കൊച്ചു സന്ധ്യക്ക് അന്ന് ആറുവയസ്സു പ്രായം. അവള്‍ വലിയ കുളത്തിന്റെ കരയില്‍ നിന്നുകൊണ്ട് കുളത്തിന്റെ നടുവിലേയ്ക്ക് ഒരു കല്ലു വലിച്ചെറിഞ്ഞു. ആഹാ ഓളം കുളമാകെ പരക്കുന്നു. എന്തൊരതിശയം! വട്ടത്തിലുള്ള ഈ വലിയ കുളത്തില്‍ മുഴുവനും എങ്ങനെ ഒരു കുഞ്ഞുകല്ലിന് ചലനമുണ്ടാക്കാന്‍ കഴിയുന്നു. ഉരുണ്ട ഭൂമിയില്‍ ഇവിടെ നിന്നുകൊണ്ട് ഞാനൊരു കല്ലെറിഞ്ഞാല്‍ അതു ലോകമാകെ ചലനമുണ്ടാക്കുമോ? എന്റെ മനസ്സിലുള്ള കാര്യം അങ്ങ് ഉത്തരധ്രുവത്തിലെ ധ്രുവക്കരടി (മിനുമിനുത്ത പുറംചട്ടയുള്ള റഷ്യന്‍ കഥാപുസ്തകങ്ങളില്‍ നിന്ന് പരിചയപ്പെട്ടു കൂട്ടുകാരാക്കിയ ധ്രുവക്കരടികള്‍) അറിയുമോ?

കുളക്കടവിലെ കല്‍പ്പടവില്‍ ഇരുന്നു ഞാന്‍ ചിന്തിച്ചു. അങ്ങനെ ചിന്തിച്ചു ചിന്തിച്ച് കാല്‍ കുളത്തിലേയ്ക്കിട്ടു. നൂറുകണക്കിന് പരല്‍മീനുകള്‍ വന്നു കാലില്‍ കൊത്തി. നീര്‍ക്കോലി വരുന്നുണ്ടോ എന്നേ നോക്കേണ്ടതുള്ളൂ. പരല്‍മീനുകള്‍ ഉപദ്രവകാരികളല്ല. അവ കൊത്തുമ്പോള്‍ വേദനിയ്ക്കില്ല. എന്നാല്‍ കാലില്‍ മുറിവുണ്ടങ്കില്‍ വേദനിക്കും. വീട്ടിലെ ഇഡ്ഡലിപ്പാത്രവും കഞ്ഞിക്കലവും കുളത്തില്‍ കൊണ്ടുപോകാന്‍ എനിക്ക് വലിയ ഉത്സാഹമാണ്. അത് വെള്ളത്തില്‍ താഴ്ത്തിവച്ചാല്‍ നിറയെ മീന്‍ വരും. അതില്‍ ചിലതിനെ പിടിച്ച് പായലും വെള്ളവുമൊക്കെ നിറച്ച ഹോര്‍ലിക്‌സ് കുപ്പിയിലിട്ട് വീട്ടില്‍ കൊണ്ടുവന്നുവെയ്ക്കും. മുറ്റത്തെ മണ്ണുകുഴിച്ച് മണ്ണിരയെ പിടിച്ച് ഈര്‍ക്കിലിയില്‍ പിന്‍കുത്തിയ ചൂണ്ടയില്‍ തൂക്കി മീന്‍ പിടിയ്ക്കുന്നത് ഷാജിയും ലതയുമൊക്കെയാണ്. എന്നാല്‍ അതെനിക്കിഷ്ടമല്ല. പാവം മണ്ണിരയും മീനും ചാവും. പിന്നെന്തിനു പിടിക്കണം. കൂട്ടുണ്ടെങ്കില്‍ തോര്‍ത്തില്‍ മീന്‍ പിടിച്ചും കുപ്പിയിലിടാം.

