കില്‍ ഞങ്ങള്‍ക്കു തൊഴില്‍ തന്നിരിയ്ക്കുന്നു. പക്ഷെ വീടുകളില്‍ ഇലക്ട്രിസിറ്റിയും ശുദ്ധജലവും എത്തിയിട്ടില്ല.' കുട്ടികളൊക്കെ സ്‌കൂളില്‍ പോകുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഉണ്ടുണ്ട്, എല്ലാ കുട്ടികളും ബോറിവാലിയില്‍ പോയി പഠിയ്ക്കുന്നുണ്ട്, അങ്ങോട്ടേയ്ക്കു ഇവിടെ നിന്നും ബസുകളുണ്ട്. ഇവിടെ ഒരു അംഗന്‍വാടിയുമുണ്ട്. കാട് ആദിവാസികളുടേതാണെന്നും കാടില്ലാതെ ആദിവാസികളില്ലെന്നുമുള്ള പ്രധാനതത്വം ബ്രിട്ടീഷ് ഭരണകാലത്ത് പൊളിച്ചെഴുതപ്പെട്ടുവല്ലോ. വളരുന്ന ബോംബെയ്ക്കു വെള്ളം നല്‍കാനായി ഈ പ്രദേശത്തെ തുള്‍സി, വിഹാര്‍ എന്നീ തടാകങ്ങള്‍ ബ്രിട്ടീഷ് കാലത്തു തന്നെ ഉപയോഗിച്ചു തുടങ്ങി. കൃഷി ചെയ്ത് നെല്ലും മറ്റു ധാന്യങ്ങളുമൊക്കെ ഉത്പാദിപ്പിച്ചിരുന്ന വറളി ഗോത്രവര്‍ഗ്ഗക്കാരുടെ കാട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കാടുകളുടെ സംരക്ഷണത്തിനായി വന്നതോടെ അവര്‍ക്ക് ഇത്തരം കൃഷികള്‍ക്കു ലഭിക്കാതെയായി.

നാഷണല്‍പാര്‍ക്ക് വന്നതോടെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി പല പദ്ധതികളും വന്നു. എങ്കിലും അവരുടെ പല പ്രധാന ആവശ്യങ്ങളും ഇന്നും നിറവേറ്റിയിട്ടില്ല. വറളി ചിത്രകല അറിയാവുന്ന വരുടെ എണ്ണം തന്നെ ഇന്നു കുറവാണത്രേ. മനോഹരമായ വറളി പെയ്ന്റിംഗുകളും അവ വരച്ച തുണിത്തരങ്ങളുമൊക്കെ വില്പ്പനയ്ക്കു വച്ചിട്ടുള്ള പരമ്പരാഗത ആര്‍ട്ട്ഗ്യാലറിയും സുവനീര്‍ ഷോപ്പുമൊക്കെ ഇവിടെ വന്നാല്‍ തീര്‍ച്ചയായും ടൂറിസ്റ്റുകള്‍ കൂടുതലായി എത്തും. കൂടാതെ മൂന്നാം നൂറ്റാണ്ടു മുതലുള്ള ശില്പങ്ങള്‍ നിലകൊള്ളുന്ന ഈ പ്രദേശത്തിന്റെ പുരാവസ്തു ചരിത്രവും മ്യൂസിയവും കൂടി ഇതിനൊപ്പം ചേര്‍ന്നുകഴിഞ്ഞാല്‍ ഇന്ത്യയിലെ തന്നെ മികച്ച ഒരു മ്യൂസിയമാക്കി മാറ്റാന്‍ സാധിയ്ക്കും. ഗോത്രവര്‍ഗ്ഗക്കാരോടൊപ്പം കലരി നിവാസികളും കാടരികില്‍ കുടിലുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നു പറയുന്നു. ഇവരെയാകമാനം പുനരധിവസിപ്പിയ്ക്കാന്‍ കോടതിയുത്തരവുണ്ടത്രേ. 1860-ല്‍ ഡി ബ്രാന്‍ഡിസ് (D. Brandis) രേഖപ്പെടുത്തിയതിങ്ങനെ: 'റാബികൃഷി ചെയ്യുന്ന ഗോത്രവിഭാഗക്കാരെ അവരുടെ കൃഷിയിടങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നത് ശരിയല്ല'. പക്ഷേ 1878 ലെ ഫോറസ്റ്റ് ആക്ട് വന്നതോടെ 'കമ്മ്യൂണിറ്റി ഫോറസ്റ്റ്' എന്ന സമ്പ്രദായം തന്നെ ഇല്ലാതായി. വനവിഭവങ്ങളുടെ കള്ളക്കടത്തും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അഴിമതിയുമൊക്കെ തുടര്‍ക്കഥയായി. വനത്തിന്റെ ഭാഗമായിരുന്ന ഗോത്രവിഭാഗം അങ്ങനെ പാവപ്പെട്ട തൊഴിലാളി വിഭാഗമായിമാറി. ഒരു നൂറ്റാണ്ടു കൊണ്ടു സംഭവിച്ച മാറ്റമാണിത്. ഗോത്ര വിഭാഗങ്ങളെ പൂര്‍ണ്ണമായി ഇവിടെ നിന്നു മാറ്റിപ്പാര്‍പ്പിക്കണോ അതോ അവരെ കാടിന്റെ ഭാഗമായി കണ്ട് കാടിനുള്ളില്‍ ജീവിയ്ക്കാനനുവദിയ്ക്കണോ എന്ന തര്‍ക്കം, രാഷ്ട്രീയ-റിയല്‍ എസ്റ്റേറ്റ് മാഫിയ ഇടപെടലുകള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ എല്ലാം കൂടി പ്രശ്‌നം സങ്കീര്‍ണ്ണമാകുന്നതേ ഉള്ളൂ.

