ഇടതുപക്ഷ നിരയിലെ സൗമ്യതയുടെ മുഖമാണ്‌ ബിനോയ്‌ വിശ്വം. ഏതൊരു രാഷ്‌ട്രീയ പ്രതിസന്ധിയിലും വികാരത്തിനടിപ്പെടാതെ പക്വതയോടെ മാത്രം തീരുമാനമെടുക്കുന്ന നേതാവ്‌. കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ സി.പി.ഐയില്‍ രൂപപ്പെട്ട നേതൃപ്രതിസന്ധിയില്‍ സമവായ സ്‌ഥാനാര്‍ത്ഥിയായതും ബിനോയ്‌ വിശ്വം തന്നെ. ഗ്രൂപ്പ്‌ പോരില്‍ വലഞ്ഞ സി.പി.ഐയില്‍ ഐക്യം രൂപപ്പെടുത്തി പുതുചരിത്രം രചിച്ച ബിനോയ്‌ വിശ്വം പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ നയിച്ച്‌ മുന്‍നിരയില്‍തന്നെയുണ്ട്‌. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറിയെന്ന തിരിക്കിനിടയിലും ബിനോയ്‌ വിശ്വം 'മംഗള'വുമായി സംസാരിക്കുന്നു:

? പെന്‍ഷന്‍ വിതരണ സ്‌തംഭനം, സാധനങ്ങളില്ലാത്ത മാവേലിസ്‌റ്റോറുകള്‍ തുടങ്ങി ഭരണവിരുദ്ധ വികാരം ഉയരാന്‍ സാധ്യതയേറെയുള്ള രാഷ്‌ട്രീയ സാഹചര്യത്തില്‍ നേരിടുന്ന പൊതുതെരഞ്ഞെടുപ്പിലെ സാധ്യതകളെ എങ്ങിനെ വിലിരുത്തുന്നു.

ജനങ്ങളെ വിശ്വാസത്തിലെടുത്താണ്‌ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം. അതേറ്റവും സജീവമായും കൃത്യതയോടെയും തന്നെയാണ്‌ നടക്കുന്നതും. മുഴുവന്‍ സീറ്റിലും വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ തന്നെയാണ്‌ എല്‍.ഡി.എഫിനും സി.പി.ഐക്കുമുള്ളത്‌. താങ്കള്‍ സൂചിപ്പിച്ചതുപോലെ ഭരണവിരുദ്ധ വികാരമൊന്നും സംസ്‌ഥാനത്തില്ല. പെന്‍ഷന്‍ വിതരണം തടസപ്പെട്ടുവെന്നതും ആഘോഷവേളകളില്‍ മാവേലിസ്‌റ്റോറുകള്‍ കാലിയായി കാണപ്പെട്ടുവെന്നതുമൊക്കെ യാഥാര്‍ഥ്യമാണ്‌. അത്തരം സാഹചര്യങ്ങളെ നിഷേധിക്കുന്നുമില്ല. എന്നാല്‍, ഇതിന്‌ ഉത്തരവാദി സംസ്‌ഥാന സര്‍ക്കാറല്ലെന്നും ജനങ്ങള്‍ക്ക്‌ നന്നായി അറിയാം. കേരളത്തിന്‌ അവകാശപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയതിനെ തുടര്‍ന്നാണ്‌ ഇത്തരം സാഹചര്യങ്ങള്‍ രൂപപ്പെട്ടത്‌. സര്‍ക്കാര്‍ കോടതിയെ സമീപിച്ചും സമരംചെയ്‌തും സമ്മര്‍ദം ചെലുത്തിയുമാണ്‌ കുറച്ച്‌ വിഹിതമെങ്കിലും നേടിയെടുത്തത്‌. ഇത്‌ കിട്ടിയപാടെ തന്നെ പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ത്തു. മാവേലി സ്‌റ്റോറുകളില്‍ സാധനങ്ങള്‍ നിറച്ചു. ഇതെല്ലാം ജനങ്ങള്‍ മനസിലാക്കിയ കാര്യങ്ങളാണ്‌. എന്നാല്‍, കേരളത്തെ സാമ്പത്തികമായി ഞെരിക്കുമ്പോഴും കേന്ദ്രത്തിനെതിരേ വിരല്‍ചൂണ്ടാന്‍ പോലും തയാറാകാത്ത സമീപനമാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ചത്‌.