മനസ്സില്‍ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും കുളത്തില്‍ കല്ലെറിഞ്ഞ് ചലനം സൃഷ്ടിച്ചുകൊണ്ടിരുന്നു. അടുത്ത വീട്ടിലെ ജീജച്ചേച്ചി വിളിച്ചു പറഞ്ഞു, 'മോളേ, കുളത്തീന്നു കയറിപ്പോ' ചിന്തയില്‍ നിന്നുണര്‍ന്ന് ഞാന്‍ അക്കു കളിച്ചുകൊണ്ടിരുന്ന സുനിതയുടെയും കലയുടെയും അടുത്തേക്കോടി. മുറ്റത്തെ പഞ്ചാരമണലില്‍ ആദ്യം കളം വരയ്ക്കും. അക്ക് (മണ്‍ചീള്‍) കളത്തിന് പുറത്തുനിന്നു വലിച്ചെറിയണം.

ആദ്യം വരയില്‍ ചവിട്ടാതെ നടന്നുപോയി അക്കെടുക്കാം. പിന്നെ ഒറ്റക്കാലില്‍, പിന്നെ അക്ക് ഒരു കണ്ണിനു മുകളില്‍ വച്ച്, ഇടയ്ക്ക് അറ്റത്തെ കളത്തില്‍ വിശ്രമിക്കാം. പൊതുവേ പെണ്‍കുട്ടികളുടെ കളിയാണ് അക്കുകളി. എങ്കിലും ആണ്‍കുട്ടികളും കൂടും. കുട്ടിയും കോലും എല്ലാവരും കളിയ്ക്കും. വട്ട് (ഗോലി) പൊതുവേ ആണ്‍കുട്ടികളാണു കളിയ്ക്കുക. കള്ളനും പോലീസും സാറ്റുമാണ് ഏറെ വീറും വാശിയുമുള്ള കളികള്‍. അവധി ദിവസങ്ങളിലാണ് അത്തരം വിപുലമായ കളികള്‍.

സുനിത പരിഭവം പറഞ്ഞു, നീ കുറേ നേരമായല്ലോ വെറുതെ കുളത്തിന്‍കരയില്‍, ഞങ്ങളുടെ കൂടെ കളിക്കാൻ കൂടാതെ. 'അതു പിന്നെ കല്ലിടുമ്പോ നല്ല രസം'. കല പറഞ്ഞു; 'അതാണു തരംഗം. അതൊക്കെ വലുതാകുമ്പോ സ്‌കൂളില്‍ പഠിപ്പിക്കും'. ഞാന്‍, 'കലയ്ക്കറിയാവെങ്കീ ഇപ്പം പറ'. 'പോ, അതൊന്നും പറയാനറിയാമ്മേല'. 'ഇന്നു ഗീത വന്നില്ലേ?' എന്റെ ചോദ്യം. 'അവള്‍ക്കിന്നു ഡാന്‍സുണ്ട്. എന്റെ ഉള്ളില്‍ നിഗൂഢമായൊരാഗ്രഹം. എനിക്കും ഡാന്‍സ് പഠിച്ചു ചിലങ്കകെട്ടി മുഖത്തു ചായമൊക്കെ തേച്ച് സ്റ്റേജില്‍ കയറണമായിരുന്നു. ഓല കൊണ്ടുണ്ടാക്കിയ പച്ചിലപ്പാമ്പുമായി മായക്ക വന്നു. മായക്കാ, എന്നെ ഒന്നു പച്ചിലപ്പാമ്പുണ്ടാക്കാന്‍ പഠിപ്പിക്കോ. മായക്ക മുതിര്‍ന്ന കുട്ടിയാണ്. ഗൗരവത്തോടെ എന്നെ പിടിച്ചിരുത്തി ഓലപ്പാമ്പു മാത്രമല്ല, പന്തും ഉണ്ടാക്കാന്‍ പഠിപ്പിച്ചു. അടുത്ത വീട്ടിലെ അമ്മൂമ്മ മുറ്റത്തിരുന്ന് ഓല മെടയുകയാണ്. അവര്‍ പറഞ്ഞു 'ഇതൊക്കെ ഉണ്ടാക്കിയിട്ടെന്താ, ദേ ഓല മെടയാന്‍ പഠിയ്ക്ക് എന്തേലും ഗുണമൊണ്ട്'. ഞാന്‍ പോയി അവരുടെ അടുത്തിരുന്ന് കൗതുകപൂര്‍വം നോക്കി. അവര്‍ ഓല മെടയുന്ന 'ടെക്‌നിക്' എനിക്കു പഠിപ്പിച്ചുതന്നു. എനിക്ക് പത്താംക്ലാസ് പാസ്സായ ഗമ തോന്നി. മായക്ക പറഞ്ഞു. 'ഓ ഞാമ്പടിപ്പിച്ചതിനു വിലയില്ല, ആ കുശുമ്പിയമ്മൂമ്മയോടാണിഷ്ടം അല്ലേ.'