പുരാവസ്തു സൈറ്റിലേക്കെത്തുമ്പോള്‍ അവിടത്തെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് ദിനേശ് ഞങ്ങളെ സഹായിക്കാനായി ഒപ്പം കൂടി. അദ്ദേഹവും ആ പ്രദേശത്തെ ഗോത്രവര്‍ഗ്ഗക്കാരന്‍ തന്നെ. നൂറ്റി ഒന്‍പതു ഗുഹകളാണ് പ്രദേശത്താകമാനം ഉള്ളത്. സ്തൂപങ്ങളും സ്തംഭങ്ങളുമൊക്കെ പല കാലഘട്ടങ്ങളിലായി നിര്‍മിക്കപ്പെട്ടവയാണ്. അതുകൊണ്ടു തന്നെ ആദ്യത്തെ ഗുഹകള്‍ വളരെ ലളിതമായി തോന്നും. അവസാനമെത്തുമ്പോഴേയ്ക്കും മെച്ചപ്പെട്ട നിര്‍മാണ രീതി കാണാം. ദൂരേയ്ക്കു ചൂണ്ടിക്കാണിച്ചു കൊണ്ടു ഞങ്ങളുടെ ഗൈഡ് പറഞ്ഞു 'ദാ അതൊരു ശിവക്ഷേത്രമാണ്. ഇപ്പോള്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവിടേ യ്ക്ക് ആളുകളെ പോകാന്‍ സമ്മതിക്കാറില്ല'. ഗുഹകളില്‍ തന്നെ വളരെ പ്രാധാന്യവും പ്രത്യേകതയുമുള്ളവയെക്കുറിച്ച് വിവരിച്ചു തരുവാന്‍ പ്രത്യേകം ഉത്സാഹിച്ചു. ഒരു ചെറിയ ട്രെക്കിംഗിന്റെ പ്രതീതി ഉണ്ടായി. ഗുഹകളുടെ ഉള്ളില്‍ പഠിക്കാനായി ഉപയോഗിക്കുന്ന ക്ലാസ്സ് റൂമുകളാണു ചിലവ. മറ്റുചില ഗുഹകളാകട്ടെ കോണ്‍ഫറന്‍സ് ഹാളുകള്‍. ഇനി ചിലവ അടുക്കള ഉള്‍പ്പെടെ താമസിയ്ക്കാനുള്ളവ. ചിലതില്‍ ധ്യാനത്തിലിരിക്കാനുള്ള ഇരിപ്പിടങ്ങള്‍. അവയുടെ മുകള്‍ഭാഗം കരിപിടിച്ചിരിക്കുന്നു. ബുദ്ധ സന്യാസിമാര്‍ വിളക്കു തെളിയിച്ചതിന്റെ കരി പടര്‍ന്നതാണത്രേ. ഇവയിലെ ജലശേഖരണ സമ്പ്രദായം ആരെയും ആകര്‍ഷിക്കും. കല്ലു സോഫകള്‍ സുഖമായിരുന്നു ധ്യാനിയ്ക്കാന്‍ പാകത്തിലാണ്. അതിലിരുന്ന് ധ്യാനിക്കവേ ഞങ്ങളുടെ ഗൈഡ് പറഞ്ഞു, ഇവിടെ ശബ്ദം മുഴങ്ങി പ്രതിഫലിക്കും, അദ്ദേഹം ഉറക്കെ ചൊല്ലി. 'ബുദ്ധം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി' ഓരോന്നും ചൊല്ലുമ്പോള്‍ പ്രതിശബ്ദം മുഴങ്ങി; ആ നിശബ്ദതയെ ഖണ്ഡിച്ചുകൊണ്ടുള്ള മുഴക്കം എത്ര ഗംഭീരം! വീണ്ടും ഗുഹ നിശ്ശബ്ദമായി.