? ഇടതുപക്ഷത്തേയും മുഖ്യമന്ത്രിയേയും കടന്നാക്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ശൈലിമാറ്റം ഇന്ത്യാ മുന്നണിയെ പിന്നില്‍ നിന്ന്‌ കുത്തുന്ന തരത്തിലാണോ.

രാഹുല്‍ കേരളത്തിലെത്തുമ്പോഴാണ്‌ ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ തയാറാകുന്നത്‌. അത്‌ ബി.ജെ.പിയോട്‌ വിധേയത്വം പുലര്‍ത്തുന്ന കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ സമ്മര്‍ദത്തിന്‌ വഴങ്ങിയാണെന്ന്‌ വ്യക്‌തം. ദേശീയ തലത്തില്‍ ബി.ജെ.പിക്ക്‌ ബദല്‍ തീര്‍ത്ത്‌ ഒന്നിച്ചുനില്‍ക്കേണ്ട രാഷ്‌ട്രീയ സാഹചര്യത്തെ കുറിച്ച്‌ മനസിലാക്കാത്ത നേതാക്കളാണ്‌ ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. രാഹുലിന്റെ ഈയൊരു നിലപാട്‌ ഇന്ത്യാ സഖ്യത്തെ പിന്നില്‍നിന്ന്‌ കുത്തുന്നതാണെന്നൊന്നും പറയുന്നില്ല. പക്ഷേ, ഇടതുപക്ഷത്തെ മാറ്റി നിര്‍ത്തിക്കൊണ്ടു ദേശീയ തലത്തില്‍ ഒരു ബദല്‍ രൂപപ്പെടുത്താന്‍ രാഹുലിലെന്നല്ല ആര്‍ക്കും സാധ്യമല്ല. എം.പിമാരുടെ എണ്ണത്തിലല്ല, ഇന്ത്യാ സഖ്യത്തിന്‌ അടിത്തറ പാകിയ സൈദ്ധന്തിക നിലപാടുകള്‍ ഇടതുപക്ഷത്തിന്റെ സംഭാവനയാണെന്നതു തന്നെ കാരണം. ഇന്ത്യാ സഖ്യത്തിന്റെ ശില്‍പ്പികള്‍ ഇടതുപക്ഷമാണ്‌. അതുകൊണ്ട്‌ തന്നെ ആര്‌ വിചാരിച്ചാലും ഈ പ്രതിപക്ഷ സഖ്യത്തെ തകര്‍ക്കാന്‍ സാധ്യവുമല്ല. കേരളത്തിലെ മുഴുവന്‍ സീറ്റിലും വിജയിച്ച്‌ ഇടതുപക്ഷം ഇന്ത്യാ സഖ്യത്തിലെ കരുത്തുറ്റ സാന്നിദ്ധ്യമാകും. ഇതിന്‌ തക്ക ഫലപ്രദമായ സ്‌ഥാനാര്‍ത്ഥികള്‍ തന്നെയാണ്‌ 20 മണ്ഡലങ്ങളിലുമുള്ളത്‌.

? ബി.ജെ.പി. സ്‌ഥാനാര്‍ത്ഥികളില്‍ അഞ്ച്‌ പേര്‍ വനിതകളാണ്‌. എന്നാല്‍, സി.പി.എമ്മിന്‌ രണ്ടും സി.പി.ഐ.യ്‌ക്ക് ഒന്നും ചേര്‍ന്ന്‌ എല്‍.ഡി.എഫിന്‌ ആകെ മൂന്ന്‌ പേര്‍ മാത്രം. 33 ശതമാനം വനിതാ സംവരണത്തിനായി വാദിക്കുന്ന സി.പി.ഐ. എന്തുകൊണ്ടാണ്‌ ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാട്‌ സ്വീകരിക്കാത്തത്‌.