ഞാന്‍ മായക്കയെ കെട്ടിപ്പിടിച്ചു.'അല്ലക്കാ അതു ഞാമ്പടിച്ചു എന്നല്ലേയുള്ളൂ എനിക്ക് പന്താണിഷ്ടം'. ഞങ്ങള്‍ ആ ഓലപ്പന്തെറിഞ്ഞു കളി തുടങ്ങി. സുനിതയും ലതയും അക്കുകളി അവസാനിപ്പിച്ച് ഒരു മഞ്ഞത്തുമ്പിയുടെ പിറകേ അതിനെ പിടികൂടാനായി പമ്മിപ്പമ്മി പോയി. അതു നാലുമണിപ്പൂച്ചെടിയില്‍ നിന്ന് റോസാച്ചെടിയിലേക്കും ചെത്തിയിലേക്കും നീങ്ങി. ഒടുവിലവര്‍ അതിനെ പിടികൂടി. മുറ്റത്തു നിന്നു വളരെ ചെറിയ കല്ലുകള്‍ പെറുക്കിയെടുത്തുവച്ച് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചു. മായക്ക പറഞ്ഞു, കഷ്ടം ഇതു പാപമാണ്, പാവം തുമ്പി. പന്തുകളി നിറുത്തി മായക്ക എന്നെ ഒരു പാട്ടു പഠിപ്പിച്ചു തുടങ്ങി. 'അമ്മയ്ക്കു ഞാനൊരു കിലുക്കാംപെട്ടി'. പിന്നെ ആ പാട്ടിനൊത്തു ചുവടുവെച്ച് മുഖത്തുഭാവമൊക്കെ വരുത്തി ഡാന്‍സ് ചെയ്യാന്‍ പഠിപ്പിച്ചു.

എന്നിട്ടു പറഞ്ഞു 'വല്യാവധിയ്ക്കു നമ്മുടെ ക്ലബ്ബിന്റെ (ആ പറമ്പിലെ എല്ലാ വീട്ടിലേയും കുട്ടികള്‍ ചേര്‍ന്നതാണ് ക്ലബ്!) വാര്‍ഷിക പരിപാടി ഉണ്ട്. അന്ന് മോളിതുകളിയ്ക്കണം. ആ നല്ല മഞ്ഞപ്പാവാടയൊക്കെയിട്ട്' എനിയ്ക്ക് അത്ഭുതവും ഉത്സാഹവും സന്തോഷവും തോന്നി. 'അപ്പോ ഡാന്‍സു പഠിക്കുന്ന ഗീതയൊക്കെയോ'? മായക്ക പറഞ്ഞു. അവര്‍ വലിയ വേഷമൊക്കെ കെട്ടി ഭരതനാട്യമല്ലേ കളിക്കുന്നത്? ഇതു നമ്മുടെ കൊച്ചുഡാന്‍സ്. പിന്നെ നമ്മളെല്ലാം. ചേര്‍ന്നൊരു ഗ്രൂപ്പ് ഡാന്‍സുമുണ്ട്.