ഞാന്‍ കണ്ണടച്ചു മനസ്സ് നൂറ്റാണ്ടുകള്‍ക്കു പിന്നേല്‌യ്ക്കു സഞ്ചരിച്ചു. ധ്യാനിയ്ക്കാനും പഠിപ്പിയ്ക്കാനും പഠിയ്ക്കാനുമായി അനേകം ബുദ്ധസന്യാസിമാര്‍ കുന്നുകളില്‍ വിഹരിക്കുന്നു. ജലവും ഫലങ്ങളുമൊക്കെ ആവശ്യത്തിന് ലഭ്യം. ഇടയ്ക്കിടെ പുള്ളിപ്പുലികളും മാന്‍പേടകളും പ്രത്യക്ഷപ്പെടുന്ന കാട് ചുറ്റുപാടും. ആ കാടുകളില്‍ ആദിമ മനുഷ്യര്‍ കൃഷി ചെയ്ത് ജീവജാലങ്ങളുമായി സഹവര്‍ത്തിത്വത്തില്‍ ജീവിക്കുന്നു. കുന്നുകളുടെ നെറുകയോടടുക്കുമ്പോള്‍ ഗുഹകളും ബുദ്ധവിഹാരങ്ങളും സംസ്‌കാരത്തിന്റെ അത്യുന്നതിയിലെത്തിയ ബുദ്ധസന്യാസിമാരും! ഇടയ്ക്കിടെ വനവിഭവങ്ങളുമായി ഗോത്ര സഹോദരന്മാര്‍ സന്യാസിമാരുടെ അടുത്തെത്തിയിരുന്നോ? ബുദ്ധവിഹാരങ്ങള്‍ക്കായി ഈ മനോഹര പ്രദേശം തിരഞ്ഞെടുത്തവര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. അശോകന്റെ കാലത്തും ചാലൂക്യരുടെ കാലത്തുമൊക്കെ ഈ വിഹാരങ്ങളില്‍ സ്തൂപങ്ങളും മറ്റു ശില്പങ്ങളും ഉയര്‍ന്നു കൊണ്ടേയിരുന്നു. ഇവ നിര്‍മിച്ച ശില്പികളും മറ്റും കൊല്ലങ്ങളോളം ഈ കാട്ടില്‍ ജീവിച്ചിരുന്നിരിയ്ക്കണം. എത്ര തികവാര്‍ന്ന ശില്പങ്ങള്‍! പതിനൊന്നു തലകളുള്ള അവലോകേശ്വരന്‍! സര്‍വ്വാഭരണവിഭൂഷിതയായ താരാദേവി. താരാദേവിയുടെ ആഭരണങ്ങളുടെ ഫാഷന്‍ കണ്ടാല്‍ ഇന്നത്തെ ആഭരണ ഡിസൈനര്‍മാര്‍ കോപ്പിയടിച്ചേക്കാം! കപ്പല്‍ച്ചേതം, ആനയുടേയും കടുവയുടേയും ആക്രമണം തുടങ്ങിയ അഷ്ടാപത്തുകളില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്ന ബുദ്ധരൂപം! വലിയ സ്തൂപങ്ങള്‍!

