മതേതര ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പാണ്‌ നടക്കുന്നത്‌. ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീയത്തെ ഇല്ലാതാക്കി വര്‍ഗീയതയും ഫാഷിസവും മുഖമുദ്രയാക്കിയ ബി.ജെ.പിയെ താഴെയിറക്കി മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച്‌ ഇന്ത്യയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ്‌ നേരിടുന്നത്‌. കേരളത്തിലാകട്ടെ ബി.ജെ.പിയുടെ അതേ ഭിന്നിപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്‌ട്രീയമാണ്‌ പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫും പ്രചരിപ്പിക്കുന്നത്‌. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ എല്ലാ നിയന്ത്രണവും വിട്ടുള്ള അധിക്ഷേപമാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയത്‌. വര്‍ഗീയതയ്‌ക്കും ഫാഷിസത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക്‌ ശക്‌തി പകരുന്നതും കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെ ജനദ്രേഹ നയങ്ങള്‍ വിലയിരുത്തപ്പെടുന്നതുമാകും കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്‌.
പ്രചാരണത്തിന്റെ തുടക്കത്തില്‍ 400 സീറ്റ്‌ നേടുമെന്ന്‌ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും അധികാരത്തില്‍ എത്തുമോയെന്ന സംശയവും ഭയപ്പാടുമാണ്‌ അവസാനഘട്ടത്തില്‍ പ്രകടിപ്പിക്കുന്നത്‌. അതുകൊണ്ടാണ്‌ അവസാന തന്ത്രമെന്ന നിലയില്‍ വര്‍ഗീയ വിഷം ചീറ്റി പ്രധാനമന്ത്രി രാജസ്‌ഥാനില്‍ പ്രസംഗിച്ചതും. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്കാണ്‌ കൂടുതല്‍ സ്വത്ത്‌ നല്‍കേണ്ടതെന്നും അതുകൊണ്ട്‌ സമ്പത്ത്‌ മുഴുവന്‍ മുസ്ലീംകള്‍ക്ക്‌ നല്‍കണമെന്നും ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത്‌ കോണ്‍ഗ്രസ്‌ പറഞ്ഞെന്നായിരുന്നു മോദിയുടെ ദുര്‍വ്യാഖ്യാനം. സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം വേണമെന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ആശയത്തെയാണ്‌ മോദി വര്‍ഗീയവത്‌ക്കരിച്ചത്‌. സമ്പത്ത്‌ നീതിപൂര്‍വകമായി വിതരണം ചെയ്‌താല്‍ പട്ടികജാതി പട്ടികവര്‍ഗ വിഭഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കുമെന്നാണ്‌ ഡോ. മന്‍മോഹന്‍ സിങ്‌ പറഞ്ഞത്‌. പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്‌ത് വിദ്വേഷത്തിന്റെ കാമ്പയിനാണ്‌ പ്രധാനമന്ത്രി നടത്തുന്നത്‌. ഈ വര്‍ഗീയ അജന്‍ഡയ്‌ക്കെതിരേയാണ്‌ കോണ്‍ഗ്രസിന്റെ പോരാട്ടം.