അന്നു വൈകിട്ട് അച്ഛന്‍ വരാനായി ഞാന്‍ അക്ഷമയായി കാത്തുനിന്നു. മായക്ക പഠിപ്പിച്ച ഡാന്‍സ് കളിച്ചു കാണിക്കാനായി. അച്ഛന്‍ ഗേറ്റിലെത്തി അതിന്റെ ഓടാമ്പല്‍ തുറക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും തന്നെ ഞാനോടിപ്പോയി അച്ഛന്റെ കയ്യില്‍ തൂങ്ങി ഡാന്‍സു പഠിച്ച വിശേഷം വിളമ്പി. എന്റെ ഉത്സാഹം കണ്ട് അച്ഛന് സന്തോഷമായി. ഡാന്‍സ് കളിച്ചുകാണിച്ചപ്പോള്‍ അമ്മ പറഞ്ഞു. ഗീതയൊക്കെ ഡാന്‍സ് പഠിയ്ക്കുന്ന പിള്ളേരാണ്. അതിനിടയ്ക്ക് ഈ പിള്ളേരുടെ കൂത്തോ? അച്ഛന്‍ പറഞ്ഞു, അതിനെന്താ അവളെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്. 'മോളേ മോള്‍ നന്നായിട്ട് കളിയ്ക്കുന്നു കേട്ടോ'. എനിയ്ക്കാണെങ്കില്‍ കലാതിലകപ്പട്ടം കിട്ടിയ സന്തോഷം. 'കിലുക്കാംപെട്ടി' തുടങ്ങി, 'അച്ഛാ ഈ തരംഗം എന്താ? ഞാനൊരു കല്ലെറിഞ്ഞാല്‍ അതിന്റെ തരംഗം ധ്രുവക്കരടീടവിടെത്ത്വോ? അച്ഛന്‍ ക്ഷമയോടെ പറഞ്ഞു, മോളേ വെള്ളത്തിലല്ലേ തരംഗമുണ്ടാകുന്നതു കാണാനാകുക. വായുവിലെ തരംഗം നമ്മള്‍ കാണുന്നില്ല. നമ്മളു നല്ലതു ചെയ്താല്‍ അതു നമുക്കു ചുറ്റും ഒരുപാടു ദൂരം പരക്കും. മോളു നല്ലതു ചെയ്യണം'. 'ചെയ്തച്ചാ ഞാനമ്മൂമ്മയ്ക്ക് ഓല മെടഞ്ഞുകൊടുത്തു'. അച്ഛനുമമ്മയും പൊട്ടിച്ചിരിച്ചു.

