റു വയസ്സുള്ള കൊച്ചു സന്ധ്യ വേനലവധി ആഘോഷിക്കാനായി അച്ഛനമ്മമാര്‍ക്കൊപ്പം ബോട്ടില്‍ കയറി ആലപ്പുഴയില്‍ നിന്നും കോട്ടയത്തും അവിടെനിന്ന് ബസ്സില്‍ പാലായ്ക്കും എത്തി. പാലായില്‍ അമ്മായിയുടെ (അച്ഛന്റെ അനുജത്തി) വീട്ടില്‍ എന്റെ പ്രിയപ്പെട്ട ജേഷ്ഠന്മാര്‍ (കസിന്‍സ്) എല്ലാവരും അത്യാഹ്ളാദത്തോടെ ഞങ്ങളെ സ്വീകരിച്ചു. പാലാവീട്-ഓടിട്ട, കര്‍ട്ടന്‍ പ്ലാന്റ് തൂങ്ങുന്ന വരാന്തയും അരപ്രൈസും തട്ടിന്‍പുറവുമുള്ള വീട്. പൂച്ചവാലന്‍ ചെടിയും ഗന്ധരാജനും മുല്ലയും ചെമ്പകവും ചെമ്പരത്തിയും അതിരുനില്‍ക്കുന്ന ചരല്‍ വിരിച്ച മുറ്റം. മുതിര്‍ന്നവര്‍ കുശലപ്രശ്‌നങ്ങള്‍ക്ക് ശേഷം അവരുടെ സംസാരം തുടര്‍ന്നു. കുട്ടികള്‍ തങ്ങളുടെ സ്വന്തം ലോകത്തേക്ക് പ്രവേശിച്ചു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ കോളേജ് കുമാരന്‍ ആകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന സുരേഷ് ചേട്ടന്‍ ഒരു കരിമ്പിന്‍പൂവ് (അടുത്ത കരിമ്പിന്‍ തോട്ടത്തില്‍ നിന്നും കണ്ടിച്ചു കൊണ്ടുവന്നത്) പ്രത്യേകം 'മോള്‍ക്കു' സമ്മാനിച്ചു. എന്തൊരത്ഭുതം! ഇത്രയും വലിയ പൂവോ! പക്ഷേ മണമില്ല. എന്തൊരു തിളക്കം അതെന്റെ ദേഹത്ത് പതിയെ തൊടുവിച്ച് അടുത്ത വീട്ടിലെ മണിക്കുട്ടി ഇക്കിളികൂട്ടി. എല്ലാവരും കൊച്ചു സന്ധ്യയുടെ അനുവാദം വാങ്ങി കരിമ്പിന്‍ പൂവു മാറിമാറി കയ്യില്‍ പിടിച്ചു നോക്കി. പിന്നെ ഒരു മൊന്തയിലെ വെള്ളത്തില്‍ പൂവ് വച്ച് (ഒരു താല്‍ക്കാലിക ഫ്‌ളവര്‍ വേസ്) ഡ്രസ്സിംഗ് ടേബിളിന്റെ പുറത്ത് എല്ലാവര്‍ക്കും കാണാനായി വച്ചു. പുതുതായി വാങ്ങിയ പാമ്പും കോവണിയും ഒന്ന് കളിച്ചു നോക്കാനായിരുന്നു സുനിച്ചേട്ടന് ഉത്സാഹം. (ഈ രണ്ടു ചേട്ടന്മാരും ഇന്നില്ല) അതുകൊണ്ടുതന്നെ ഇതെഴുതുന്നത് വിങ്ങുന്ന വേദനയോടെയാണ്. തായം കളിക്കാനായി പുതുതായി തയ്യാറാക്കിവച്ചിരിക്കുന്ന ഇന്തങ്ങാത്തോട് സുനിച്ചേട്ടന്‍ കാണിച്ചു തന്നു.