സംഘപരിവാര്‍ ഭരണകൂടത്തിന്റെ പീഡനമേറ്റ്‌ ജയിലില്‍ മരണപ്പെട്ട ഫാ. സ്‌റ്റാന്‍സാമിയുടെ 87-ാം ജന്മദിനത്തിലാണ്‌ കേരളത്തിലെ വോട്ടെടുപ്പ്‌. വര്‍ധക്യവും പാര്‍ക്കിന്‍സണ്‍സ്‌ രോഗവും ബാധിച്ച്‌, സ്വന്തമായി ഒരു ഗ്ലാസ്‌ വെള്ളം പോലും എടുത്ത്‌ കുടിക്കാനാകാത്ത വന്ദ്യവയോധികനെയാണ്‌ ക്രൂരമായ ശിക്ഷയ്‌ക്ക് സംഘപരിവാര്‍ ഭരണകൂടം വിധേയമാക്കിയത്‌. കേരളത്തില്‍ എത്തുമ്പോള്‍ ൈക്രസ്‌തവരെ ചേര്‍ത്ത്‌ പിടിക്കുമെന്ന്‌ പറയുന്നവരുടെ നേതൃത്വത്തില്‍ രാജ്യത്ത്‌ ൈക്രസ്‌തവ ദേവാലയങ്ങളും ൈക്രസ്‌തവരും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്‌. മണിപ്പുരില്‍ മുന്നൂറോളം പള്ളികളാണ്‌ കത്തിച്ചത്‌. നൂറു കണക്കിന്‌ പേര്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങളാണ്‌ പലായനം ചെയ്‌തത്‌. എന്നിട്ടും തൃശൂരില്‍ കല്യാണത്തിന്‌ വന്നു പോയ പ്രധാനമന്ത്രി മണിപ്പുരിലേക്ക്‌ തിരിഞ്ഞു നോക്കിയില്ല. വെടിയൊച്ചകളും ഭയനകമായ അന്തരീക്ഷവും അവസാനിക്കാത്ത മണിപ്പുരിന്റെ തെരുവുകളിലൂടെ നിര്‍ഭയനായി നടന്ന രാഹുല്‍ ഗാന്ധിയാണ്‌ സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും കലാപത്തിന്‌ ഇരകളായവരെയും ആശ്വസിപ്പിച്ചത്‌. നിരവധി വൈദികരും പാസ്‌റ്റര്‍മാരും ഇപ്പോഴും ജയിലുകളിലാണ്‌. ൈക്രസ്‌തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന അതേ ശക്‌തികളാണ്‌ ആട്ടിന്‍തോലിട്ട ചെന്നായ്‌ക്കളെ പോലെ ക്രിസ്‌മസ്‌ കേക്കുമായി വീടുകളിലേക്ക്‌ എത്തുന്നതെന്നും നാം തിരിച്ചറിയണം.
മോദിയുടെയും ബി.ജെ.പിയുടെയും ബി ടീം ആയാണ്‌ കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്‌. പ്രവര്‍ത്തിക്കുന്നത്‌. ഇലക്‌ടറല്‍ ബോണ്ടില്‍ ബി.ജെ.പി അഴിമതി കാട്ടിയെന്നു പോസ്‌റ്റിട്ട ചെറുപ്പക്കാരനെതിരേ മോദിയുടെ സല്‍പ്പേരിന്‌ കളങ്കമുണ്ടാക്കിയെന്ന കുറ്റം ചാര്‍ത്തി കേസെടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. താന്‍ പോലും ഉപയോഗിച്ചില്ലാത്ത കടുത്ത ഭാഷയിലാണ്‌ കേരള മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതെന്നാണ്‌ പ്രധാനമന്ത്രി ഡല്‍ഹിയില്‍ പ്രസംഗിച്ചത്‌. കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്ന പിണറായി വിജയന്‍ മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ്‌ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും അധിക്ഷേപിക്കുന്നത്‌. അതുകൊണ്ടാണ്‌ പിണറായി വിജയനെ കസവ്‌ കെട്ടിയ പേടിത്തൊണ്ടനെന്ന്‌ വിളിച്ചത്‌.
അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയത പടര്‍ത്തുന്ന ബി.ജെ.പിയുമായാണ്‌ കേരളത്തിലെ സി.പി.എം. സന്ധി ചെയ്‌തിരിക്കുന്നത്‌. സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്‌ ഗുജറാത്തിലെ എല്ലാ സീറ്റുകളും ബി.ജെ.പി. തൂത്തുവാരുമെന്ന്‌ പറഞ്ഞത്‌. കേരളത്തിലെ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥികള്‍ മിടുമിടുക്കരാണെന്ന്‌ പറഞ്ഞതും ആ പാര്‍ട്ടിയുടെ നേതാക്കളല്ല, എല്‍.ഡി.എഫ്‌. കണ്‍വീനറാണ്‌.