നമ്മുടെ സമൂഹം പുരുഷാധിപത്യ നിലപാടാണ്‌ കാലങ്ങളായി പുലര്‍ത്തുന്നത്‌. ഇതിന്റെ പ്രതിഫലനം തന്നെയാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികളിലും പ്രകടമാവുക. നൂറ്റാണ്ടുകള്‍ പിന്നിട്ടുപോരുന്ന ഈയൊരു പുരുഷാധിപത്യ നിലപാടുകളെ പിന്തള്ളി വനിതാ സംവരണം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കണമെങ്കില്‍ സമയമെടുക്കും. ആ ഒരു കാലദൈര്‍ഘ്യംമാത്രമാണ്‌ സ്‌ഥാനാര്‍ഥി നിര്‍ണയത്തിലും പ്രകടമായതെന്ന്‌ കൂട്ടിയാല്‍ മതി. എന്തുതന്നെയായാലും ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ നടപ്പാകേണ്ടതുണ്ടെന്ന്‌ തന്നെയാണ്‌ സി.പി.ഐ. കരുതുന്നത്‌. വനിതാ സംവരണത്തിനായി എന്നും എപ്പോഴും ശക്‌തമായ നിലപാട്‌ സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ്‌ സി.പി.ഐ.

? ദേശീയതലത്തില്‍ ചൂണ്ടികാണിക്കാവുന്ന ഏക വനിതാ നേതാവ്‌ ആനി രാജയ്‌ക്ക്, തിരുവനന്തപുരവും തൃശൂരും നല്‍കാതെ വിജയ സാധ്യത കുറഞ്ഞ വയനാട്‌ വച്ചുനീട്ടിയാണ്‌ പുരുഷാധിപത്യത്തെ കുറിച്ച്‌ താങ്കള്‍ വാചാലനാകുന്നത്‌.

ആനി രാജ ഞങ്ങളുടെ പ്രധാനപ്പെട്ട ദേശീയ നേതാവാണ്‌. അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഏത്‌ സീറ്റ്‌ നല്‍കണമെന്നതിനെ കുറിച്ച്‌ പാര്‍ട്ടിയില്‍ സജീവമായ ചര്‍ച്ച നടന്നിട്ടുമുണ്ട്‌. വയനാട്ടില്‍ യു.ഡി.എഫും ഞങ്ങളും തമ്മിലാണ്‌ മത്സരം. യു.ഡി.എഫിന്‌ വേണ്ടി മത്സരിക്കുന്നതാകട്ടെ അവരുടെ ദേശീയ നേതാവ്‌ രാഹുല്‍ ഗാന്ധി. അത്തരമൊരു രാഷ്‌ട്രീയ സാഹചര്യത്തില്‍ രാഹുലിനോട്‌ കിടപിടിക്കാവുന്ന നേതാവ്‌ തന്നെ മത്സരിക്കണമെന്ന വിലയിരുത്തലിലാണ്‌ വയനാട്ടില്‍ ആനിരാജയെ നിയോഗിച്ചത്‌. ഇതിലേറെ പ്രാധാന്യമുള്ള മറ്റേത്‌ സീറ്റാണ്‌ ആനി രാജയ്‌ക്ക് നല്‍കുക? വയനാട്ടില്‍ ആനി രാജയെത്തിയതോടെ രാഷ്‌ട്രീയ സാഹചര്യം മാറി. ശക്‌തമായ മത്സരം കാഴ്‌ചവയ്‌ക്കാനും വിജയപ്രതീക്ഷയിലേക്കെത്താനും അവര്‍ക്ക്‌ സാധിക്കുന്നുവെന്ന്‌തന്നെയാണ്‌ ഞങ്ങളുടെ വിലയിരുത്തല്‍.