അത്താഴം കഴിഞ്ഞാല്‍ പല്ലു തേയ്ക്കണം, ചൂടുവെള്ളത്തില്‍ കാലുകഴുകണം. മുറ്റത്തെ മണ്ണില്‍ കളിക്കുന്നതുകൊണ്ട് കാലിലൊക്കെ വളം കടിക്കും. ചൂടുവെള്ളത്തില്‍ കാലൊക്കെ കഴുകിയാലും ഇടയ്ക്കു വളം കടിക്കും. അപ്പോഴച്ഛന്‍ 'ജങ്ഷന്‍ വയലറ്റ്' പുരട്ടും. കാലൊക്കെ വയലറ്റുനിറമാകും. സ്‌കൂളില്‍ പോകുമ്പോള്‍ കുട്ടികള്‍ കാണും. എത്ര ഉരച്ചു കഴുകിയാലും ആ നിറം പോവില്ല. അന്ന് ഞങ്ങളുടെ വീട്ടില്‍ 'പാട്ടക്കക്കൂസാ'ണ്. ഒരാള്‍ അതിരാവിലെ വന്ന് പാട്ടയില്‍ നിറഞ്ഞ മലം ചുമന്നുകൊണ്ടുപോകും. ഈശ്വരാ ആ വണ്ടിയുടെ നാറ്റം. 'ഇത് വളരെ മോശമാണ് മനുഷ്യന്‍ മനുഷ്യന്റെ മലം ചുമക്കുന്ന രീതി കാടത്തമാണ് ഇതു മാറണം'അച്ഛന്‍ പറഞ്ഞു. (1947 ലാണ് തകഴി യുടെ തോട്ടിയുടെ മകന്‍ പ്രസിദ്ധീകരിക്കുന്നത് അതിനും 20 വര്‍ഷത്തിനുശേഷമാണിത്). അങ്ങനെ ആ വര്‍ഷം ആ കോമ്പൗണ്ടിലെ വീട്ടുകാരുടെ പാട്ടക്കക്കൂസ് മാറ്റി സെപ്റ്റിക് ടാങ്ക് കക്കൂസ് കെട്ടി. അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാടു സന്തോഷമുണ്ടാക്കിയ കാര്യമായിരുന്നു. കുട്ടികളെല്ലാം പണികഴിഞ്ഞ് കക്കൂസ് തുറന്നു കിട്ടുന്ന ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റ് 1993 ല്‍ Manual Scavengers and Construction of Dry Latrines (Prohibition) Act പാസ്സാക്കി യപ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം തോന്നിയത് കുട്ടിക്കാലത്തെ എന്റെ അനുഭവത്തില്‍ നിന്നു കൂടിയാകാം. എന്നാലിന്നും പല സ്ഥലങ്ങളിലും തോട്ടിപ്പണിയെന്ന് പണ്ട് അറിയപ്പെട്ടിരുന്ന, തലയിൽ മലവിസർജനം കൊണ്ടുപോകുന്ന തൊഴിലിൽ തുടരുന്നു എന്നതാണ് നഗ്നസത്യം. വസൂരി പടര്‍ന്നുപിടിച്ചപ്പോള്‍ അവരെ വിളിച്ച് മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിരുന്ന വിവരങ്ങള്‍ തകഴിയുടെ കഥയിൽ വായിച്ചതോര്‍ക്കുന്നു. അവർ ചെന്നാല്‍ ഒരുകപ്പു ചായ വിളമ്പാത്ത ചായക്കടകള്‍ ഇന്നുമുണ്ട് എന്നത് മനസ്സിനെ വിമ്മിഷ്ടപ്പെടുത്തുന്നു. സ്വച്ഛഭാരത് മിഷന്‍ വന്നു. അവസാനത്തെയാളെയും ആ പണിയില്‍ നിന്നു മോചിപ്പിക്കും എന്നു കരുതുന്നു.

കുട്ടിക്കാലം അയവിറക്കുന്നത് ഊര്‍ജം തന്നെയാണ്. പണ്ട് വായിച്ച പുസ്തകങ്ങള്‍ വീണ്ടും വായിക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്. ഞാന്‍ പണ്ട് മനസ്സിലാക്കിയത് എത്രയോ ചെറിയഭാഗം മാത്രമാണ്. ജര്‍മന്‍ സാഹിത്യകാരനും നൊബേല്‍ സമ്മാനജേതാവുമായ ഹെര്‍മന്‍ ഹെസ്സിന്റെ സിദ്ധാര്‍ത്ഥ എന്ന നോവല്‍ ഞാന്‍ ഇക്കഴിഞ്ഞ ദിവസം വീണ്ടും വായിച്ചു. 1922 ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ ഞാന്‍ ആദ്യം വായിച്ചത് പുസ്തകങ്ങള്‍ ആര്‍ത്തിയോടെ തിന്നിരുന്ന കോളേജ് കാലത്താണ്. ശ്രീബുദ്ധന്റെ കാലഘട്ടത്തിലാണ് നോവലിന്റെ ഭൂമിക. കുട്ടിക്കാലത്ത് അച്ചടക്കത്തോടെ ഓര്‍ത്തു പഠിച്ച ബ്രാഹ്‌മണ ബാലനായിരുന്നു നായകനായ സിദ്ധാര്‍ത്ഥ. കാത്തുനില്‍ക്കാനും ധ്യാനിക്കാനും ഉപവസിക്കാനുമാണ് തനി ക്കാകെയറിയാവുന്നതെന്നു വിശ്വസിച്ച് നാടുവിടുന്ന സിദ്ധാര്‍ത്ഥ പരിവ്രാജകരുടെ ഇടയില്‍ കൂട്ടുകാരനായ ഗോവിന്ദനൊപ്പം ചെന്നെങ്കിലും അവിടെ നിന്ന് ഓടിപ്പോകുന്നു. ശ്രീബുദ്ധനെത്തന്നെ കണ്ടുമുട്ടുന്നു. എങ്കിലും ആര്‍ക്കും ആരെയും ഒന്നും പഠിപ്പിക്കാൻ കഴിയില്ല എന്ന് ഉറച്ചു വിശ്വസിച്ചതിനാല്‍ അവിടെനിന്നും നഗരത്തിലെത്തി നഗരജീവിതത്തില്‍ മുഴുകുന്നു. കമലയെന്ന രാജവേശ്യാ സ്ത്രീയാണ് സിദ്ധാര്‍ത്ഥനെ ലൗകിക ജീവിതം പഠിപ്പിക്കുന്നത്. അവള്‍ സിദ്ധാര്‍ത്ഥനെ കാമകലയും കച്ചവടവും പഠിപ്പിക്കുന്നു. കാമസ്വാമിയുമായി ചേര്‍ന്ന് കച്ചവടം ചെയ്യുന്നു. അനുഭവങ്ങളില്‍ നിന്നും പൂര്‍ണതയിലെത്താനാകാതെ ഒരു തോണിക്കാരനായ വാസുദേവനൊപ്പം ചേര്‍ന്നു കടത്തുതോണി തുഴഞ്ഞു ജീവിക്കുന്നു. കമലയില്‍ ജനിച്ച മകന്‍ അച്ഛനൊപ്പം എത്തുന്നെങ്കിലും അവന്‍ നഗരത്തിലേക്കോടിപ്പോകുന്നു. ബാല്യ യൗവ്വനകാല സുഹൃത്തായ ഗോവി ന്ദന് സിദ്ധാര്‍ത്ഥ സമാധാനവും നിറവും സമ്മാനിയ്ക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. സ്വത്വം തേടിയുള്ള ഏതു മനുഷ്യന്റേയും ആത്മാര്‍ത്ഥമായ യാത്രയെ അനുസ്മരിപ്പിയ്ക്കുന്ന നോവല്‍ രണ്ടാം വായനയിലാണ് എനിക്ക് പൂര്‍ണ അനുഭവം തന്നത്.