പാനൂരില്‍ വോട്ടെടുപ്പ്‌ ദിനത്തില്‍ യു.ഡി.എഫുകാര്‍ക്ക്‌ നേരെ എറിയാനിരുന്ന ബോംബ്‌ കൈയിലിരുന്ന്‌ പൊട്ടി സി.പി.എമ്മുകാരന്‍ മരിച്ചു. വടകരയില്‍ തോല്‍ക്കുമെന്ന്‌ ഉറപ്പായപ്പോള്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി വൈകാരിക പ്രകടനത്തോടെ അവതരിപ്പിച്ച നുണ ബോംബ്‌ ചീറ്റിപ്പോയി. അവസാനം അത്തരമൊരു അശ്ലീല വീഡിയോ ഇല്ലെന്ന്‌ സ്‌ഥാനാര്‍ത്ഥി പറഞ്ഞിട്ടും അത്‌ ഉണ്ടെന്നും പ്രചരിപ്പിച്ചത്‌ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലുമാണെന്നാണ്‌ സി.പി.എം. സെക്രട്ടറി ഇപ്പോഴും പറയുന്നത്‌.
ബി.ജെ.പിയും കോണ്‍ഗ്രസും ഒരു പോലെ ഇലക്‌ടറല്‍ ബോണ്ട്‌ വാങ്ങിയെന്നാണ്‌ സി.പി.എം. പറയുന്നത്‌. പ്രതിപക്ഷത്ത്‌ ഇരിക്കുന്ന കോണ്‍ഗ്രസ്‌ ആരെയും ഭീഷണിപ്പെടുത്തി ബോണ്ട്‌ വാങ്ങിയിട്ടില്ല. ഇ.ഡിയെയും സി.ബി.ഐയെയും ഉപോഗിച്ച്‌ റെയ്‌ഡ് നടത്തി ഭീഷണിപ്പെടുത്തി കോടികള്‍ വാങ്ങുന്നു എന്നതാണ്‌ ബി.ജെ.പിക്ക്‌ എതിരായ പരാതി. ഇലക്‌ടറല്‍ ബോണ്ട്‌ നല്‍കിയ കമ്പനികളെല്ലാം സി.പി.എമ്മിനും പണം നല്‍കിയിട്ടുണ്ട്‌. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 2017ല്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇലക്‌ടറല്‍ ബോണ്ട്‌ നല്‍കിയ കമ്പനികളായ നവയുഗ എന്‍ജിനീയറിങ്ങില്‍നിന്നും 30 ലക്ഷവും ഹെറ്ററോ ഡ്രഗ്‌സില്‍നിന്നും അഞ്ചു ലക്ഷം രൂപയും സംഭാവന സ്വീകരിച്ചതായി വ്യക്‌തമാക്കുന്നു. 2019ലെ റിപ്പോര്‍ട്ടില്‍ ഇലക്‌ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട നാറ്റ്‌കോ ഫാര്‍മ ലിമിറ്റഡില്‍നിന്ന്‌ 20 ലക്ഷം രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്‌. 2021ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നവയുഗ എന്‍ജിനീയറിങ്‌ കമ്പനിയില്‍നിന്ന്‌ രണ്ടു തവണയായി 50 ലക്ഷം രൂപ കൈപ്പറ്റി. 2022ല്‍ മേഘ ഇന്‍ഫ്രാസ്‌ട്രക്‌ചറില്‍നിന്നും 25 ലക്ഷം രൂപ, ഡോ. റെഡ്‌ഡിസ്‌ ലബോറട്ടറിയില്‍നിന്നും അഞ്ച്‌ ലക്ഷം, നാറ്റ്‌കോ ഫാര്‍മിയില്‍നിന്ന 25 ലക്ഷം, ഒറബിന്തോ ഫാര്‍മയില്‍നിന്നും 15 ലക്ഷവും വാങ്ങിയിട്ടുണ്ടെന്ന്‌ രേഖകള്‍ പറയുന്നു. അക്കൗണ്ടിലൂടെ അല്ലാതെ നേരിട്ട്‌ വാങ്ങിയ സി.പി.എമ്മിന്‌ ഇലക്‌ടറല്‍ ബോണ്ടിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ല.