? തിരുവന്തപുരത്ത്‌ ബി.ജെ.പിയുടെ രാജീവ്‌ ചന്ദ്രശേഖര്‍ വിജയിച്ചേക്കുമെന്ന ഘട്ടമെത്തിയാല്‍ സി.പി.എം. വോട്ട്‌, 2014ലേതിന്‌ സമാനമായി യു.ഡി.എഫിന്‌ മറിക്കുമെന്ന ആശങ്ക ഇത്തവണയുണ്ടോ.

സി.പി.എമ്മും സി.പി.ഐയും തോളോടു തോള്‍ ചേര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തന രംഗത്തുള്ളത്‌. തികഞ്ഞ വിശ്വാസ്യത പരസ്‌പരം പുലര്‍ത്തുന്ന മുന്നണിയിലെ പ്രധാന ഘടകകക്ഷികളാണ്‌ ഞങ്ങള്‍. സി.പി.എമ്മിന്റെ ഒറ്റ വോട്ടുപോലും മറ്റൊരിടത്തേക്കും പോകില്ലെന്ന ഉറപ്പ്‌ ഞങ്ങള്‍ക്കുണ്ട്‌. 2014ലെ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ്‌ ഏബ്രഹാമിന്‌ വോട്ട്‌ കുറഞ്ഞതടക്കമുള്ള രാഷ്‌ട്രീയ സാഹചര്യം ഇടതുപക്ഷ രാഷ്‌ട്രീയത്തിലെ കളങ്കം തന്നെയായിരുന്നു. എന്നാല്‍, ആ കളങ്കത്തെ ഞങ്ങള്‍ ഏന്നേ കുഴിച്ചു മുടിയതാണ്‌. അത്തരം ഓര്‍മകള്‍ പോലും സമകാലികതയില്‍ സി.പി.ഐയെ ബാധിക്കുന്നില്ല. അതുകൊണ്ട്‌ തന്നെ തിരുവനന്തപുരം മണ്ഡലത്തില്‍ യാതൊരു വിധ രാഷ്‌ട്രീയ പ്രതീസന്ധിയേയും സി.പി.ഐ. അഭിമുഖീകരിക്കുന്നില്ല. ജനകീയനായ പന്ന്യന്‍ രവീന്ദ്രനാണ്‌ തിരുവനന്തപുരത്ത്‌ ഇടതുപക്ഷ സ്‌ഥാനാര്‍ത്ഥി. വിജയം ഉറപ്പുമാണ്‌. സോഷ്യല്‍ മീഡിയായിലടക്കം പ്രവര്‍ത്തനം സജീവവുമാണ്‌.

? മുന്‍കാലങ്ങളില്‍ സൈദ്ധാന്തിക വിഷയങ്ങളില്‍ ഇടപെട്ട്‌ പ്രശ്‌ന പരിഹാരത്തിന്‌ പി. ഗോവിന്ദ പിള്ളയടക്കമുള്ള നേതാക്കള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന്‌, സോഷ്യല്‍ മീഡിയായില്‍ പോസ്‌റ്റിടുന്ന എല്ലാവരും ഇടതു സൈദ്ധാന്തികരാകുന്ന അവസ്‌ഥയുണ്ടെന്ന്‌ കരുതുന്നുണ്ടോ..? ഇത്തരക്കാര്‍ ഇടതുപക്ഷത്തിന്‌ ബാധ്യതയാണോ.