QOSHE - തകഴി പകർന്നുതന്ന വേദനയും സിദ്ധാർഥയുടെ രണ്ടാംവായനയുടെ ഉൾക്കാഴ്ചയും | സന്ധ്യാരാഗം - സന്ധ്യാരാഗം
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

തകഴി പകർന്നുതന്ന വേദനയും സിദ്ധാർഥയുടെ രണ്ടാംവായനയുടെ ഉൾക്കാഴ്ചയും | സന്ധ്യാരാഗം

8 4
28.11.2023

കൊച്ചു സന്ധ്യക്ക് അന്ന് ആറുവയസ്സു പ്രായം. അവള്‍ വലിയ കുളത്തിന്റെ കരയില്‍ നിന്നുകൊണ്ട് കുളത്തിന്റെ നടുവിലേയ്ക്ക് ഒരു കല്ലു വലിച്ചെറിഞ്ഞു. ആഹാ ഓളം കുളമാകെ പരക്കുന്നു. എന്തൊരതിശയം! വട്ടത്തിലുള്ള ഈ വലിയ കുളത്തില്‍ മുഴുവനും എങ്ങനെ ഒരു കുഞ്ഞുകല്ലിന് ചലനമുണ്ടാക്കാന്‍ കഴിയുന്നു. ഉരുണ്ട ഭൂമിയില്‍ ഇവിടെ നിന്നുകൊണ്ട് ഞാനൊരു കല്ലെറിഞ്ഞാല്‍ അതു ലോകമാകെ ചലനമുണ്ടാക്കുമോ? എന്റെ മനസ്സിലുള്ള കാര്യം അങ്ങ് ഉത്തരധ്രുവത്തിലെ ധ്രുവക്കരടി (മിനുമിനുത്ത പുറംചട്ടയുള്ള റഷ്യന്‍ കഥാപുസ്തകങ്ങളില്‍ നിന്ന് പരിചയപ്പെട്ടു കൂട്ടുകാരാക്കിയ ധ്രുവക്കരടികള്‍) അറിയുമോ?