വിഹാരങ്ങളുടെ കവാടങ്ങളില്‍ പാലി ലിപിയില്‍ നിര്‍മാണത്തിനു പണം തന്നു സഹായിച്ചവരുടെ പേരുകള്‍. അവയില്‍ രാജകുടുംബാംഗങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള ആളുകളുടെ പേരുകളുണ്ടത്രേ. ഒരു ഗുഹയുടെ പുറം ചുവരില്‍ ചൈനീസ് ലിപിയിലും എഴുത്തുകണ്ടു. ഇതിനിടെ ചില ജാപ്പനീസ് സഞ്ചാരികള്‍ ഗുഹാസന്ദര്‍ശനം നടത്തുന്നതു കണ്ടു. ഓരോ ഗുഹയുടെ ഉള്ളിലും കയറുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം ചെരുപ്പ് പുറത്തഴിച്ചു വച്ച് ഉള്ളില്‍ കടന്ന് അവര്‍ പ്രാര്‍ത്ഥിയ്ക്കുന്നതു കണ്ടു. സാന്ചിയിലും നളന്ദയിലുമൊക്കെയുള്ള വിഹാരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എങ്കിലും ഒരു കാടിന്റെ നെറുകയിലെ കുന്നിന്‍ പ്രദേശങ്ങള്‍ മുഴുവന്‍ പരന്നു കിടക്കുന്ന ഇത്തരമൊന്നു കാണുന്നത് ഇതാദ്യമായാണ്. ഇന്ത്യയുടെ ഈ സാംസ്‌കാരിക പൈതൃകം തികച്ചും അദ്ഭുതകരം തന്നെ. മടങ്ങുമ്പോള്‍ അവിടവിടെ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബാഗുമായി (ക്ലാസ്സ് കട്ടു ചെയ്തുവന്നവരാകണം) കാട് ആസ്വദിക്കുന്നതു കണ്ടു. കുന്നിന്റെ എറ്റവും മുകളില്‍ നിന്നു നോക്കുമ്പോള്‍ ഉള്ള കാഴ്ച അതിമനോഹരമാണ്.

മുംബൈ നഗരത്തിന്റെ തലയെടുപ്പുകള്‍ അകലെ കാണാം. നഗരത്തിനു ജലം നല്‍കുന്ന തുള്‍സി, വിഹാര്‍ തടാകങ്ങളും. ഇത്രയും വലിയ ഒരു സാംസ്‌കാരിക സമ്പത്ത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിനടുത്ത് മയങ്ങിക്കിടക്കുന്ന കാര്യം അറിഞ്ഞ് ഇവിടം സന്ദര്‍ശിക്കാനായത് വലിയ ഭാഗ്യം.