സോഷ്യല്‍മീഡിയായെ മാറ്റിനിര്‍ത്തികൊണ്ടുള്ള ഒരു പ്രചാരണവും ഇന്നത്തെ കാലത്ത്‌ സാധ്യമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഇരുതലമൂര്‍ച്ചയുള്ള വാളാണെന്ന്‌ മറക്കരുത്‌. ഈയൊരു ജാഗ്രത ഇടതു നേതൃത്വവും പുലര്‍ത്തണം. സൈദ്ധാന്തിക അടിത്തറയിലൂന്നിയാണ്‌ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ നിലനില്‍പ്പും പ്രവര്‍ത്തനവും. അതിനാല്‍തന്നെ നിരന്തര നിരീക്ഷണത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇടപെടലുകളെ വിലയിരുത്താനും തള്ളേണ്ടതിനെ തള്ളാനും കൊണ്ടേണ്ടതിനെ കൊള്ളാനുമുള്ള ആര്‍ജവവും വിവേകവും ഇടതുപക്ഷം പുലര്‍ത്തേണ്ടതുണ്ട്‌. അത്തരം ജാഗ്രതയില്ലാതെ പോകുമ്പോഴാണ്‌ പലതും, പലരും ബാധ്യതയായി മാറുന്ന സാഹചര്യമുണ്ടാവുക. യുവത്വത്തെ സമൂഹത്തിന്റെ നല്ല വശങ്ങളിലേക്ക്‌ വഴി നടത്തുന്നതിനും ഈയൊരു ജാഗ്രത ആവശ്യമാണ്‌.

? ഇടതു യുവജന- വിദ്യാര്‍ഥി സംഘടനകള്‍ റാഗിങ്‌ ആക്രമണങ്ങളിലും ബോംബ്‌ നിര്‍മ്മാണത്തിലും വ്യാപൃതരാകുന്ന രാഷ്‌ട്രീയ സാഹചര്യത്തെ, യുവജന സംഘടനാ നേതാവായി ഏറെക്കാലം പ്രവര്‍ത്തിച്ച താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു.

ഇത്തരം ആക്രമണങ്ങളൊന്നും ഒരിക്കലും പാടില്ലാത്തതാണ്‌. തെറ്റായ പ്രവണതകള്‍ തിരുത്തുകതന്നെ വേണം. ബോംബ്‌ നിര്‍മ്മാണമൊന്നും ഇടതുപക്ഷ യുവജന സംഘടനകള്‍ ഏറ്റെടുത്ത്‌ നടത്തേണ്ടതല്ല. ബോംബ്‌ രാഷ്‌ട്രീയമല്ല ഇടതുപക്ഷത്തിന്റെ അടിത്തറ. അത്‌ തികച്ചും സൈദ്ധാന്തിക പരമാണ്‌. എന്താണ്‌ ഇടതുപക്ഷമെന്ന കൃത്യമായ ധാരണ ഇടതു യുവജന- വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്‌ പകര്‍ന്നുനല്‍കി അവരെ ശരിയായ പാതയിലേക്ക്‌ കൊണ്ടുവരികയയെന്നത്‌ അനിവാര്യമാണ്‌. ആശയപരമായ പ്രവര്‍ത്തന പദ്ധതികളില്‍നിന്ന്‌ അകന്നുപോകുമ്പോഴാണ്‌ ആക്രമത്തിന്റെ പാതയിലേക്ക്‌ വ്യതിചലിക്കുന്നത്‌. ബോംബും കത്തിയുമല്ല, സിദ്ധാന്തമാണ്‌ ആയുധമെന്ന്‌ ഇടതുപക്ഷ സംഘടനയില്‍ ഉള്‍പ്പെട്ട എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്‌.

? സര്‍ക്കാറില്‍ ധൂര്‍ത്തും ധാരാളിത്തവും വര്‍ധിക്കുന്നുവെന്ന പരാതിക്കിടയില്‍ തുടര്‍ഭരണം ദോഷമായെന്ന വിലയിരുത്തലുണ്ടോ.