To advertise here, Contact Us

അപ്പോഴേക്കും ഗീതച്ചേച്ചി (പത്താം ക്ലാസ് തോറ്റ് ട്യൂട്ടോറിയല്‍ കോളേജില്‍ പഠിയ്ക്കാനായി വന്നിരിക്കുന്ന അമ്മാവന്റെ ചേച്ചിയുടെ മകള്‍) വന്നു പറഞ്ഞു. 'സുനിയും സന്ധ്യയും മുറിയിലേയ്ക്ക് വാ, ബാക്കിയെല്ലാവരും കളിച്ചോ' മുതിര്‍ന്നവര്‍ പറഞ്ഞാല്‍ അപ്പീലില്ലല്ലോ. ഞങ്ങള്‍ നടുമുറിയിലേയ്‌ക്കോടി. ഗീതച്ചേച്ചി എനിക്കായി അമ്മായിയുടെ സാരി വെട്ടി തയ്പ്പിച്ചു വച്ചിരിക്കുന്ന ഒരു പാവാടയും ബ്ലൗസും സുനിച്ചേട്ടനെ ഇടുവിച്ചു. പിന്നെ പൊട്ടും കണ്‍മഷിയും പൗഡറും എടുത്ത് സുനിച്ചേട്ടനെ 'സുന്ദരിയാക്കി'. പിന്നെ എന്റെ ഒരു ചുവന്ന റിബണെടുത്ത് 'റ' ആകൃതിയില്‍ തലയില്‍ കെട്ടി. കവിളില്‍ കണ്‍മഷി കൊണ്ട് ഒരു 'ബ്യൂട്ടി സ്‌പോട്ടും' ഇട്ടു. ഗീതച്ചേച്ചി പറഞ്ഞു 'കണ്ടോ സുനിമോന്‍ ഇപ്പം സുനിമോളായി' കണ്ണാടിയില്‍ നോക്കി സുനിച്ചേട്ടന്‍ സ്വയം ആസ്വദിച്ചു ചിരിച്ചു. പല പോസില്‍ കണ്ണാടിയില്‍ നോക്കിക്കൊണ്ട്. സുനിച്ചേട്ടനിരിക്കുമ്പോഴേക്കും കൊച്ചു സന്ധ്യയെ ഗീതച്ചേച്ചി സുനിച്ചേട്ടന്റെ ഒരു ഷര്‍ട്ടും നിക്കറും ഇടുവിച്ചു. മുഖം വൃത്തിയായി കഴുകി കണ്‍മഷിയും ചാന്തുപൊട്ടും മായ്ച്ചു. എന്നിട്ട് ക്രോപ്പ് ചെയ്ത് കുറച്ച് മുടി നെറ്റിയിലേയ്ക്കിട്ടിരുന്നത് സൈഡിലേക്കു വകഞ്ഞുവെച്ച് സ്ലൈഡ് കുത്തി നെറ്റി കാണത്തക്ക വിധമാക്കി. എന്നിട്ട് ഗീതച്ചേച്ചി പറഞ്ഞു 'ദേ ഇപ്പം മോളു മോനായി ഹ ഹ ഹ'. ഞാന്‍ കണ്ണാടിയില്‍ നോക്കി ആഹാ ഞാനിപ്പോള്‍ മോന്‍ തന്നെ. സുനിച്ചേട്ടനും പറഞ്ഞു, ദേ മോളിപ്പം ഞാനായി. ഞാന്‍ കണ്ടോ ഇപ്പം സുനിമോളാ! പിന്നെ ഒരു വലിയ ഡ്രാമ കാണിക്കാനായി ഗീതച്ചേച്ചി വരാന്തയിലേയ്ക്കിറങ്ങി. 'പിള്ളേരെ, എല്ലാ വരും നോക്കിക്കോ, ഒരത്ഭുതം കാണാം' എന്നിട്ട് ഞങ്ങളെ പുറത്തു നിറുത്തി. എല്ലാവരും ആര്‍ത്തുവിളിച്ചു. സന്ധ്യ അസ്സലു മോനാണിപ്പം. തിരിച്ചറിയുന്നില്ല, ഭയങ്കര ഫാന്‍സി ഡ്രസ്സ് എന്നൊക്കെ കമന്റ്. സുനിമോളേ എന്ന് വിളിച്ച് എല്ലാ വരും സുനിച്ചേട്ടനെ എടുത്തു പൊക്കി. മുതിര്‍ന്നവരും 'ഡ്രാമ' കാണാനെത്തി. അവിടെ കൂട്ടച്ചിരിയായി. പിന്നെ ആ വേഷത്തില്‍ തന്നെ ഉച്ചയൂണ്. പിന്നെ പാമ്പും കോണീം കളി. വൈകുന്നേരം വരെ ഞങ്ങള്‍ രണ്ടാളും 'ഫാന്‍സി ഡ്രസ്സില്‍' തുടര്‍ന്നു.

QOSHE - അന്ന് വൃന്ദാവനത്തില്‍ നിന്നു മടങ്ങുമ്പോള്‍ എനിക്ക് ആറു വയസ്സാണ് പ്രായമെന്ന് തോന്നി - സന്ധ്യാരാഗം
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

അന്ന് വൃന്ദാവനത്തില്‍ നിന്നു മടങ്ങുമ്പോള്‍ എനിക്ക് ആറു വയസ്സാണ് പ്രായമെന്ന് തോന്നി

8 18
06.01.2024

റു വയസ്സുള്ള കൊച്ചു സന്ധ്യ വേനലവധി ആഘോഷിക്കാനായി അച്ഛനമ്മമാര്‍ക്കൊപ്പം ബോട്ടില്‍ കയറി ആലപ്പുഴയില്‍ നിന്നും കോട്ടയത്തും അവിടെനിന്ന് ബസ്സില്‍ പാലായ്ക്കും എത്തി. പാലായില്‍ അമ്മായിയുടെ (അച്ഛന്റെ അനുജത്തി) വീട്ടില്‍ എന്റെ പ്രിയപ്പെട്ട ജേഷ്ഠന്മാര്‍ (കസിന്‍സ്) എല്ലാവരും അത്യാഹ്ളാദത്തോടെ ഞങ്ങളെ സ്വീകരിച്ചു. പാലാവീട്-ഓടിട്ട, കര്‍ട്ടന്‍ പ്ലാന്റ് തൂങ്ങുന്ന വരാന്തയും അരപ്രൈസും തട്ടിന്‍പുറവുമുള്ള വീട്. പൂച്ചവാലന്‍ ചെടിയും ഗന്ധരാജനും മുല്ലയും ചെമ്പകവും ചെമ്പരത്തിയും അതിരുനില്‍ക്കുന്ന ചരല്‍ വിരിച്ച മുറ്റം. മുതിര്‍ന്നവര്‍ കുശലപ്രശ്‌നങ്ങള്‍ക്ക് ശേഷം അവരുടെ സംസാരം തുടര്‍ന്നു. കുട്ടികള്‍ തങ്ങളുടെ സ്വന്തം ലോകത്തേക്ക് പ്രവേശിച്ചു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ കോളേജ് കുമാരന്‍ ആകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന സുരേഷ് ചേട്ടന്‍ ഒരു കരിമ്പിന്‍പൂവ് (അടുത്ത കരിമ്പിന്‍ തോട്ടത്തില്‍ നിന്നും കണ്ടിച്ചു കൊണ്ടുവന്നത്)........

© Mathrubhumi


Get it on Google Play