(തുടരും)

QOSHE - ഇരുട്ട്, പ്രതിധ്വനി, കാടുകള്‍ | സന്ധ്യാരാഗം 05 | ബി. സന്ധ്യ - സന്ധ്യാരാഗം
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ഇരുട്ട്, പ്രതിധ്വനി, കാടുകള്‍ | സന്ധ്യാരാഗം 05 | ബി. സന്ധ്യ

8 0
14.02.2024

പാലാ ബസ്സ്റ്റാന്റിലെത്തുമ്പോള്‍ മാണി മാപ്പിളയപ്പൂപ്പന്‍ ചോദിച്ചു 'രാജന്‍ സാറു തെള്ളിയാമറ്റത്തിനായിരിയ്ക്കുമല്ലോ'. അച്ഛന്‍ മറുപടി പറഞ്ഞു 'അതെ'. ദാ കിഴക്കു വശത്തു മങ്കൊമ്പു ബസ്സു റെഡിയാ. മാണി മാപ്പിളയപ്പൂപ്പന്‍ അവരെ ബസ്സിനടുത്തേക്കു നയിച്ചു. റോഡ് ലൈന്‍സ് ബസ്സില്‍ കൊച്ചു സന്ധ്യയേയും കൊണ്ട് അച്ഛനുമമ്മയും കയറുമ്പോള്‍ നല്ല തിരക്ക്. ഡ്രൈവര്‍ ഇരിയ്ക്കുന്നതിനു നേരെ എതിര്‍വശത്ത് ഒരു പെട്ടിയില്‍ പച്ച റെക്‌സിന്‍ സീറ്റ് പിടിപ്പിച്ചിട്ടുണ്ട്. അവിടേയ്ക്കു കൈചൂണ്ടി കണ്ടക്ടര്‍ ഉത്തരവിട്ടു. ആ കുട്ടിയേയും കൊണ്ട് അമ്മ അവിടെയിരിയ്ക്കൂ. അമ്മ അവിടെ ഇരുന്നു. മോള്‍ മടിയിലും. നരച്ച മുടിയും പ്രസന്ന മുഖവുമുള്ള ഡ്രൈവര്‍ മോളെ നോക്കിച്ചിരിച്ചു. മോളും ചിരിച്ചു. ഡ്രൈവര്‍ കുശലം ചോദിച്ചു. 'മോളെങ്ങോട്ടാ?' 'മോള് അപ്പൂപ്പന്റേം അമ്മൂേമ്മടേം അടുത്ത് പോവാ'.ഡ്രൈവര്‍ അമ്മയോട് 'പരമേശ്വരന്‍ പിള്ളേച്ചന്റെ മോളല്ലേ?'
അമ്മ: 'അതെ'.