തുടര്‍ഭരണം ദോഷമല്ല. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന്‌ ഭരണം ലഭിക്കും. എന്നാല്‍, തുടര്‍ ഭരണം വലിയതോതിലുള്ള മൂല്യച്യുതികള്‍ക്ക്‌ കാരണമായേക്കുമെന്ന തിരിച്ചറിവില്‍ തികഞ്ഞ ജാഗ്രത പാലിക്കാന്‍ സര്‍ക്കാറിനും നേതൃത്വം നല്‍കുന്ന ഇടതുപാര്‍ട്ടികള്‍ക്കും സാധിക്കണം. വലതുപക്ഷത്തെ നയിക്കുന്ന മൂലധന രാഷ്‌ട്രീയം ഇടതുപക്ഷത്തും സ്വാധീനം ചെലുത്തിതുടങ്ങിയാല്‍ അത്‌ അപകടരമാണ്‌. മൂലധനമല്ല, മൂല്യബോധമാണ്‌ ഇടതുപക്ഷത്തിന്റെ കരുത്ത്‌. സമരബോധത്തിലൂടെയാണ്‌ ഇത്‌ ആര്‍ജിക്കേണ്ടത്‌. തന്റെ മുന്നില്‍ ജനങ്ങള്‍ തലകുനിക്കണമെന്ന്‌ ഒരു നേതാവും പറയാന്‍ പാടില്ല. ജനങ്ങള്‍ക്ക്‌ മുന്നിലാണ്‌ ഭരണകര്‍ത്താക്കള്‍ തലകുനിക്കേണ്ടത്‌. സമൂഹത്തെ ഭയപ്പെട്ടുവേണം പ്രവര്‍ത്തന പദ്ധതികളത്രയും രൂപീകരിക്കേണ്ടത്‌. അച്യുതമേനോനൊക്കെ അത്തരത്തിലുള്ള ഭരണകര്‍ത്താവായിരുന്നു. തൃശൂരിലെ മൈതാനങ്ങളിലൂടെ സാധാരണക്കാരനെ പോലെ നടക്കുകയും മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങിക്കുകയുമൊക്കെ ചെയ്‌ത ഭരണാധികാരി. നേതാക്കള്‍ എപ്പോഴും ലാളിത്യം സൂക്ഷിക്കുന്നവരാകണം.

? അടുത്ത ജൂലൈയോടു കൂടി താങ്കളുടെ രാജ്യസഭാ കാലാവധി അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പടക്കം വരാനിക്കെ പാര്‍ട്ടിയില്‍ എന്താകും താങ്കളുടെ റോള്‍.
പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ്‌ അംഗമാണ്‌ ഞാന്‍. ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. അതു തുടരും. അതേസമയംതന്നെ സംസ്‌ഥാന സെക്രട്ടറിയുമാണ്‌. സംസ്‌ഥാനത്തും സജീവമായി ഇടപെടേണ്ട രാഷ്‌ട്രീയ സാഹചര്യമാണ്‌. ഈ രീതിയില്‍തന്നെയാകും പാര്‍ട്ടി പ്രവര്‍ത്തനവുമായി മുന്നോട്ട്‌ പോവുക.

ജിനേഷ്‌ പൂനത്ത്‌

QOSHE - ഇന്ത്യാ സഖ്യത്തിന്റേത്‌ ഇടത്‌ അടിത്തറ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ഇന്ത്യാ സഖ്യത്തിന്റേത്‌ ഇടത്‌ അടിത്തറ

14 0
22.04.2024

ഇടതുപക്ഷ നിരയിലെ സൗമ്യതയുടെ മുഖമാണ്‌ ബിനോയ്‌ വിശ്വം. ഏതൊരു രാഷ്‌ട്രീയ പ്രതിസന്ധിയിലും വികാരത്തിനടിപ്പെടാതെ പക്വതയോടെ മാത്രം തീരുമാനമെടുക്കുന്ന നേതാവ്‌. കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ സി.പി.ഐയില്‍ രൂപപ്പെട്ട നേതൃപ്രതിസന്ധിയില്‍ സമവായ സ്‌ഥാനാര്‍ത്ഥിയായതും ബിനോയ്‌ വിശ്വം തന്നെ. ഗ്രൂപ്പ്‌ പോരില്‍ വലഞ്ഞ സി.പി.ഐയില്‍ ഐക്യം രൂപപ്പെടുത്തി പുതുചരിത്രം രചിച്ച ബിനോയ്‌ വിശ്വം പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ നയിച്ച്‌ മുന്‍നിരയില്‍തന്നെയുണ്ട്‌. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറിയെന്ന തിരിക്കിനിടയിലും ബിനോയ്‌ വിശ്വം 'മംഗള'വുമായി സംസാരിക്കുന്നു:

? പെന്‍ഷന്‍ വിതരണ സ്‌തംഭനം, സാധനങ്ങളില്ലാത്ത മാവേലിസ്‌റ്റോറുകള്‍ തുടങ്ങി ഭരണവിരുദ്ധ വികാരം ഉയരാന്‍ സാധ്യതയേറെയുള്ള രാഷ്‌ട്രീയ സാഹചര്യത്തില്‍ നേരിടുന്ന പൊതുതെരഞ്ഞെടുപ്പിലെ സാധ്യതകളെ എങ്ങിനെ വിലിരുത്തുന്നു.

ജനങ്ങളെ വിശ്വാസത്തിലെടുത്താണ്‌ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം. അതേറ്റവും സജീവമായും കൃത്യതയോടെയും തന്നെയാണ്‌ നടക്കുന്നതും. മുഴുവന്‍ സീറ്റിലും വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ തന്നെയാണ്‌ എല്‍.ഡി.എഫിനും സി.പി.ഐക്കുമുള്ളത്‌. താങ്കള്‍ സൂചിപ്പിച്ചതുപോലെ ഭരണവിരുദ്ധ വികാരമൊന്നും സംസ്‌ഥാനത്തില്ല. പെന്‍ഷന്‍ വിതരണം തടസപ്പെട്ടുവെന്നതും ആഘോഷവേളകളില്‍ മാവേലിസ്‌റ്റോറുകള്‍ കാലിയായി കാണപ്പെട്ടുവെന്നതുമൊക്കെ യാഥാര്‍ഥ്യമാണ്‌. അത്തരം സാഹചര്യങ്ങളെ നിഷേധിക്കുന്നുമില്ല. എന്നാല്‍, ഇതിന്‌ ഉത്തരവാദി സംസ്‌ഥാന സര്‍ക്കാറല്ലെന്നും ജനങ്ങള്‍ക്ക്‌ നന്നായി അറിയാം. കേരളത്തിന്‌ അവകാശപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയതിനെ തുടര്‍ന്നാണ്‌ ഇത്തരം സാഹചര്യങ്ങള്‍ രൂപപ്പെട്ടത്‌. സര്‍ക്കാര്‍ കോടതിയെ സമീപിച്ചും സമരംചെയ്‌തും സമ്മര്‍ദം ചെലുത്തിയുമാണ്‌ കുറച്ച്‌ വിഹിതമെങ്കിലും നേടിയെടുത്തത്‌. ഇത്‌ കിട്ടിയപാടെ തന്നെ പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ത്തു. മാവേലി സ്‌റ്റോറുകളില്‍ സാധനങ്ങള്‍ നിറച്ചു. ഇതെല്ലാം ജനങ്ങള്‍ മനസിലാക്കിയ കാര്യങ്ങളാണ്‌. എന്നാല്‍, കേരളത്തെ സാമ്പത്തികമായി ഞെരിക്കുമ്പോഴും കേന്ദ്രത്തിനെതിരേ വിരല്‍ചൂണ്ടാന്‍ പോലും തയാറാകാത്ത സമീപനമാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ചത്‌.

? ഇടതുപക്ഷത്തേയും മുഖ്യമന്ത്രിയേയും കടന്നാക്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ശൈലിമാറ്റം ഇന്ത്യാ മുന്നണിയെ പിന്നില്‍ നിന്ന്‌ കുത്തുന്ന തരത്തിലാണോ.

രാഹുല്‍ കേരളത്തിലെത്തുമ്പോഴാണ്‌ ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ തയാറാകുന്നത്‌. അത്‌ ബി.ജെ.പിയോട്‌ വിധേയത്വം പുലര്‍ത്തുന്ന കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ സമ്മര്‍ദത്തിന്‌ വഴങ്ങിയാണെന്ന്‌ വ്യക്‌തം. ദേശീയ തലത്തില്‍ ബി.ജെ.പിക്ക്‌........

© Mangalam

Get it on Google Play