We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ഗ്ലാസിലെ നുര പ്ലേറ്റിലെ കറിവേപ്പില

1 0 0
12.07.2018

ഗ്ലാസിലെ നുര, പ്ലേറ്റിലെ കറി എന്നര്‍ത്ഥമുള്ള ജി.എന്‍.പി.സി. എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടയ്‌മക്കെതിരേ സംസ്‌ഥാന എക്‌െസെറ്റ്‌ കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഗ്രൂപ്പ്‌ അഡ്‌മിന്മാരായ ദമ്പതികള്‍ക്കെതിരേയാണു കേസ്‌. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്‌ കുറ്റം. ഈ ഗ്രൂപ്പിലിപ്പോള്‍ 18 ലക്ഷം അംഗങ്ങളുണ്ട്‌. മദ്യപാനത്തെ സാധൂകരിച്ചു ഗ്രൂപ്പില്‍ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോകളും ചിത്രങ്ങളും തെളിവാക്കിയാണു കേസ്‌.
കേരളപ്പിറവിക്കുശേഷമുണ്ടായ ഏറ്റവും വലിയ സംസ്‌ഥാനതല തമാശയാണ്‌ ജി.എന്‍.പി.സി. കൂട്ടായ്‌മയ്‌ക്കെതിരായ എക്‌െസെസ്‌ കേസ്‌. പൗരന്മാര്‍ക്കു വിവിധയിനം മദ്യം കുടിക്കാന്‍ െലെസന്‍സ്‌ നല്‍കി, വില്‍പ്പനയ്‌ക്കു മേല്‍നോട്ടം വഹിക്കുന്ന എക്‌െസെസ്‌ വകുപ്പ്‌ അതേ മദ്യം കുടിച്ചിട്ട്‌ കൊള്ളാം എന്ന്‌ അഭിപ്രായം പറഞ്ഞുവെന്നതിന്‌ കേസെടുക്കുന്നു! പിന്നെ ഇവര്‍ എന്തു ചെയ്യണമായിരുന്നു? എക്‌െസെസ്‌ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ വില്‍ക്കുന്ന മദ്യത്തിനു നിലവാരമില്ല, അതിനുവേണ്ടത്ര നുരയില്ല; മദ്യം ഇവിടേക്ക്‌ വാങ്ങുന്നതെവിടെനിന്ന്‌? അതിന്റെ കമ്മീഷന്‍ ആരുടെ പോക്കറ്റില്‍? എന്നിങ്ങനെ പോസ്‌റ്റ്‌ ചെയ്യണമായിരുന്നോ? എന്നാലും........

© Mangalam