To advertise here, Contact Us

ഡ്രൈവര്‍ പാലാ ബസ്സ്റ്റാന്‍ഡില്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. മാണിമാപ്പിളയപ്പൂപ്പന്‍ ഉറക്കെ വിളിച്ചു പറഞ്ഞു 'മങ്കൊമ്പു, മങ്കൊമ്പു, മങ്കൊമ്പ്, പനയ്ക്കപ്പാലം, പ്ലാശനാല്‍ കളത്തുക്കടവു, മൂന്നിലവു, മങ്കൊമ്പു' (ബസ്സ്റ്റാന്‍ഡില്‍ വിളിച്ചു ചൊല്ലി ആളെ ബസ്സുകളിലേയ്ക്ക് ആകര്‍ഷിക്കുന്ന പണിയാണദ്ദേഹത്തിന്. പാലായിലെ വീടിന്റെ അയല്‍വാസിയും). ബസ് ഒന്നനങ്ങി സ്പീഡു പിടിച്ച് അല്പം കഴിഞ്ഞപ്പോഴേക്കും കൊച്ചു സന്ധ്യയുടെ അടുത്തിരുന്ന ചട്ടയും മുണ്ടും ധരിച്ച് കാതില്‍ വലിയ തോടയിട്ടാട്ടി, തോളില്‍ കാവി നിറമുള്ള കവിണി ശരിയാക്കിക്കൊണ്ടിരുന്ന സ്ത്രീ വിളിച്ചു പറഞ്ഞു, ആളിറങ്ങണം. കണ്ടക്ടര്‍ അതു കേട്ടു ബെല്ലടിച്ചു. 'ക്ണീം ക്ണീം. . . ' ഒരു ചരടിന്റെ അറ്റത്താണാ ബെല്ല്. ബസ്സിലെവിടെ നിന്നും ആ ചരടില്‍ പിടിച്ചു കണ്ടക്ടര്‍ക്കു ബെല്ലടിക്കാം. ഒപ്പം ഉറക്കെ വിളിച്ചു പറഞ്ഞു, 'മൂന്നാനി ഇറങ്ങാനുള്ളവരൊക്കെ ഇറങ്ങിക്കോണം'. തന്റെ കാലന്‍ കുടയും കുത്തി ചേടത്തി തന്റെ തോടയാട്ടി, മുറുക്കാന്‍ നിറഞ്ഞ വായ മുറുക്കിപ്പൂട്ടി തലയാട്ടി മോളോടു യാത്ര പറഞ്ഞ് ഇറങ്ങാനുള്ള തത്രപ്പാടിലേയ്ക്കു പ്രവേശിച്ചു. കൊച്ചു സന്ധ്യയ്ക്കു ചേടത്തിയുടെ തോടയാട്ടം നോക്കിയിരിയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ അല്പം നിരാശ പക്ഷേ പുതിയ കൗതുകങ്ങളിലേയ്ക്കു പെട്ടെന്നു ശ്രദ്ധ തിരിഞ്ഞു. ഡ്രൈവര്‍ ഇരിയ്ക്കുന്ന സീറ്റിന് അടുത്തായി നടുവില്‍ ഒരു ഉയര്‍ന്ന പെട്ടിപോലുള്ള ഭാഗമുണ്ട്. പിന്നെ ബസിന്റെ ഗിയര്‍. അതില്‍ പിടിച്ച് ഡ്രൈവര്‍ ആയാസപ്പെടുമ്പോഴാണ് സ്പീഡു കൂടുന്നതും കുറയുന്നതും. കാണാന്‍ നല്ല കൗതുകം. ബോട്ടിലെ യാത്ര പോലെ അല്ല, ബസ്സു യാത്ര വളരെ രസകരമായി കൊച്ചു സന്ധ്യയ്ക്കു തോന്നി.