കുളക്കടവിലെ കല്‍പ്പടവില്‍ ഇരുന്നു ഞാന്‍ ചിന്തിച്ചു. അങ്ങനെ ചിന്തിച്ചു ചിന്തിച്ച് കാല്‍ കുളത്തിലേയ്ക്കിട്ടു. നൂറുകണക്കിന് പരല്‍മീനുകള്‍ വന്നു കാലില്‍ കൊത്തി. നീര്‍ക്കോലി വരുന്നുണ്ടോ എന്നേ നോക്കേണ്ടതുള്ളൂ. പരല്‍മീനുകള്‍ ഉപദ്രവകാരികളല്ല. അവ കൊത്തുമ്പോള്‍ വേദനിയ്ക്കില്ല. എന്നാല്‍ കാലില്‍ മുറിവുണ്ടങ്കില്‍ വേദനിക്കും. വീട്ടിലെ ഇഡ്ഡലിപ്പാത്രവും കഞ്ഞിക്കലവും കുളത്തില്‍ കൊണ്ടുപോകാന്‍ എനിക്ക് വലിയ ഉത്സാഹമാണ്. അത് വെള്ളത്തില്‍ താഴ്ത്തിവച്ചാല്‍ നിറയെ മീന്‍ വരും. അതില്‍ ചിലതിനെ പിടിച്ച് പായലും വെള്ളവുമൊക്കെ നിറച്ച ഹോര്‍ലിക്‌സ് കുപ്പിയിലിട്ട് വീട്ടില്‍ കൊണ്ടുവന്നുവെയ്ക്കും. മുറ്റത്തെ മണ്ണുകുഴിച്ച് മണ്ണിരയെ പിടിച്ച് ഈര്‍ക്കിലിയില്‍ പിന്‍കുത്തിയ ചൂണ്ടയില്‍ തൂക്കി മീന്‍ പിടിയ്ക്കുന്നത് ഷാജിയും ലതയുമൊക്കെയാണ്. എന്നാല്‍ അതെനിക്കിഷ്ടമല്ല. പാവം മണ്ണിരയും മീനും ചാവും. പിന്നെന്തിനു പിടിക്കണം. കൂട്ടുണ്ടെങ്കില്‍ തോര്‍ത്തില്‍ മീന്‍ പിടിച്ചും കുപ്പിയിലിടാം.

മനസ്സില്‍ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും കുളത്തില്‍ കല്ലെറിഞ്ഞ് ചലനം സൃഷ്ടിച്ചുകൊണ്ടിരുന്നു. അടുത്ത വീട്ടിലെ ജീജച്ചേച്ചി വിളിച്ചു പറഞ്ഞു, 'മോളേ, കുളത്തീന്നു കയറിപ്പോ' ചിന്തയില്‍ നിന്നുണര്‍ന്ന് ഞാന്‍ അക്കു കളിച്ചുകൊണ്ടിരുന്ന സുനിതയുടെയും കലയുടെയും അടുത്തേക്കോടി. മുറ്റത്തെ പഞ്ചാരമണലില്‍ ആദ്യം കളം വരയ്ക്കും. അക്ക് (മണ്‍ചീള്‍) കളത്തിന് പുറത്തുനിന്നു വലിച്ചെറിയണം.

ആദ്യം വരയില്‍ ചവിട്ടാതെ നടന്നുപോയി അക്കെടുക്കാം. പിന്നെ ഒറ്റക്കാലില്‍, പിന്നെ അക്ക് ഒരു കണ്ണിനു മുകളില്‍ വച്ച്, ഇടയ്ക്ക് അറ്റത്തെ കളത്തില്‍ വിശ്രമിക്കാം. പൊതുവേ പെണ്‍കുട്ടികളുടെ കളിയാണ് അക്കുകളി. എങ്കിലും ആണ്‍കുട്ടികളും കൂടും. കുട്ടിയും കോലും എല്ലാവരും കളിയ്ക്കും. വട്ട് (ഗോലി) പൊതുവേ ആണ്‍കുട്ടികളാണു കളിയ്ക്കുക. കള്ളനും പോലീസും........

© Mathrubhumi

Get it on Google Play