ഇരുപതില്‍ ഇരുപത്‌ സീറ്റും നേടി കേരളത്തില്‍ ഉജ്വല വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ്‌ ഐക്യജനാധിപത്യ മുന്നണി. അതിശക്‌തമായ യു.ഡി.എഫ്‌. തരംഗമാണ്‌ സംസ്‌ഥാനത്തുള്ളത്‌. രാജ്യത്താകെയും കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്‌. മിക്ക സംസ്‌ഥാനങ്ങളിലും അദ്‌ഭുതകരമായ മാറ്റമുണ്ടാകും. വര്‍ഗീയ ഫാഷിസ്‌റ്റ് സര്‍ക്കാരിനെ താഴെയിറക്കണമെന്ന്‌ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, രാജ്യത്തെ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നുണ്ട്‌. യു.ഡി.എഫിനും കോണ്‍ഗ്രസിനുമൊപ്പം ഒറ്റക്കെട്ടായി നമുക്കും ആ പോരാട്ടത്തിന്റെ ഭാഗമാകാം.

വി.ഡി. സതീശന്‍
(പ്രതിപക്ഷ നേതാവ്‌)

QOSHE - ഇന്ത്യക്കായി 'ഇന്ത്യ' ജയിക്കും - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ഇന്ത്യക്കായി 'ഇന്ത്യ' ജയിക്കും

15 0
25.04.2024

മതേതര ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പാണ്‌ നടക്കുന്നത്‌. ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീയത്തെ ഇല്ലാതാക്കി വര്‍ഗീയതയും ഫാഷിസവും മുഖമുദ്രയാക്കിയ ബി.ജെ.പിയെ താഴെയിറക്കി മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച്‌ ഇന്ത്യയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ്‌ നേരിടുന്നത്‌. കേരളത്തിലാകട്ടെ ബി.ജെ.പിയുടെ അതേ ഭിന്നിപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്‌ട്രീയമാണ്‌ പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫും പ്രചരിപ്പിക്കുന്നത്‌. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ എല്ലാ നിയന്ത്രണവും വിട്ടുള്ള അധിക്ഷേപമാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയത്‌. വര്‍ഗീയതയ്‌ക്കും ഫാഷിസത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക്‌ ശക്‌തി പകരുന്നതും കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെ ജനദ്രേഹ നയങ്ങള്‍ വിലയിരുത്തപ്പെടുന്നതുമാകും കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്‌.
പ്രചാരണത്തിന്റെ തുടക്കത്തില്‍ 400 സീറ്റ്‌ നേടുമെന്ന്‌ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും അധികാരത്തില്‍ എത്തുമോയെന്ന സംശയവും ഭയപ്പാടുമാണ്‌ അവസാനഘട്ടത്തില്‍ പ്രകടിപ്പിക്കുന്നത്‌. അതുകൊണ്ടാണ്‌ അവസാന തന്ത്രമെന്ന നിലയില്‍ വര്‍ഗീയ വിഷം ചീറ്റി പ്രധാനമന്ത്രി രാജസ്‌ഥാനില്‍ പ്രസംഗിച്ചതും. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്കാണ്‌ കൂടുതല്‍ സ്വത്ത്‌ നല്‍കേണ്ടതെന്നും അതുകൊണ്ട്‌ സമ്പത്ത്‌ മുഴുവന്‍ മുസ്ലീംകള്‍ക്ക്‌ നല്‍കണമെന്നും ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത്‌ കോണ്‍ഗ്രസ്‌ പറഞ്ഞെന്നായിരുന്നു മോദിയുടെ ദുര്‍വ്യാഖ്യാനം. സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം വേണമെന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ആശയത്തെയാണ്‌ മോദി വര്‍ഗീയവത്‌ക്കരിച്ചത്‌. സമ്പത്ത്‌ നീതിപൂര്‍വകമായി വിതരണം ചെയ്‌താല്‍ പട്ടികജാതി........

© Mangalam


Get it on Google Play