ഇറങ്ങാനുള്ള തത്രപ്പാടില്‍ താഴെ വീണു ചിതറിയ പൊതിച്ചോറ്, ശ്വാസം മുട്ടുന്നേ എന്ന ഒരു കുട്ടിയുടെ കരച്ചില്‍ അങ്ങനെ അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന കൗതുകങ്ങള്‍ക്കു നടുവില്‍ അതാ ബസ്സ് തെള്ളിയമറ്റത്തെത്തി. അമ്മ ഇറങ്ങാനായി എഴുന്നേറ്റു. കൊച്ചു സന്ധ്യ ഡ്രൈവര്‍ക്കു ടാറ്റാ പറഞ്ഞു. ബസ്സിന്റെ ചവിട്ടുപടി ഇറങ്ങുന്നതിനു മുന്‍പു തന്നെ അപ്പൂപ്പന്‍ മോളെ എടുത്തു കഴിഞ്ഞു. അപ്പൂപ്പന്റെ തോളിലിരുന്നു വീട്ടിലേയ്ക്കു പോകാന്‍ തുടങ്ങുമ്പോഴേയ്ക്കും 'കാര്‍ത്തികച്ചേച്ചി എപ്പഴെത്തി' 'പിള്ളേച്ചന്റെ കൊച്ചുമോളെത്തിയില്ലേ' തുടങ്ങിയ ഒട്ടേറെ കുശലം പറച്ചിലുകള്‍. ഒരു ഒറ്റമുണ്ട് മാത്രമാണു അപ്പൂപ്പന്റെ വേഷം. വീട്ടിലേക്കു പോകാനായുള്ള കുറുക്കുവഴി ഒരു തോടു കടന്നാണ്. തോട്ടിലെത്തുമ്പോള്‍ മോളുടെ ചിറ്റ തോട്ടില്‍ കുളിയ്ക്കാനായി കിടത്തിയിരിയ്ക്കുന്ന ആന ശ്രീകുമാരിയുടെ പുറത്തിരിയ്ക്കയാണ്. മോളു വന്നേ എന്നു പറഞ്ഞ് ചിറ്റ ആനപ്പുറത്തുന്നു ചാടിയിറങ്ങി. 'മോള്‍ക്കും ആനപ്പുറത്തു കയറണം', കൊച്ചു സന്ധ്യ ചിണുങ്ങി അയ്യോ മോളിപ്പം മടുത്തില്ലേ, ഇപ്പോ വീട്ടിലമ്മൂമ്മ നോക്കിയിരിയ്ക്കയല്ലേ, നമുക്കു നാളെ ആനപ്പുറത്തു കയറാം. ചിറ്റ മോളേയും കൂട്ടി മുന്‍പില്‍ ഓടി. കയ്യാലയുടെ കുത്തുകല്ലു കയറാന്‍ ചിറ്റ മോളെ സഹായിച്ചു. അമ്മേ അവരെത്തി, എന്നുറക്കെപ്പറഞ്ഞു കൊണ്ടു ചിറ്റ മുന്‍പില്‍. വീട്ടില്‍ നിന്നിറങ്ങി വരുന്ന അമ്മൂമ്മയെ മോളു കെട്ടിപ്പിടിയ്ക്കുമ്പോഴേയ്ക്കും അമ്മൂമ്മ കുഞ്ഞിനെ വാരി എടുത്തു. വാലാട്ടിക്കൊണ്ട് ടിപ്പു എന്ന പട്ടിയും. വാലുപൊക്കി മ്യാവൂ എന്നു കരഞ്ഞുകൊണ്ട് 'കള്ളിച്ചക്കി' എന്ന പൂച്ചയും. വീടാകെ ആഘോഷമാക്കിക്കൊണ്ട് പറമ്പില്‍ പണിതുകൊണ്ടിരുന്ന പണിക്കാരും ഓടി വന്നു, കുശലം ചോദിയ്ക്കാന്‍. അപ്പോഴേയ്ക്കും അമ്മൂമ്മ ഒരു തോര്‍ത്ത് അമ്മയ്ക്കു കൊടുത്തുകൊണ്ട് തോട്ടിപ്പോയി ഒന്നു മുങ്ങിക്കേറിവാ എന്നു പറഞ്ഞു. രാവിലെ കുളിച്ചതാണല്ലോ എന്നായി മോള്‍. ബസ്സില്‍ കയറി യാത്രചെയ്താല്‍ മുങ്ങിക്കുളിക്കണമെന്ന് അമ്മൂമ്മ. ഏതായാലും അമ്മൂമ്മയുടെ 'തിയറി' കോവിഡ് കാലത്ത് എല്ലാവരും അംഗീകരിച്ചതോര്‍ക്കുന്നു.

ബി. സന്ധ്യ

മുറ്റത്തുകൂടി ഒരു വലിയ കറുത്ത അട്ട ഇഴഞ്ഞുവരുന്നതു കണ്ടു മോളു ചോദിച്ചു. അയ്യോ അതിനെന്തുമാത്രം കാലാ! അമ്മൂമ്മ പറഞ്ഞു, മോളേ അതിനെ തൊടല്ലേ, അത് ഊച്ചും. 'എന്നു വച്ചാല്‍?' 'അതു മോളേ നാറും, കയ്യിലൊക്കെ കറയാകും' ചിറ്റ........

© Mathrubhumi

Get it on Google Play